by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മങ്കാട്ടുമൂല ശ്രീരാഗത്തിൽ (എം.ആർ.എ 54) ഗോപകുമാർ. എൻ (57)(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ: യു.പി.എസ്, പാലവിള) നിര്യാതനായി.
ഭാര്യ: എസ് കനകാംബിക (ഹെഡ്മിസ്ട്രസ്സ്,ഗവ: എൽ.പി.എസ് കോരാണി).
മക്കൾ: ജി.കെ ഹിമശ്രീ, ജി.കെ അനുശ്രീ.
മരുമകൻ: എ.ആർ അജിത് (പബ്ലിക് ഓഫീസ്, തിരുവനന്തപുരം)
by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയശേഷം ക്യാന്റീന്‍ അടപ്പിച്ചു.
ബിഎസ് സി ജനറല്‍ നഴ്‌സിങ്ങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മന്ദിരം ആശുപത്രിയില്‍ രണ്ടു ക്യാന്റീനുകളുണ്ട്. ഇതില്‍ ഒന്നില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നല്‍കുന്നത്. ഇതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്. ശാരീരിക അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു.

by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നെടുമങ്ങാട് നഗരസഭ പ്രദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കിച്ചണ്‍ സല്‍ക്കാര, പതിനൊന്നാംകല്ല്, സംസം ഹോട്ടല്‍ വാളിക്കോട്, ബിലാല്‍ ഹോട്ടല്‍ വാളിക്കോട്, നെപ്ട്യൂണ്‍ ബേക്കറി ചന്തമുക്ക്, ക്രൗണ്‍ ബേക്കറി ചന്തമുക്ക്, ക്രൗണ്‍ ബേക്കറി ബോര്‍മ്മ അന്താരാഷ്ട്ര മാര്‍ക്കറ്റ് എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

പഴകിയതും ശുചീകരണസംവിധാനം ഇല്ലാത്തതും ശോചനീയ അവസ്ഥയില്‍ പ്രവര്‍ത്തിച്ചതുമായ വാളിക്കോട് ബിലാല്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ക്രൗണ്‍ ബേക്കറി,നെപ്ട്യൂണ്‍ ബേക്കറി, ഹോട്ടല്‍ കിച്ചണ്‍ സല്‍കാര എന്നിവിടങ്ങളില്‍ നിന്ന് ഷവര്‍മ്മ ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. സംസം റസ്റ്റോറന്റില്‍ നിന്ന് 4 കിലോയും ക്രൗണ്‍ ബേക്കറിയില്‍ നിന്ന് 5 കിലോയും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും വര്‍ദ്ധിച്ചു വരുന്നതായും വൃത്തിഹീനമായ നിലയില്‍ ഭക്ഷണം പാകം ചെയ്ത് വില്പന നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷബ്ന, ബിജു സോമന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ ആറിയിച്ചു.
by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരിശോധിച്ചിരുന്നു. എന്നാല്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും ശിവന്‍ കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുവാനും ഇനി വരാന്‍ പോകുന്ന മേളകളില്‍ ഈ പ്രോഗ്രാം ചെയ്തവരെ കലാമേളകളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കലോത്സവ വേദികളില്‍ നിന്ന് വിലക്കിയതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാതാ ഡയറക്ടര്‍ കനകദാസ് പറഞ്ഞു. ആരെ ക്ഷണിക്കണമെന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. കലോത്സവങ്ങളില്‍ മാത്രം പരിപാടി നടത്തി ജീവിക്കുന്നവരല്ല ഞങ്ങള്‍. ഭാരതം മുഴുവന്‍ പ്രോഗ്രാം ചെയ്യുന്നവരാണ്. വിദ്യാഭ്യാസമന്ത്രിയുടെ ആഗ്രഹമായിരിക്കാം അതെന്നും അദ്ദേഹം പറഞ്ഞു.

ഡ്രസ് റിഹേഴ്‌സലില്‍ വിവാദവേഷം ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ കൈയില്‍ തോക്കുണ്ട്. ആ മതവിഭാഗത്തില്‍പ്പെട്ടവര്‍ തോക്കുമായിട്ടാണോ നടക്കുന്നത്. അത് മാറ്റി ഈ ഭാഗം മാത്രം പ്രൊജക്ട് ചെയ്യുന്നത് മാത്രമാണ് പ്രശ്‌നത്തിന് കാരണം.
സ്വാഗതഗാനത്തിലോ ദൃശ്യങ്ങളിലോ ഒരു തരത്തിലുള്ള മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള റിഹേഴ്‌സലില്‍ കോസ്‌റ്റുയും ഇടാറില്ല. അത്തരത്തില്‍ ഒരു വേഷം ബോധപൂര്‍വം കൊണ്ടുവന്നതല്ല. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്.
by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു കോടതി വിധിച്ചു. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന ഉത്തരവ് ഉറക്കിയത്. ഇത്തരം പ്ലാസ്റ്റിക് കവറുകള്‍ ഭൂമിയില്‍ നശിക്കാതെ കിടക്കുന്നു എന്നു വിലയിരുത്തിയാണ് നിശ്ചിത പരിധിയില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പോലീസ്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. തൃശ്ശൂരിൽ നിന്ന് വിവരങ്ങളുമായി സുർജിത്ത് അയ്യപ്പത്ത് തൽസമയം ചേരുന്നു. തൃശൂർ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

പ്രവീൺ റാണയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീൺ റാണ മുൻകൂർജാമ്യത്തിനായുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം. പരാതി പിൻവലിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ ജയിലിലായാൽ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാനാണ് പ്രവീൺറാണയുടെ നീക്കം. ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ മധ്യകേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. അതേസമയം തൃശൂർ ജില്ലയിൽ മാത്രം നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 24 പരാതികൾ ലഭിച്ചിട്ടുണ്ട്
Recent Comments