by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള് നിരോധിച്ച, 2016ലെ കേന്ദ്ര സര്ക്കാര് നടപടി ചോദ്യം ചെയ്തുള്ള ഹര്ജികളില് സുപ്രീം കോടതി ജനുവരി രണ്ടിനു വിധി പറയും. ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില് വാദം കേട്ടത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള് ഹാജരാക്കാന് ഡിസംബര് ഏഴിന് കേന്ദ്ര സര്ക്കാരിനും റിസര്വ് ബാങ്കിനും കോടതി നിര്ദേശം നല്കിയിരുന്നു. സീനിയര് അഭിഭാഷകന് പി ചിദംബരം ഉള്പ്പെടെയുള്ളവര് ഹര്ജിക്കാര്ക്കു വേണ്ടി ഹാജരായി.
ജസ്റ്റിസുമാരായ ബിആര് ഗവായി, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്, ബിവി നാഗരത്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്. നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്ജികളാണ് കോടതിയില് വന്നത്.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് പുത്തൻ സമീപനവുമായി രാജീവ് യൂത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു. രാജീവ് യൂത്ത് സെന്ററിന്റെ ഓഫീസ് ഉദ്ഘാടനം കോവളം എംഎൽഎ എം വിൻസന്റ് നിർവഹിച്ചു. യൂത്ത് സെന്ററിന്റെ പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാജീവ് യൂത്ത് സെന്റർ ജനറൽ സെക്രട്ടറിയും, കൗൺസിലറുമായ കെ ജെ രവികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അംബിരാജ്, വി മുരളീധരൻ നായർ, മണ്ഡലം പ്രസിഡന്റ്മാരായ പ്രശാന്തൻ, ഉണ്ണികൃഷ്ണൻ, ട്രഷറർ സതീഷ് കുമാർ, നഗരസഭ കൗൺസിലർമാരായ രമാദേവി, സതി തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. ചൈനയാണ് ഇപ്പോൾ ലോകത്ത് കൊവിഡ് സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യം.

141 കോടി ജനസംഖ്യയുള്ള ചൈനയിൽ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമെന്നാണ് വിലയിരുത്തൽ. മരണ നിരക്ക് 5000 ത്തിൽ എത്തിയിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയർഫിനിറ്റി ലിമിറ്റഡ് പറയുന്നു.ജനുവരിയിലും മാർച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങൾക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വൻ തിരിച്ചടിയാണ് ചൈനയിൽ ഉണ്ടാക്കിയിരിക്കുന്നത്.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎല് താരലേലം ഇന്ന് കൊച്ചിയില് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലേലത്തിന് തുടക്കമാവുക. ആകെ 405 താരങ്ങള് ലേലത്തിനുണ്ട്. ഇതില് പത്ത് ടീമുകള്ക്ക് വേണ്ടത് 87 പേരെ. ഇംഗ്ലണ്ട് താരങ്ങളായ ബെന് സ്റ്റോക്സ്, സാം കറന്, ഹാരി ബ്രൂക്ക്, ഓസ്ട്രേലിയന് താരം കാമറൂണ് ഗ്രീന്, ന്യൂസിലന്ഡ് നായകന് കെയ്ന് വില്ല്യംസണ് എന്നിവരാണ് ലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്. പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്. ലേലത്തില് വാശിയേറിയ പോരാട്ടം നടക്കുക ആദ്യ അഞ്ച് സെറ്റിലുള്ളവര്ക്ക് വേണ്ടിയായിരിക്കും. ആദ്യ സെറ്റ് ബാറ്റര്മാരുടേതാണ്.

