ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം

ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം

ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും മാസം ഇരുപതിനായിരം രൂപയാണ് വാടക നല്‍കിയതെന്നും ചിന്ത ജെറോം പറഞ്ഞു. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. സ്വകാര്യകാര്യങ്ങള്‍ പറയേണ്ടിവരുന്നതില്‍ വിഷമമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചിന്ത ജെറോം വിശദീകരിച്ചത്.

തങ്കശ്ശേരിയിലെ സ്വകാര്യ ആയുര്‍വേദ റിസോർട്ടിൽ അമ്മയുടെ ചികില്‍സയുമായി ബന്ധപ്പെട്ടാണ് താമസിച്ചത്. വീടു പുതുക്കി പണിയുന്ന സമയത്ത് കുടുംബസുഹൃത്തായ ഗീത ഡാര്‍വിന്‍ മുഖേന മൂന്നുമുറിയുളള അപ്പാര്‍‌ട്മെന്റിലായിരുന്നു താമസം. മാസം ഇരുപതിനായിരം രൂപ വാടക. തനിക്കെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കുകയും മറുപടി പറയേണ്ടിവരികയും ചെയ്യുന്നതില്‍ വിഷമമുണ്ടെന്നും ചിന്ത പറഞ്ഞു. 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന അപ്പാർട്മെന്റില്‍ ഒന്നേമുക്കാൽ വർഷം ചിന്ത താമസിച്ചെന്നും ഇതിനുളള പണം എവിടെ നിന്നാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം.

സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലാണ് വിജിലന്‍സിനും എന്‍‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍‌ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പിഴവ്. ഇവയുമായി ബന്ധപ്പെട്ട വിവാദം തീരും മുമ്പേയാണ് ചിന്തയുടെ റിസോര്‍ട്ട് താമസം വിവാദമായത്.

ഐസ്ക്രീമിൽ നിന്നും ചത്ത തവളയെ കണ്ടെത്തി; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

ഐസ്ക്രീമിൽ നിന്നും ചത്ത തവളയെ കണ്ടെത്തി; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

തമിഴ്നാട്ടിൽ ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഐസ്ക്രീമിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ഞായറാഴ്ച മധുരയിലെ തിരുപ്പരൻകുന്ദ്രത്താണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ കടയുടമ എസ് ദുരൈരാജനെതിരെ പൊലീസ് കേസെടുത്തു. ടിവിഎസ് നഗറിൽ താമസിക്കുന്ന അൻബുസെൽവം ജാനകിശ്രീ ദമ്പതികളുടെ കുട്ടികളെയും സഹോദര പുത്രിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച തിരുപ്പരൻകുന്ദ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തി.ക്ഷേത്രത്തിൽ നിന്നിറങ്ങവേ അൻബുസെൽവം തന്റെ പെൺമക്കളായ മിത്രശ്രീ(9), രക്ഷണശ്രീ(7), മരുമകൾ ധരണിശ്രീ(3) എന്നിവർക്ക് സമീപത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി നൽകി. ഐസ്ക്രീം കഴിക്കുന്നതിനിടെ കോണിനുള്ളിൽ നിന്നും ഒരു ചെറിയ തവളയെ ലഭിച്ചു. പിന്നാലെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഇവരെ തിരുപ്പരൻകുന്ദ്രത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പനിയും ശ്വാസതടസ്സവും കാരണം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്.

ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ആറ്റിങ്ങൽ: അവൻവഞ്ചേരി കൊച്ചുപരുത്തിയിൽ സുജ എന്ന സ്ത്രിയെ വീട്ടിൽ കയറി വെട്ടി പരികേല്പിച്ച പ്രതി പിടിയിൽ. അയൽവാസിയും ബന്ധുവുമായ ഇടക്കയോട് കൊച്ചു പരുത്തിയിൽ ആറ്റുവിളാകം വീട്ടിൽ ഷിബു (47) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമായത് ഇരുവരുടെയും മക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും ഈ തർക്കം ആണ് രക്ഷിതാക്കൾ തമ്മിലുള്ള വഴക്കിനും തുടർന്ന് ഷിബു വീട്ടിൽ നിന്നു വെട്ടു കത്തി എടുത്തു സുജയുടെ വീട്ടിൽ കയറി വെട്ടി പരിക്കേൽ പ്പിച്ചത്.

ആക്രമണത്തിൽ മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്ഥലത്തു എത്തിയ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ് എസ് സിപിഒ മാരായ അജിത്ത് ഷാനവാസ്‌ സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവതിയെയും അമ്മയെയും ആക്രമിച്ച പ്രതി പിടിയിൽ

യുവതിയെയും അമ്മയെയും ആക്രമിച്ച പ്രതി പിടിയിൽ

ചിറയിൻകീഴ്: കുടുംബ വീട്ടിൽ നിന്നും അമ്മയെ സഹോദരിയും കാമുകനും അതിക്രമിച്ചു കയറി ഇറക്കിവിട്ടത് ചോദ്യം ചെയ്ത യുവതിയെയും അമ്മയേയും അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ശാർക്കര പെരുമാതുറ കശാലക്കകം തെരുവിൽ കൈവിളാകം വീട്ടിൽ അഷറഫിന്റെ മകൻ അൻസിലിൽ (31) നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റുചെയ്തത്.

കുടുംബവീട്ടിൽ അതിക്രമിച്ചു കയറി അമ്മയെ സഹോദരിയും കാമുകനും ഇറക്കിവിട്ടത് ചോദ്യം ചെയ്ത യുവതിയെയും അമ്മയെയും പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി ബിനുവിന്റെ മേൽനോട്ടത്തിൽ ചിറിയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകേഷ് ജി.ബി. സബ്ബ് ഇൻസ്പെക്ടർ മനു ആർ സിപിഒ മാരായ ബിനു, സവാദ്, അഹമ്മദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വീട്ടമ്മയുടെ ദാരുണ മരണത്തിന് കാരണം ലോക്കൽ ചാനലിന്‍റെ കേബിൾ

വീട്ടമ്മയുടെ ദാരുണ മരണത്തിന് കാരണം ലോക്കൽ ചാനലിന്‍റെ കേബിൾ

ആലപ്പുഴ: കായംകുളത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പൊലീസിന് ലഭിച്ച മൊഴി. ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു. പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റി തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ അപകടം ഉണ്ടായില്ല.

കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഇന്നലെ രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം.