by Midhun HP News | Jan 17, 2026 | Latest News, കേരളം
പാലക്കാട് : പാലക്കാട് കൊടുമുണ്ട നാടപറമ്പിൽ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് മോഷണം. പരുതൂര്‍ കൊടുമുണ്ട ഉരുളാന്‍പടി തീണ്ടാംപാറ വീട്ടില്‍ മുജീബ് റഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നാണ് ഉടമ പറയുന്നത്.
സംഭവത്തില്‍ വീട്ടുടമ മുജീബ് റഹ്‌മാന്‍ ത്യത്താല പൊലീസില്‍ പരാതി നല്‍കി.അര്‍ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചു നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയില്‍ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. പരുതൂർ കൊടുമുണ്ടയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി പരാതിയുണ്ട്.
നാടപറമ്പ് ഹൈസ്‌കൂളിനുസമീപത്തെ വ്യാപാരസ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു.എന്നാൽ ഇവിടെനിന്നും സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിവരം. ഇതേത്തുടർന്ന് തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നാടപറമ്പിൽ ജാഗ്രതാസമിതി യോഗം വിളിച്ചുചേർത്തു. മേഖലയിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
by Midhun HP News | Jan 17, 2026 | Latest News, കേരളം
വള്ളുവനാടിൻ്റെ എഴുത്തുകാരി
രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന് വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 18 ന് 3 മണിക്ക് ചെർപ്പുളശ്ശേരി കാവുവട്ടം ശാരദാമ്പ
ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് ടി.പി.ഹരിദാസൻ, സെക്രട്ടറി ബിജുമോൻ പന്തിരുകുലം,
കൺവീനർ ഡോ.കെ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു
Continue Reading
by Midhun HP News | Jan 17, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കല്ലമ്പലം കടമ്പാട്ടുകോണത്താണ് സംഭവം നടന്നത്. ഇന്നലെ രാത്രി 10 മണിയോട് കൂടിയായിരുന്നു അപകടം. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വോളിസ് വാഹനത്തിനാണ് തീ പിടിച്ചത്.
വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത്തോടെ വാഹനം ഒതുക്കി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
by Midhun HP News | Jan 17, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു.ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും ഭാര്യയും ചേര്‍ന്നാണ് കണ്ണന് സ്വര്‍ണ്ണമാലകള്‍ സമര്‍പ്പിച്ചത്.
ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത് മുത്തുകള്‍ അടുക്കുകള്‍ പോലെ ചേര്‍ത്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ വഴിപാടുകാരില്‍ നിന്നും മാലകള്‍ ഏറ്റുവാങ്ങി രശീത് നല്‍കി.
തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദം അദ്ദേഹം ശിവകുമാറിനും ഭാര്യക്കും നല്‍കി. നേരത്തെ വജ്ര കിരീടവും സ്വര്‍ണ്ണമാലകളും ശിവകുമാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുണ്ട്.
by Midhun HP News | Jan 17, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. അഖില കേരള തന്ത്രി സമാജം ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും അംഗീകരിച്ച തന്ത്രവിദ്യാലയങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാം എന്നായിരുന്നു കേരള ഹൈക്കോടതി വിധി.
എന്നാല്‍ താന്ത്രിക വിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നല്‍കാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇല്ലെന്നാണ് അഖില കേരള തന്ത്രിസമാജത്തിന്റെ വാദം.
by Midhun HP News | Jan 17, 2026 | Latest News, കേരളം
കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവര്‍ക്ക് വാജി വാഹനം നല്‍കിയത് ദേവസ്വം ബോര്‍ഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോര്‍ഡിന് പരാതിയില്ല. ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ പി എന്‍ ഡി നമ്പൂതിരി പറഞ്ഞു.
2012ലെ ദേവസ്വം ബോര്‍ഡ് ഉത്തരവിനെക്കുറിച്ച് അറിയില്ല. ആചാരപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോര്‍ഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയില്‍ നിന്ന് മാറ്റാന്‍ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രി ഭരണപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദേവസ്വം മാന്വലില്‍ ഉണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ തന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകുകയെന്ന് തന്ത്രി മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് രേഖമൂലം കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
‘2017 കാലത്ത് ആന്ധ്രയിൽ നിന്നും വന്ന മൂന്നുപേർ കൊടിമരത്തിന്റെ താഴെ മെർക്കുറി ഒഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം ആയത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു. മെർക്കുറി ഒഴിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ദേവപ്രശ്നം നടത്തി കൊടിമരം മാറ്റാൻ തീരുമാനമാകുന്നത്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നു. അപ്പോൾ ദേവസ്വം ബോർഡ് ആ കാര്യങ്ങൾ മനസ്സിലാക്കിയാണ് തന്ത്രിക്ക് വാജി വാഹനം നൽകിയത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് ഇത് വീട്ടിൽ സൂക്ഷിക്കാവുന്നതാണ്. ബോർഡിൻറെ സമ്മതത്തോടെ തന്ത്രിക്ക് ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്നും പിടിച്ചെടുത്തത് ശരിയാണോ? ചൈതന്യമുള്ള അത്തരം വസ്തുക്കൾ വീട്ടിൽ കൊണ്ടു വെക്കാൻ പലരും ഭയക്കും. അത്തരക്കാർ അത് തിരിച്ചേൽപ്പിക്കുമായിരിക്കും. ഏൽപിക്കണമെന്ന് നിയമമുണ്ടോ? ഏൽപിച്ചില്ലെങ്കിൽ കുറ്റവാളിയാകുമോ ? എങ്കിൽ എന്തിനാണ് കൊടുക്കുന്നത് ? കോടതിയിൽ ഹാജരാക്കാൻ വാജിവാഹനം തൊണ്ടി മുതലാണോ? മോഷണം പോയെന്ന് ആരെങ്കിലും പരാതികൊടുത്തിട്ടുണ്ടോ ? സ്വർണം എന്നത് വെട്ടി ചെമ്പാക്കി കൊള്ളക്ക് കുട്ടുനിന്ന എല്ലാവരെയും അണിയറയിൽ നിർത്തിയിട്ട് തന്ത്രിയിലും മേൽശാന്തിമാരിലും കുറ്റം ആരോപിക്കുന്ന രീതി സംശയാസ്പദമാണ്’- യോഗക്ഷേമ സഭ പറഞ്ഞു.
Recent Comments