by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള സർവകലാശാലയിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്ത് നിന്നും എം എ ചരിത്രം ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്(1439/1800) നേടിയ കല്പടക്കൽ വീട്ടില്‍ ഡോ. ഹൃഷികേശൻ നായരുടെയും സലീന വി യുടെയും മകള്‍ ലക്ഷ്മിപ്രിയഎച്ച്നെ പഴയകുന്നുമ്മല്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീട്ടിലെത്തി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ, ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ ഡിസിസി അംഗം കെ. നളിനൻ എന്നിവർ വീട്ടില്‍ എത്തി ആദരിച്ചു.


by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപ. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 42,000ന് താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി. വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡ് ആയ 42880ല്‍ എത്തിയ ശേഷം ഇന്നലെ പവന്‍ വില നാനൂറു രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ.


by Midhun HP News | Feb 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
യുകെ മലയാളികൾക്ക് നൊമ്പരമായി ലൂട്ടനിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ബെഡ്ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബ് (16) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ പനിയെ തുടർന്നുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സകൾ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

കയലയുടെ മാതാപിതാക്കളും ഏകസഹോദരനും പനിയെ തുടർന്നുള്ള അസ്വസ്ഥതകളിൽ തുടരുകയാണ്. കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടർന്ന് ആംബുലൻസ് സേവനം തേടിയെങ്കിലും ആംബുലൻസ് എത്തും മുൻപ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കൾ. മാതാവ്: വൈഷ്ണവി. സഹോദരൻ: നൈതൻ. സംസ്കാരം പിന്നീട് യുകെയിൽ നടത്തും.
by Midhun HP News | Feb 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അടൂർ: കെൽട്രോണിന്റെ അടൂരിലുള്ള നോളജ് സെന്ററിൽ ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ടാലി, കംപ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ് വിത്ത് ലാപ്ടോപ് ടെക്നോളജി, പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9526229998.

by Midhun HP News | Feb 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അമ്പലപ്പുഴ: ആലപ്പുഴയില്‍ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകനെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആൻറണി ടോമിയെയാണ് (28) പുന്നപ്ര എസ്. ഐ റിയാസിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും അതിക്രമം കാട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മറ്റുകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Feb 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം വേണ്ടി വരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
ഡീസൽ വില വർദ്ധനവ് അംഗീകരിക്കാകില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ വ്യക്തമാക്കി.

ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇന്ധന വിലയെന്ന എരിതീയിലേക്ക് രണ്ട് രൂപ സെസ് കൂടി ഈടാക്കി എണ്ണയൊഴിക്കുമ്പോൾ പൊള്ളുന്നത് സാധാരണക്കാർക്കാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ തൊഴിലാളികളടക്കം പറയുന്നത്.
Recent Comments