by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും ജനങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും തേടാനും സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചു. ചന്ദ്രദാസിന്റെ വീട്ടിലെ ഗൃഹസന്ദർശന വേളയിൽ എൽ.സി സെക്രട്ടറി മോഹനൻ നായർ, വാർഡ് കൗൺസിലർ ഒ.പി ഷീജ, എൽ.സി അംഗം സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി സുജിൻ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, ജി.ആർ ടി ബാബു, കുമാരി തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം, മകരവിളക്ക് ദിവസമായ ജനുവരി 14 ന് രാവിലെ എട്ട് മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും.

സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം. സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരകഥയും സംഭാഷണവും രചിച്ചിട്ടുണ്ട് ശ്രീകുമാരൻ തമ്പി. അദ്ദേഹം രഹിച്ച ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ ‘ഉഷസന്ധ്യകൾ തേടിവരുന്നു’ ‘അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ’ എന്നീ ഭക്തിഗാനങ്ങളിൽ ശ്രദ്ധേയമാണ്.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എ ഡി എം, പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.

12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. മകരസംക്രമ പൂജ 14 ന് രാത്രി 8.45 ന് നടക്കും. തുടര്‍ന്ന് പിറ്റെ ദിവസമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. മകരവിളക്ക് ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധാനത്ത് പൂര്‍ത്തിയായി. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള സർവകലാശാല പരീക്ഷയിൽ എം.എസ്.സി ജിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വർക്കല ശിവഗിരി എസ് എൻ കോളേജ് വിദ്യാർത്ഥിനി വിസ്മയ ദിലീപ്. ആലിയാട്, ചന്നൂർ, മനില ഭവനിൽ ആർ.ആർ. ദിലീപ് കുമാറിന്റെയും, മനില വി.എം ൻ്റെയുo മകളാണ്.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാദ മുദ്ര പ്രാദേശിക ചരിത്രരചന ശില്പശാല ആറ്റിങ്ങൽ ബി ആർ സി യിൽ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഡി ഇ ഓ ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബിപിസി സജി സ്വാഗതം പറഞ്ഞു. ചരിത്ര പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡി പി ഒ റെനി കുട്ടികളോട് വിശദീകരിച്ചു. ഡയറ്റ് ഫാക്കൽറ്റി ഷൈജു പ്രാദേശിക ചരിത്രരചനയുടെ നിർമ്മാണം രീതി ശാസ്ത്രം എന്നിവയെ കുറിച്ച് കുട്ടികളോട് സംവദിച്ചു. ചരിത്ര പ്രാധാന്യമുള്ള ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആറ്റിങ്ങൽ കൊട്ടാരം, കായിക്കര (കുമാരനാശാന്റെ ജന്മസ്ഥലം) എന്നീ സ്ഥലങ്ങൾ കുട്ടികളുമായി സന്ദർശനം നടത്തി. ഈ സ്ഥലങ്ങളിലെ എല്ലാം ചരിത്ര പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. പാദമുദ്രയുടെ ക്ലാസുകൾ നയിച്ചത് സിആർസിമാരായ റീന ഷിബിന എന്നിവരാണ്.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭാരമേറിയ ബാഗുകളുമായി സ്കൂളിലെ ബഹുനില കെട്ടിടങ്ങൾ കയറിയിറങ്ങുന്നതു ബുദ്ധിമുട്ടാണെന്ന, സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുടെ കത്തു ലഭിച്ചിരുന്നുവെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളോടു കുട്ടികളുടെ ബാഗുകളെങ്കിലും ക്ലാസ്റൂമിലെത്തിക്കാൻ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി.ശിവൻകുട്ടി. ടൗൺ യുപിഎസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ടൗൺ യുപിഎസിലെ 4 ക്ലാസ്മുറികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഒരു കോടി രൂപ സ്കൂൾ വികസനത്തിനായി അനുവദിച്ചത്. 530 വിദ്യാർഥികളാണ് ഇപ്പോൾ ടൗൺ യുപിഎസിൽ പഠിക്കുന്നത്. എം.മുകേഷ് എംഎൽഎ അധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, കോർപറേഷൻ സ്ഥിര സമിതി അധ്യക്ഷ എസ്.സതീദേവി, ഡിഡിഇ കെ.ഐ.ലാൽ, ഹെഡ്മാസ്റ്റർ ജെ.യേശുദാസൻ, പിടിഎ പ്രസിഡന്റ് കെ.സി.റൻസിമോൾ, എസ്എംസി ചെയർമാൻ ജെ.ബിജു, കൊല്ലം എഇഒ ആന്റണി പീറ്റർ, ജനറൽ കൺവീനർ ഇ.ജെ.ഹാരിസൺ തുടങ്ങിയവർ പ്രസംഗിച്ചു.
Recent Comments