by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മടവൂർ ബാലസുബ്രമണ്യ ക്ഷേത്രത്തിലെ ഉൽസവത്തിനിടെ യുവതിയെ ഉപദ്രവിച്ച കേസിൽ പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ. മടവൂർ സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസിൽ പന്തളം പറന്തൽ പാലതടത്തിൽ വീട്ടിൽ അഖിൽ പ്രസന്നനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെയും പ്രതി ദേഹോപദ്രവം ചെയ്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിവരം ലഭിച്ച പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട്: പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് അൻപത് അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിതീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. അവരെ ഫോണിൽ ബന്ധപ്പെടാൻശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.

ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേയ്ക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറു സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ ഒരുമിച്ച് പരിശോധന നടത്തി. ആറു കേന്ദ്രങ്ങളിൽ നിന്നായി 210 അതിഥി തൊഴിലാളികൾ താമസിപ്പിക്കുന്നതായി കണ്ടെത്തി. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും ആറ് കെട്ടിട ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു.
by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ഗണേശമംഗലം സ്വദേശിയായ വസന്തയാണ് കൊല്ലപ്പെട്ടത്. 76 വയസായിരുന്നു.
കവര്‍ച്ച നടത്തുന്നതിനായാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വയോധിക വീട്ടില്‍ തനിച്ചായിരുന്നു താമിസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിൻറെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബജറ്റിൽ നികുതികളും ഫീസുകളും കൂട്ടുമെന്നാണ് സൂചന. ക്ഷേമപെൻഷന്റെ കാര്യത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ധൂർത്തും സ്വജനപക്ഷപാതവും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്തിൻറെ കടം ഉടൻ നാലുലക്ഷം കോടിയാകുമെന്നാണ് പ്രതിപക്ഷം ഇറക്കിയ ധവളപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനത്തിൻറെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് ചൂണ്ടിക്കാണിച്ചും സർക്കാർ പ്രതിരോധം തീർക്കുന്നു. ജിഎസ്‌ഡിപി 12 ശതമാനം ഉയർന്നത് സർക്കാരിൻറെ നേട്ടമാണെന്നാണ് അവകാശവാദം. അതിനാൽ തന്നെ ഇന്ന് നിയമസഭയിൽ വയ്ക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിലെ സൂചകങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ച, കടം, റവന്യു ചെലവ്, പ്രവാസികളുടെ സ്ഥിതി തുടങ്ങിയ സൂചകങ്ങൾ നാളെ അവതരിപ്പിക്കുന്ന ബജറ്റിനെ സംബന്ധിച്ചും പ്രധാനമാണ്.
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റാകും നാളെ ധനമന്ത്രി അവതരിപ്പിക്കുന്നത്. വരുന്ന ബജറ്റുകളെല്ലാം തെരഞ്ഞെടുപ്പ് വർഷങ്ങളിലാകും എന്നതിനാൽ അധികവിഭവസമാഹരണത്തിന് മന്ത്രി അവസരം നൽകുന്ന അവസാന ബജറ്റാകും ഇത്തവണത്തേത്. ചെലവുചുരുക്കൽ നടപടികൾക്കും സാധ്യതയുണ്ട്. പ്രതിസന്ധിയായതിനാൽ ക്ഷേമപെൻഷൻ കൂട്ടില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 2500 രൂപയാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. ഇത്തവണത്തെ ബജറ്റിൽ വർധന വരുത്തിയില്ലെങ്കിൽ വരുന്ന ബജറ്റുകളിൽ വലിയ തോതിൽ ക്ഷേമപെൻഷൻ ഉയർത്തേണ്ടിവരും.
by Midhun HP News | Feb 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാം വില 60 രൂപ കൂടി 5360 ആയി. സര്‍വകാല റെക്കോര്‍ഡാണിത്.
ഇന്നലെ 200 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.

ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുന്‍മന്ത്രിയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായ സി.പി.എം നേതാക്കള്‍ കൂറുമാറിയത് സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
എല്‍.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐ യുമായി ഉള്ളതിനേക്കാള്‍ ശക്തമായ ബന്ധവും കൊടുക്കല്‍ വാങ്ങലുകളുമാണ് ബി.ജെ.പി, സംഘപരിവാര്‍ സംഘടനകളുമായി തങ്ങള്‍ക്കുള്ളതെന്നാണ് കാസര്‍കോട്ടെ കൂറുമാറ്റത്തിലൂടെ സി.പി.എം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തെ പ്രാദേശിക തീരുമാനമായി മാത്രം കാണാനാകില്ല. ആക്രമിക്കപ്പെടുമ്പോള്‍ ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളിലുള്ളവരാണ് കൂറുമാറിയത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും അന്ന് ജീപ്പിലുണ്ടായിരുന്നു. എന്നിട്ടും മുതിര്‍ന്ന സി.പി.ഐ നേതാവിനെതിരെ നടന്ന ആക്രമണത്തില്‍ സി.പി.എം നേതാക്കള്‍ കൂറുമാറിയത് അവിശ്വസനീയമാണ്. സി.പി.എം ബി.ജെ.പി ബാന്ധവം താഴേത്തട്ടിലേക്ക് കൂടി നടപ്പാക്കിയതിന് പിന്നില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശവും ഇടപെടലും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സി.പി.എം നേതാക്കള്‍ പ്രതികളായ വധശ്രമക്കേസില്‍ ബി.ജെ.പി നേതാക്കള്‍ കൂറ് മാറിയ സംഭവവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
പാര്‍ട്ടിയിലെ സമുന്നത നേതാവിനെതിരായ വധശ്രമക്കേസില്‍ പ്രതികളായ സംഘപരിവാറുകാരെ രക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ കൂറുമാറിയിട്ടും കേരളത്തിലെ സി.പി.ഐ നേതാക്കള്‍ പുലര്‍ത്തുന്നത് നാണംകെട്ട മൗനമാണ്. മോദിയെ പ്രീതിപ്പെടുത്തുന്നതിന് കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായി സി.പി.എം ഭാരത് ജോഡോ യാത്രയില്‍ നിന്നും വിട്ടു നിന്നപ്പോഴും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ധീരമായ ദേശീയ നേതൃത്വമുള്ള പാര്‍ട്ടിയാണ് സി.പി.ഐ. എന്നിട്ടും കേരളത്തില്‍ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ ആത്മാഭിമാനം പോലും പണയപ്പെടുത്തിയിരിക്കുകയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം.
Recent Comments