by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിഴിഞ്ഞം നാവായിക്കുളം റിംങ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കുമ്പോൾ പൂർണ്ണമായി ഇല്ലാതാകുന്ന കിളിമാനൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കിക്കുന്നു വി വി എൽ പി സ്കൂളും, കേശവപുരം ആശുപത്രിയും സംരക്ഷിക്കണമെന്ന് കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷ കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളും, ആശുപത്രിയും റിങ് റോഡിന്റെ ഭാഗമായി പൂർണ്ണമായും പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ബദൽ മാർഗങ്ങൾ കണ്ടെത്തി പ്രശ്ന പരിഹാരത്തിനു അധികൃതർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം അഭിപ്രായപെട്ടു.
ഉപജില്ലാ പ്രസിഡന്റ് ആർ സി അജീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉപജില്ലാ സെക്രട്ടറി അജീഷ് എസ് എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ്. സബീർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എ ആർ ഷമീം മുഖ്യ പ്രഭാക്ഷണം നടത്തി. അനൂപ് എം ജെ, മുഹമ്മദ് അൻസാർ എ എം, പി എ സാജൻ, പി വിജയകുമാരി, അബിലാഷ് കെ എസ്, ലാജി ജി എൽ, അഭിലാഷ് കെ എസ്, ഉപജില്ലാ ട്രഷറർ പി കെ സൂര്യകാന്തി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീവ്രന്യൂനമർദം അടുത്ത ദിവസങ്ങളിൽ കന്യാകുമാരി കടലിൽ പ്രവേശിച്ചേക്കും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: കനത്ത മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മൈലാടുതുറൈ, നാഗപട്ടണം ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് തിരുവാരൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു. പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുനമര്‍ദം നാളെ രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശരീരത്തിന്റെ 12 ഭാഗങ്ങൾ, 15 മൃഗങ്ങൾ, 11 പക്ഷികൾ, 7 പ്രാണികൾ, 9 വാഹനങ്ങൾ, 9 പച്ചക്കറികൾ, 12 പഴങ്ങൾ, 9 പ്രശസ്ത വ്യക്തികളെ തിരിച്ചറിഞ്ഞതിന് ആദിലക്ഷ്മി വി.എസ് (ജനനം 2020 മെയ് 9-ന്) അഭിനന്ദനം അർഹിക്കുന്നു. 14 റൈമുകൾ, ആഴ്ചയിലെ ദിവസങ്ങൾ, 14 സ്വരാക്ഷരങ്ങൾ (മലയാളം), A – Z എന്നിവ 26 വാക്കുകൾക്കൊപ്പം; 2022 നവംബർ 14-ന് സ്ഥിരീകരിച്ച പ്രകാരം, 2 വർഷവും 6 മാസവും പ്രായമുള്ളപ്പോൾ, 1 മുതൽ 10 വരെയുള്ള സംഖ്യകൾ എണ്ണുകയും 30 ജി കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു ഈ കൊച്ചു മിടുക്കി.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ആക്ടിന്റെ 30(2)(എ) പ്രകാരം സംസ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കർ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകൾ വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശമുള്ള സ്ലിപ്പ്/സ്റ്റിക്കറുള ഭക്ഷണ പൊതികളായിരിക്കണം ഉപഭോക്താക്കൾക്ക് നൽകേണ്ടത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡ പ്രകാരം ഭക്ഷണം തയാറാക്കിയതിനു ശേഷം അത് എത്തിക്കേണ്ട സമയം രണ്ട് മണിക്കൂറിനു മുകളിലാണെങ്കിൽ 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഭക്ഷണം സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവിൽ പരാമർശിക്കുന്നു. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ കമ്മീഷണർ അറിയിച്ചു.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷനും അഖിലകേരള ആന തൊഴിലാളി യൂണിയനും ഓൾ കേരള ആന തൊഴിലാളി യൂണിയനും സംയുക്തമായി നടത്തിയ ചർച്ചയിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള സേവന വേതന വർദ്ധനവിന് തീരുമാനമായി. മാസശമ്പളം ഒന്നാം പാപ്പാന് 13,000 രൂപയും, രണ്ടാം പാപ്പാന് 10,750 രൂപയുമായി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. ദിനബത്ത ഒരാൾക്ക് ദിവസം 450 രൂപയാക്കി ഉയർത്തി.
ആന എഴുന്നള്ളിപ്പിന് ഉത്സവ കമ്മിറ്റി നൽകേണ്ട ഉത്സവബത്ത 5000 രൂപയായും, പള്ളിപ്പെരുന്നാൾ, നേർച്ചകൾ തുടങ്ങിയവയ്ക്ക് (രണ്ടുദിവസത്തേക്ക്) 7000 രൂപയായും, ആനപ്പുറം കയറുന്നവർക്ക് 1700 രൂപയായും വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. പി എസ് രവീന്ദ്രനാഥൻ നായർ ജനറൽ സെക്രട്ടറി കെ ഇ ഒ എഫ്, കെ മഹേഷ്, ഹരി പ്രസാദ്.വി നായർ, ബാബുപോൾ എക്സ് .എംഎൽഎ, (എ ഐ ടി യു സി) പി എം സുരേഷ് സി ഐ ടി യു പ്രൊഫസർ എൻ രാധാകൃഷ്ണൻ, സജീവ് തിരുവാണിക്കാവ്, അഡ്വക്കേറ്റ് സി കെ ജോർജ്ജ്, കൃഷ്ണദാസ് പഞ്ചവടി, മനോജ് അയ്യപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളായി.

Recent Comments