മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15കാരനെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി

മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15കാരനെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ജില്ലയിലെ ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലൻസ് ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽ വച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽ വച്ചും ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലാണ് മോക്ഡ്രിൽ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.

കേ​ന്ദ്ര​മ​ന്ത്രി​യുടെ ശി​വ​ഗി​രി​ ​സ​ന്ദ​ർ​ശനം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

കേ​ന്ദ്ര​മ​ന്ത്രി​യുടെ ശി​വ​ഗി​രി​ ​സ​ന്ദ​ർ​ശനം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗി​ന്റെ​ ​ശി​വ​ഗി​രി​ ​സ​ന്ദ​ർ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ന്ന് ​രാ​വി​ലെ​ ​ആ​റ് ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നുവ​രെ​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​വെ​ട്ടു​റോ​ഡ് ​മു​ത​ൽ​ ​പാ​രി​പ്പ​ള്ളി​ ​വ​രെ​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡി.​ശി​ല്പ​ ​അ​റി​യി​ച്ചു.​ വെ​ഞ്ഞാ​റ​മൂ​ട്,​ കി​ളി​മാ​നൂ​ർ,​ വ​ഴി​ ​കൊ​ല്ലം​ ​ഭാ​ഗ​ത്തേ​ക്ക് പോകേണ്ട വാഹനങ്ങൾ ​വെ​ട്ടു​റോ​ഡി​ൽ​ ​നിന്ന് ​തി​രി​ഞ്ഞ് ​പോ​ത്ത​ൻ​കോ​ട്,​ ​പു​തി​യ​കാ​വ്,​ പോ​ങ്ങ​നാ​ട്,​ ​പ​ള്ളി​ക്ക​ൽ,​ ​പാ​രി​പ്പ​ള്ളി​ ​വ​ഴി​ ​കൊ​ല്ലം​ ​ഭാ​ഗ​ത്തേ​ക്ക് ​ പേ​കേ​ണ്ട​താ​ണ്.​ ​കൊ​ല്ല​ത്തു​ ​നി​ന്ന് ​ ​തി​രു​വ​ന​ന്ത​പു​രം​ ​പോ​കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ആ​റ്റി​ങ്ങ​ൽ​ ​മൂ​ന്നു​ ​മു​ക്കി​ൽ​ ​നി​ന്ന്​ ​തി​രി​ഞ്ഞ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​പോ​ത്ത​ൻ​കോ​ട്,​വെ​ട്ടു​റോ​ഡ് ​വ​ഴി​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും​ ​പോ​ക​ണം.​ ​
ഹെ​വി​ ​വാ​ഹ​ന​ങ്ങ​ൾ​ ​തീ​ര​ദേ​ശ​ ​റോ​ഡ് ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​അ​റി​യി​ച്ചു.

ആലപ്പുഴ ബീച്ചിലെ സീ വ്യൂ പാർക്ക് ഇന്ന് വൈകിട്ട് പൊതുജനങ്ങൾക്ക് സമർപിക്കും

ആലപ്പുഴ ബീച്ചിലെ സീ വ്യൂ പാർക്ക് ഇന്ന് വൈകിട്ട് പൊതുജനങ്ങൾക്ക് സമർപിക്കും

ആലപ്പുഴ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുത്തൻ ഉണർവും സാഹസിക വിനോദവും പകർന്ന് നൽകാനായി സ്ഥാപിച്ച സീ വ്യൂ പാർക്ക് ഇന്ന് വൈകിട്ട് പൊതുജനങ്ങൾക്ക് സമർപിക്കും. സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ് സൈക്കിൾ, കാർണിവൽ ഗയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ, ലെഗ് പെഡൽ ബോട്ട്, വാട്ടർ റോളർ, കയാക്കിങ്, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, ലേസർ ഷോ, ഫ്‌ലോട്ടിംഗ് ഷോപ്പുകൾ, ലഘുഭക്ഷണ ശാലകൾ എന്നിവയടക്കം ഇവിടെ സജ്ജമാണ്. ഇന്ന് വൈകിട്ട് ഏഴിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പാർക്ക് തുറന്നു നൽകും.
ജനുവരി 1 വരെ ഇവിടേക്കുള്ള പ്രവേശനം സൗജന്യവുമാണ്.

ഫുട്‌ബോൾ ഇതിഹാസ താരം പെലെയുടെ വിയോഗം; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച്  ബ്രീസിൽ പ്രസിഡന്റ്

ഫുട്‌ബോൾ ഇതിഹാസ താരം പെലെയുടെ വിയോഗം; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ബ്രീസിൽ പ്രസിഡന്റ്

ഫുട്‌ബോൾ ഇതിഹാസ താരം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ബ്രീസിൽ പ്രസിഡന്റ് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് ബോൾസനാരോ കുറിച്ചു. പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്നാണ് നിയുക്ത ബ്രീസിൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ വാക്കുകൾ. ഷൂ പോളിഷുകാരന്‍, തെരുവില്‍ പന്തു തട്ടി തുടക്കം; കാല്‍പ്പന്തിന്റെ ‘ഇന്ദ്രജാലം’
‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. പെലെയേപ്പോലെ രാജ്യത്തിന്റെ പേര് ഉയരത്തിലെത്തിക്കാൻ കുറച്ച് പേർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈതാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. നന്ദി പെലെ’, ലുല ട്വീറ്റ് ചെയ്തു.

ഇന്ന് പുലർച്ചെയാണ് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വെച്ച് പെലെ വിടവാങ്ങുന്നത്. കുടലിലെ അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം കുറിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോൾ താരവും പെലെയാണ്.

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരു പരീക്ഷകളും ഫെബ്രുവരി 15നു തുടങ്ങുമെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നങ്കിലും ടൈംടേബിൾ വരാത്തത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ മാർച്ച് 21 നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനും തീരും. മുൻവർഷത്തെപ്പോലെ രണ്ടു ഭാഗങ്ങളായിട്ടല്ല ഇത്തവണ പരീക്ഷ. പ്രധാന വിഷയങ്ങളുടെ തീയതികൾ: പത്താംക്ളാസ് ഫെബ്രുവരി 27: ഇംഗ്ലിഷ്, മാർച്ച് 1: മലയാളം, മാർച്ച് 4: സയൻസ്, മാർച്ച് 13: ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, മാർച്ച് 17: ഹിന്ദി, മാർച്ച് 21: മാത്ത്സ്.

മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും ഭസ്മവും നൽകും. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതിനുശേഷം ഭക്തർക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നുമണിക്ക് നിർമാല്യത്തിനു ശേഷം തുടങ്ങും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളൽ. തിരുവാഭരണ ഘോഷയാത്ര 12-ാം തിയതി പന്തളത്ത് നിന്ന് തുടങ്ങും. ജനുവരി 20ന് രാവിലെ ഏഴുമണിക്ക് നട അടയ്ക്കും.