by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദക്ഷിണേന്ത്യയിലെ പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ പുതിയ ലോകോത്തര ഷോറൂമിന് പ്രതിബദ്ധതയുള്ള കഴിവുറ്റ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിഫലദായകമായ അവസരങ്ങളും മികച്ച തൊഴിൽ അന്തരീക്ഷവും സംഘടന വാഗ്ദാനം ചെയ്യുന്നു.
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ മാത്രം)
റീട്ടെയിൽ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾ. ബിരുദധാരികൾക്ക് മുൻഗണന നൽകും. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവും ആവശ്യമാണ്. നല്ല വ്യക്തിഗത കഴിവുകൾ, ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, സന്തോഷകരമായ വ്യക്തിത്വം എന്നിവ ഒരു അധിക നേട്ടമായിരിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-34 വയസ്സ്.
സെയിൽസ് അസിസ്റ്റന്റ് (പുരുഷന്മാർ മാത്രം)
സെയിൽസ് ടീമിനെയും ഉപഭോക്താക്കളെയും സഹായിക്കാൻ ഊർജ്ജസ്വലരും മിടുക്കരുമായ സ്ഥാനാർത്ഥികൾ. അപേക്ഷകൻ 22-28 വയസ്സിനിടയിൽ പ്രസന്നമായ പെരുമാറ്റവും പത്താം ക്ലാസ് പൂർത്തിയാക്കിയവരുമായിരിക്കണം. പ്ലസ് 2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
എല്ലാ തസ്തികകളുടെയും ശമ്പളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചതിനോട് യോജിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഏറ്റവും പുതിയ റെസ്യൂം ഷോറൂമിലേക്ക് അയയ്ക്കുക.
വാട്സ്ആപ് നമ്പർ: 7356479336
ഇ മെയിൽ ഐ ഡി: bhimamarketingattingal@gmail.com
സ്ഥലം: ഭീമ ജ്വല്ലേഴ്‌സ് & ഡയമണ്ട്സ്, ആറ്റിങ്ങൽ ഷോറൂം.
അഭിമുഖ തീയതി: 10/02/2023 (Friday), സമയം: 9.30 AM
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ:9020188777
by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പട്ടികജാതി പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തു (23) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പഠിക്കുന്ന കാലയളവിൽ ഇരുവരും സുഹൃത്തുകളായിരുന്നു. അതിന് ശേഷം പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറി. തുടർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകുകയും കിളിമാനൂർ പൊലീസ് ആര്യനാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയിലെ കയ്യേറ്റം തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. മലയാളിയായ വാമന പ്രഭു എന്നയാളാണ് ഹര്‍ജി നല്‍കിയത്. ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതില്‍ സുപ്രിംകോടതി ഇടപെടല്‍ വേണമെന്നാണ് ആവശ്യം. വിവിധ ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയില്‍ കൈയ്യേറ്റം വ്യാപകമാകുന്നു. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രങ്ങളുടേയും വഖഫ് ബോര്‍ഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇത് തടയുന്നതിന് നടപടി വേണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.


by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പി എം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും ഫെബ്രുവരി 10 നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.


by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര സർക്കാരിന്റെ പൊതുമേഖല വിൽപ്പനക്കും, സ്വകാര്യ വൽക്കരണത്തിനും, യുവജന വഞ്ചനക്കുമെതിരെ ആറ്റിങ്ങൽ എൽ ഐ സി ഓഫീസിനു മുന്നിൽ ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറിയുമായ സി.ജി. വിഷ്ണുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അർജുൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഉണ്ണിമോൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സുഖിൽ, അഖിൽ, പ്രശാന്ത്, അജിൻപ്രഭ, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കരളലിയിക്കുന്ന കാഴ്ചകള്‍ക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും വാര്‍ത്തകളും തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പുറത്ത് വരുന്നുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുന്ന പെണ്‍കുട്ടിയാണ് 17 സെക്കന്റുള്ള വിഡിയോയില്‍.

17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഈ സഹോദരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.7,800 മരണമാണ് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Recent Comments