മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ, കോണ്‍ഗ്രസില്‍ നിന്ന് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരാണ്. വി ഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശന്റെ പേരിന് നറുക്ക് വീഴുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. വി ഡി സതീശന് പുറമേ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേട്ടിരുന്നു. മുഖ്യമന്ത്രി ആര് എന്നതിനെ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താല്‍ ഒത്തുതീര്‍പ്പ് എന്ന നിലയില്‍ കെ സി വേണുഗോപാലന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.എന്നാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയ പശ്ചാത്തലത്തില്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം; ധര്‍മ്മടത്ത് വിറച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം; ധര്‍മ്മടത്ത് വിറച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂട്ടത്തോടെ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. അതേസമയം, ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.

പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്. എന്നാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ആദ്യ മൂന്ന് മണിക്കൂറില്‍ കാണുന്നത്. കേരളത്തിൽ ഇടതുവിരുദ്ധ യുഡിഎഫ് തരംഗം തന്നെയാണ് എന്നാണ് ആദ്യഘട്ട ഫലസൂചനകൾ നൽകുന്നത്. രണ്ട് സീറ്റില്‍ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം; ധര്‍മ്മടത്ത് വിറച്ച് പിണറായി വിജയന്‍, യുഡിഎഫ് തരംഗത്തിൽ മന്ത്രിമാര്‍ക്ക് ‘വനവാസം’

അധികാരം ഉറപ്പിച്ച് യുഡിഎഫ്, എങ്ങും ആഘോഷം

അധികാരം ഉറപ്പിച്ച് യുഡിഎഫ്, എങ്ങും ആഘോഷം

നൂറിനോട് അടുത്ത സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് സംസ്ഥാനത്ത് ഭരണം ഉറപ്പിച്ച് യുഡിഎഫ്. യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്.

ധർമ്മടത്ത് 5 -ാം റൗണ്ടിലും യുഡിഎഫ്

ധർമ്മടത്ത് 5 -ാം റൗണ്ടിലും യുഡിഎഫ്

ധർമ്മടത്ത് 5 -ാം റൗണ്ടിലും യുഡിഎഫ്

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 5 -ാം റൗണ്ടിലും യുഡിഎഫ് മുന്നിൽ

അഡ്വ. വി പി അബ്ദുൾ റഷീദ് 1090 വോട്ടുകൾക്ക് മുന്നിൽ

യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നു, പിണറായി വിജയന്‍ നാലാം റൗണ്ടിലും പിന്നില്‍