by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ബാങ്ക് ജീവനക്കാർ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ശമ്പള, പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗോള്‍ഡന് ഗ്ലോബ് റേസില്‍ നിര്‍ണായക സ്ഥാനത്ത് വച്ച് അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി യാത്ര തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളിയായത്. പരിക്ക് സംബന്ധിയായി അഭിലാഷ് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2018ല്‍ പരിക്ക് പറ്റിയ മേഖലകളില്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസില്‍ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്.

ഇനി ഒന്‍പതിനായിരം നോട്ടിക്കല്‍ മൈല്‍ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറില്‍ തുടങ്ങിയ യാത്ര ഏപ്രില്‍ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വര്‍ഷമാദ്യം വിരമിച്ചിരുന്നു.
by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിർത്തിവച്ചത്. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീർ പൊലീസ് പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളിൽ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ യൂണിറ്റിന് ഒൻപത് പൈസ നിരക്കിലാണ് വർധന. നാല് മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടതിനാലാണ് നിരക്കുവർധന. പ്രതിമാസം 40 യൂണിറ്റ് വരെ അതായത് 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. 2022 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ തുകയാണ് പിരിച്ചെടുക്കുന്നത്. 87.07 കോടി രൂപയാണ് പിരിച്ചെടുക്കുക. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യമെങ്കിലും യൂണിറ്റിന് ഒൻപത് പൈസ നിരക്കിലാണ് തുക ഈടാക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.

കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവിന് പുറമേ 2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും 2022 ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു മൂന്ന് പൈസ വീതം സർചാർജ് ചുമത്തണമെന്ന് ബോർഡ് ആവശ്യപ്പെട്ടെങ്കിലും ഇത് തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു.
by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് 5ജിയിലേക്ക് ചുവടുവയ്ക്കുന്നത്.
ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. 2023 ഡിസംബറോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്നും ജിയോ അറിയിച്ചു.

ജിയോ വെൽക്കം ഓഫറിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിലൂടെ അവർക്ക് 1 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അധിക ചിലവുകളൊന്നുമില്ലാതെയാണ് ഇവ ലഭിക്കുന്നത്. ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റ്, ഓഗ്‌മെന്റഡ് റിയാലിറ്റി-വെർച്വൽ റിയാലിറ്റി (എആർ-വിആർ) അധിഷ്ഠിത ഹെൽത്ത് കെയർ സൊല്യൂഷനുകൾ തുടങ്ങിയ വിപ്ലവകരമായ സൊല്യൂഷനുകൾ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ഗുണമേന്മയുള്ള ഹെൽത്ത് കെയർ മെച്ചപ്പെടുത്താനും വിദൂര പ്രദേശങ്ങളിലേക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കാനും സഹായിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെഎസ്ആർടിസി വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവർ വിപി ഷീല, കണ്ടക്ടർ പി സത്യനാരായണൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ സ്വദേശി രഞ്ജിത്ത് പി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് ചാലക്കുടിയിലേക്ക് വന്നതായിരുന്നു ബസ്. രാത്രി 10.30 ന് പോട്ടയിൽ നിന്നാണ് രഞ്ജിത്ത് ബസിൽ കയറിയത്. യാത്രാ നിരക്ക് ചോദിച്ചപ്പോൾ തർക്കമാവുകയും തുടർന്ന് ഇരുവരയും ആക്രമിക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ആണ് ഷീല. ഇരുവരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Recent Comments