by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോട്ടയം മെഡിക്കല് കോളജില് തെരുവുനായ ആക്രമണം. ഡോക്ടര്ക്കും ആശുപത്രി ജീവനക്കാരിക്കും നായയുടെ കടിയേറ്റു. മൂന്നുപേര്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്ക്ക് പ്രതിരോധ വാക്സിന് കുത്തിവെയ്പ് നല്കി.

by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.
വോട്ടിങ് യന്ത്രത്തില് ഇതിനായി സമഗ്രപരിഷ്ക്കാരം വരും. വോട്ടവകാശം സംരക്ഷിക്കാനും കള്ളവോട്ട് തടയാനുമുള്ള സുപ്രധാന മാറ്റത്തിന് തയ്യാറെടുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് .പുതുതായി വികസിപ്പിച്ച എം 3 ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാതെ തന്നെ അവരുടെ വോട്ട് രേഖപ്പെടുത്താൻ സാധിക്കും.

യുവാക്കൾ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന് മുമ്പ് നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളെ കുറിച്ച് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. റിമോട്ട് വോട്ടിംഗിനെക്കുറിച്ചുള്ള ഒരു കൺസെപ്റ്റ് നോട്ട് മാത്രമാണ് പുറത്തുവിട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളം : മലയാളവേദിയുടെ ഇരുന്നൂറാമത് പ്രതിമാസ കൂട്ടായ്മ 2023 ജനുവരി 1നു എൻ എസ് എസ് കരയോഗ മന്ദിര ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ഡോ. അശോക് ശങ്കർ അധ്യക്ഷനാകുന്ന യോഗത്തിൽ എം എൽ എ അഡ്വ. വി. ജോയി ഉദ്ഘാടനം നിർവഹിക്കും. ചിലങ്ക വോയ്സിന്റെ നേതൃത്വത്തിൽ പ്രൊഫ. ഗേളി ടീച്ചർ സ്മൃതി സമർപ്പണം നടത്തുന്നു.
പെരിനാട് സദാനന്ദൻപിള്ള രചിച്ച ‘ഭാരതത്തിലെ പുണ്യാശ്രമങ്ങൾ’ ‘മടവൂർ സലിം രചിച്ച’ അനുഗ്രഹത്തിന്റെ ആലിപ്പഴങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. അതോടൊപ്പം സർഗ്ഗ സംഗമത്തിന്റെ ഉദ്ഘാടനം ജി ടി ഡാൻസിക് ഫൗണ്ടേഷൻ പ്രസിഡന്റ് വർക്കല മുരളീധരൻ നിർവഹിക്കും. ഉണ്ണി ആറ്റിങ്ങൽ, അമ്പാടി സുരേന്ദ്രൻ, അനിൽ പൂതക്കുഴി, ശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും.

by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ∙ ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേയ്ക്കുള്ള അഭിമുഖം ജനുവരി 3 രാവിലെ 10 ന് നടക്കും.

by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട് പടക്ക സംഭരണശാലയില് തീപിടുത്തമുണ്ടായ സംഭവത്തില് ഒരാള് അറസ്റ്റില്. നാടാലയ്ക്കല് നൗഷാദ് (47) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് എട്ടാം വാര്ഡ് മുട്ടം നാടാലയ്ക്കല് ഷംസുദ്ദീന്റെ വീടിന് സമീപം ലൈസന്സില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഡിസംബര് 10 നായിരുന്നു സംഭവം. ഷെഡ്ഡില് സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ പിതാവ് ഷംസുദ്ദീന് ഒളിവിലാണ്.

by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ജില്ലയിലെ ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലൻസ് ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽ വച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽ വച്ചും ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലാണ് മോക്ഡ്രിൽ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.

Recent Comments