by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ ഭേദമായ ശേഷമാകും ആശുപത്രി മാറൽ.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും.

by Midhun HP News | Feb 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കസ്റ്റഡിയിൽ. പേട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ദുബായിയിൽ നിന്ന് വന്ന മുഹമ്മദ് ഷമീമാണ് സ്വർണം കടത്തിയത്. ഈ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു നൽകിയതായി സംശയമുണ്ട്. സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരുമായി തർക്കമുണ്ടായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. തുടർന്നു പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പേട്ട പൊലീസ് ഇവരെ കസ്റ്റംസിന് കൈമാറും.


by Midhun HP News | Feb 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഓരോ വര്‍ഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാര്‍ത്തകളും വീഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ‘ക’ ഫെസ്റ്റില്‍ എഴുത്തുകാരി ശോഭാ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഒരിക്കല്‍ കൂടി ജീവിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് ശോഭാ ഡേ പറഞ്ഞു. അത്രയ്ക്ക് മാത്രം ആരാധന മമ്മൂട്ടിയോട് ഉണ്ടെന്നും അവര്‍ പറയുന്നു. പഴയ സിനിമകളിലാണ് താന്‍ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു.

ശോഭ ഡേയുടെ വാക്കുകൾ:
കുറച്ച് പഴയ സിനിമയിലാണ് ഞാന്‍ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തോട് വളരെയേറെ ഇഷ്ടം തോന്നി. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോടു ചോദിച്ചിട്ടുണ്ട്. നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രശ്നമില്ല, ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെ പോലെ പാറപോലുള്ള വിരിഞ്ഞ നെഞ്ചില്ല. പിന്നെ ആ ശബ്ദം. കണ്ണുകളിലെ കരുണ. മൃദുലതയും പ്രകടനങ്ങളിലെ സാമര്‍ത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. എന്നെങ്കിലും ഞങ്ങള്‍ നേരില്‍ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരമെങ്കിലും. സ്വര്‍ഗത്തില്‍ പോയ പോലുണ്ടാകുമത്.

by Midhun HP News | Feb 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട് ജീവകലയിൽ ഭരതനാട്യം അഭ്യസിച്ച 12 നർത്തകിമാർ ചിലങ്കയണിഞ്ഞ് ആദ്യമായി വേദിയിലെത്തി. നമിതാ സുധീഷാണ് പരിശീലക. ശ്രീലക്ഷ്മി.ഐ.കെ., ധ്വനി.എം, അഹല്യ വി.എസ്, ഹൃദ്യസുമേഷ്, അനാമിക.സി, ആർദ്ര എ.ആർ, അഭിനന്ദന എ.എസ്, വൈഗഎ.എച്ച്, ഗൗരി കൃഷ്ണ, നൈനിക.ജെ.എസ്, അഹല്യ കൃഷ്ണൻ, രമ്യ എന്നിവരാണ് അരങ്ങിലെത്തിയത്. സുരേഷ്മോഹൻ തിരുവനന്തപുരം (മൃദംഗം) രാജഗോപാൽ (വയലിൻ) ധനലക്ഷ്മി (വോക്കൽ)നമിത സുധീഷ് (നാട്ടുവാങ്കം) എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ജീവകല സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ കെ.ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.


by Midhun HP News | Feb 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

by Midhun HP News | Feb 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും മാസം ഇരുപതിനായിരം രൂപയാണ് വാടക നല്‍കിയതെന്നും ചിന്ത ജെറോം പറഞ്ഞു. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. സ്വകാര്യകാര്യങ്ങള്‍ പറയേണ്ടിവരുന്നതില്‍ വിഷമമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചിന്ത ജെറോം വിശദീകരിച്ചത്.

തങ്കശ്ശേരിയിലെ സ്വകാര്യ ആയുര്‍വേദ റിസോർട്ടിൽ അമ്മയുടെ ചികില്‍സയുമായി ബന്ധപ്പെട്ടാണ് താമസിച്ചത്. വീടു പുതുക്കി പണിയുന്ന സമയത്ത് കുടുംബസുഹൃത്തായ ഗീത ഡാര്‍വിന്‍ മുഖേന മൂന്നുമുറിയുളള അപ്പാര്‍ട്മെന്റിലായിരുന്നു താമസം. മാസം ഇരുപതിനായിരം രൂപ വാടക. തനിക്കെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കുകയും മറുപടി പറയേണ്ടിവരികയും ചെയ്യുന്നതില്‍ വിഷമമുണ്ടെന്നും ചിന്ത പറഞ്ഞു. 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന അപ്പാർട്മെന്റില്‍ ഒന്നേമുക്കാൽ വർഷം ചിന്ത താമസിച്ചെന്നും ഇതിനുളള പണം എവിടെ നിന്നാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം.

സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലാണ് വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പിഴവ്. ഇവയുമായി ബന്ധപ്പെട്ട വിവാദം തീരും മുമ്പേയാണ് ചിന്തയുടെ റിസോര്‍ട്ട് താമസം വിവാദമായത്.
Recent Comments