by Midhun HP News | Feb 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ലിജോ ആറ്റിങ്ങലിലേയ്ക്ക് വരുന്ന വഴിയാണ് മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത് ഉടനെ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങൽ M S ജുവലറിയെല ജീവനക്കാരനാണ് ലിജോ. ഉടൻ എത്തിയ പിങ്ക് പോലീസ് രക്ഷാപ്രവർത്തനം നടത്തുകയും വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു.
by Midhun HP News | Feb 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലില്‍: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് എക്സൈസ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.ആറ്റിങ്ങൽ കച്ചേരി നടയിൽ വെച്ചാണ് ആന്ധ്രയിൽ നിന്നും കാറിൽ കടത്തി കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് പിടികൂടി. എറണാകുളം എലൂർ സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാള്‍ നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരികയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ആര്‍ക്കായാണ് എത്തിച്ചതെന്നും ആന്ധ്രയിലെ കഞ്ചാവ് വിതരണക്കാരെ സംബന്ധിച്ചും സൂചനകള്‍ ലഭിച്ചതായി എക്സൈസ് പറഞ്ഞു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ,കെ. വി.വിനോദ്,ടി.ആർ മുകേഷ് കുമാർ, ആർ. ജി രാജേഷ് ,എസ് മധുസൂദനൻ നായർ , ഷാനവാസ്,പ്രിവന്റിവ് ഓഫീസർമാരായ റ്റി. റ്റി. ബിനേഷ്, രാജ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി,സുബിൻ,വിശാഖ്, രജിത് , രാജേഷ് , ഷംനാദ് എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.
by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ ഒരു പ്രമുഖ സ്ഥാപനത്തിലേയ്ക് വനിത തയ്യൽക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9633035638
by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജൻ ഡോ.വി.അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻറ് ആയി ജമീൽ. ജെ. പാലാംകോണം, ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ട്രഷറർ ഹാഷിം മേലഴികം, കെ.ശുഹൈബ് കാണിയാപുരം ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ. വൈസ് പ്രസിഡൻ്റുമാരായി ശിഹാബുദ്ദീൻ, മുഹമ്മദ് റാസി, മുനീർ കൂരവിള, വി.ബിന്ദു എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി അക്ബർഷ.എച്ച്, ഹൻസീർ.എ, സൽമ.എച്ച് എന്നിവരെയും വനിതാ വിംഗ് സെക്രട്ടറിയായി സീനാമോൾ.എം.എം നെയും തെരഞ്ഞെടുത്തു. പാട്ടത്തിൽ സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിന് കെഎസ്.ടി.യു സംസ്ഥാന ഭാരവാഹികളായ കെ.ടി.അമാനുള്ള, എം.എം.ജിജുമോൻ എന്നിവർ നേതൃത്വം നൽകി.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തുന്ന മത്സരാർത്ഥികൾക്ക് സമാശ്വാസ സമ്മാനമായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും. മേഖലാ, സംസ്ഥാനതലങ്ങളിലെ മത്സരത്തിനെത്തുന്നവർക്ക് ദിനബത്ത നൽകുന്നതിനും തീരുമാനമായി. പത്തൊൻപത് മേഖലകളിലെ തൊഴിൽമികവിനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന്റെ ഓരോ മേഖലയിലും അവസാന റൗണ്ടിലെത്തുന്ന മൂന്നു പേരിൽ രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയുമാണ് ക്യാഷ് അവാർഡായി നൽകുക. മേഖലാ സംസ്ഥാനതലങ്ങളിലെ മുഖാമുഖത്തിനെത്തുന്ന തൊഴിലാളികൾക്ക് യഥാക്രമം 500 രൂപയും ആയിരം രൂപയും ദിനബത്തയായി നൽകും .
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം, തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ
ഈ മാസം അഞ്ചിനകം തൊഴിൽ വകുപ്പിന്റെ www.lc.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ്മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും.
നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ , തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക , ടെക്സ്റ്റൈൽ മിൽ, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ(ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം, ഈറ്റ, കാട്ടുവള്ളിതൊഴിലാളികൾ, മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), ഇൻഫർമേഷൻ ടെക്നോളജി,മത്സ്യ ബന്ധന / വിൽപ്പന തൊഴിലാളികൾ, ബാർബർ/ ബ്യൂട്ടീഷ്യൻമാർ എന്നിങ്ങനെ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം. അപേക്ഷകൾ സമർപ്പിക്കുന്നതിനും അനുബന്ധസഹായങ്ങൾക്കും എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസുകളിലും ഹെൽപ് ഡെസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും വെബ്സൈറ്റിലെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.
Recent Comments