ഒരു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന് താരം മായങ്ക് അഗര്വാളില് നിന്നായിരിക്കും ലേലം തുടങ്ങുക. ലേലത്തില് ഇന്ത്യന് താരങ്ങളില് ഏറ്റവും ശ്രദ്ധേയന് ഈ പഞ്ചാബ് മുന് നായകനാണ്. മായങ്ക് അഗര്വാള് (1 കോടി), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്, 1 കോടി), അജിന്ക്യ രഹാനെ (50 ലക്ഷം), ജോ റൂട്ട് (ഇംഗ്ലണ്ട്, 1 കോടി), റീലി റൂസോ (ദക്ഷിണാഫ്രിക്ക, 2 കോടി), കെയ്ന് വില്ല്യംസണ് (ന്യൂസിലന്ഡ്, 2 കോടി) എന്നിവരാണ് ആദ്യ സെറ്റിലെ പ്രധാനികള്രണ്ടാം സെറ്റ് ഓള്റൗണ്ടര്മാരുടേതാണ്. സാം കറന്, കാമറൂണ് ഗ്രീന്, ജേസണ് ഹോള്ഡര്, ബെന് സ്റ്റോക്സ് എന്നിവരാണ് രണ്ട് കോടിആണ് അടിസ്ഥാന വില. ഷാക്കിബ് അല് ഹസന് (1.5 കോടി), സിക്കന്ദര് റാസ, ഒഡെയ്ന് സ്മിത്ത് (50 ലക്ഷം എന്നിവരും പട്ടികയിലുണ്ട്. വിക്കറ്റ് കീപ്പര്മാരുടെ സെറ്റില് രണ്ട് കോടി വിലയുള്ള ഫില് സാള്ട്ട്, നിക്കോളാസ് പുരാന്, ടോം ബാന്റണ് എന്നിവരാണ് പ്രധാനികള്. ഹെന്റിച്ച് ക്ലാസന് ഒരു കോടി അടിസ്ഥാന വിലയുണ്ട്. ലിറ്റണ് ദാസ്, കുശാല് മെന്ഡിസ് എന്നിവര്ക്ക് 50 ലക്ഷം വീതം.
ഫാസ്റ്റ് ബൗളര്മാരുടെ പട്ടികയില് ക്രിസ് ജോര്ദാന്, ആദം മില്നെ എന്നിവര്ക്കാണ് രണ്ട് കോടി അടിസ്ഥാനവിലയുള്ളത്. ഓസ്ട്രേലിയയുടെ ജേ റിച്ചാര്ഡ്സണിന് 1.5 കോടിയുണ്ട്. റീസെ ടോപ്ലെ (75 ലക്ഷം), ഇശാന്ത് ശര്മ (50 ലക്ഷം), ജയദേവ് ഉനദ്കട് (50 ലക്ഷം) എന്നിവരാണ് മറ്റുപ്രധാനികള്. ഇംഗ്ലണ്ട് സ്പിന്നര് ആദില് ദഷീദിന് രണ്ട് കോടിയാണ് അടിസ്ഥാന വില. 1.5 കോടിയാണ് ഓസ്ട്രേലിയന് സ്പിന്നര് ആദം സാംപയ്ക്ക്. മുജീബ് റഹ്മാന്, തബ്രൈസ് ഷംസി (1 കോടി), മായങ്ക് മര്ക്കണ്ഡെ (50 ലക്ഷം) എന്നിവരും പട്ടികയിലുണ്ട്.
by Midhun HP News | Dec 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: ട്രെയിനില് യുവതിക്കു നേരെ ലൈംഗിക പ്രദര്ശനം നടത്തിയ സംഭവത്തില് യുവാവ് അറസ്റ്റില്. മലപ്പുറം വണ്ടൂര് സ്വദേശി ഷിഹാബുദ്ദീനാണ്പിടിയിലായത്.
ഷൊര്ണൂര് – നിലമ്പൂര് പാസഞ്ചര് ട്രെയിനില് 17ന് രാത്രിയാണ് സംഭവം. ഇന്ന് രാവിലെയാണ് മലപ്പുറം നടുവത്ത് നിന്ന് വണ്ടൂര് പൊലീസ് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്പൂര് പാസഞ്ചറില് വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്ത് യുവാവ് ലൈംഗിക പ്രദര്ശനം നടത്തി എന്നതാണ് കേസ്.

ഈ കോച്ചില് യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈംഗിക പ്രദര്ശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതി അപ്പോള് തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും യുവാവ് തുടര്ന്നു. ഇതോടെ യുവതി സംഭവം മൊബൈലില് ചിത്രീകരിച്ച് പരാതി നല്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
by Midhun HP News | Dec 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയെയാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. ആലപ്പുഴ സ്വദേശിയാണ്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു. കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Recent Comments