by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആദ്യ പിറന്നാൾ ആഘോഷിക്കുന്ന തിരുവനന്തപുരം ലുലുമാൾ വേറിട്ട ഒരു റിക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു. സാന്താക്ലോസ് വേഷധാരികളായ 160 യുവജനങ്ങൾ ഒരുമിച്ച് ലുലുമാളിലെ ഗ്രേറ്റർ ആർട്ടിയത്തിൽ നൃത്തം വച്ചു കൊണ്ടാണ് ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്സിലെത്തിയത്. നിലവിലുള്ള റിക്കോർഡായ 110 പേരുടെ മാസ് സാന്റാ ഡാൻസിന്റെ റിക്കോർഡാണ് ഇന്നലെ വൈകുന്നേരം ലുലുമാളിൽ പഴങ്കഥയായത്.

തിരുവനന്തപുരത്തെ വിദ്യാർഥികൾ ഉൾപ്പടെയുള്ള യുവജനങ്ങളുടെ പ്രകടനം വീക്ഷിക്കാൻ ബഹു. ക്ലീമിസ് ബാവ ലുലുവിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ലാലു മാൾ അധികാരികൾ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം സ്വീകരിച്ചു. ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്സിനെ പ്രതിനിധീകരിച്ച് ഷാഹുൽ ഹമീദ് പ്രജീഷ് നിർഭയ എന്നിവർ പരിപാടിയുടെ റിക്കോർഡ് നേട്ടത്തിന്റെ വിലയിരുത്തൽ നടത്തുകയും അവാർഡ് കൈമാറുകയും ചെയ്തു.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംത്തിട്ട: ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് തുടക്കമായി. ആറന്മുള ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ് രഥഘോഷയാത്ര ആരംഭിച്ചത്. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണങ്ങൾക്ക് ശേഷം 26ന് വൈകീട്ടോടെയാകും ഘോഷയാത്ര സന്നിധാനത്ത് എത്തുക. പുലർച്ചെ അഞ്ച് മുതൽ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ പൊതുജനങ്ങൾക്കായി തങ്കയങ്കി ദർശനം ആരംഭിച്ചിരുന്നു.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള് തന്ത്രിയും മേല്ശാന്തിയും ചേര്ന്ന്
ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില് തങ്കയങ്കി ചാര്ത്തി 6.30ന് ദീപാരാധന നടക്കും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ തങ്കം കൊണ്ട് നിർമിച്ച് നടയ്ക്കു വെച്ച 435 പവൻ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. ഇത് ചാർത്തിയാണ് മണ്ഡലപൂജ നടത്തുക.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
90 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള പദയാത്ര വിളംബര ഘോഷയാത്ര ഇന്നലെ വൈകുന്നേരം മൂന്നുമണിക്ക് വർക്കല റെയിൽവേ സ്റ്റേഷനിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. വിളംബര ഘോഷയാത്ര തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ ഫ്ലാഗ് ഓഫ് ചെയ്തു. ശിവഗിരി സംരക്ഷണ സംഘം ചെയർമാൻ വിജേന്ദ്രകുമാർ നേതൃത്വം നൽകിയ ഘോഷയാത്രയിൽ, ശിവഗിരി മഠത്തിലെ സന്യാസി വര്യന്മാർ, ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ്, ട്രഷറർ നടരാജൻ വയലാ, പ്രത്യേക ക്ഷണിതാക്കളായ കൂട്ടിൽ രാജേന്ദ്രൻ പ്രതിഭാ അശോകൻ സുവർണ്ണ കുമാർ,വൈസ് ചെയർമാൻ ശ്രീപാദം ശ്രീകുമാർ, റോയി അർജ്ജുൻ എക്സിക്യൂട്ടീവ് സെക്രട്ടറിമാരായ സുനിൽ സോമൻ, ജനറൽ കോർഡിനേറ്റർ സുഷമ വിജയലക്ഷ്മി, സെക്രട്ടറിമാരായ വക്കം അജിത്ത്, സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ വാദ്യഘോഷങ്ങളോടെ നൂറുകണക്കിന് ഭക്തജനങ്ങളും, ശിവഗിരി സംരക്ഷണ സംഘം അംഗങ്ങളും പങ്കെടുത്ത ഘോഷയാത്ര വൈകുന്നേരം അഞ്ചു മണിയോടെ മഹാസമാധിയിൽ എത്തി. തീർത്ഥാടന സെക്രട്ടറി വിശാലാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘം വിളംബര പദയാത്രികരെ സ്വീകരിച്ചു. തുടർന്ന് മഹാസമാധിയിൽ നടന്ന പ്രത്യേക പൂജകൾക്കു ശേഷം പദയാത്രികർ വർക്കല മട്ടിൻ മൂട്ടിലുള്ള വ്യാപാര സ്റ്റാളിൽ എത്തി. തുടർന്ന് വ്യാപാര സ്റ്റാളിന്റെ ഉദ്ഘാടനം തീർത്ഥാടന സെക്രട്ടറി വിശാലാനന്ദ സ്വാമി നിർവഹിച്ചു.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
36 വര്ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോക കിരീടത്തില് മുത്തമിട്ടതിന്റെ സന്തോഷത്തിലാണ് അര്ജന്റീന. ലോക കിരീടത്തിലേക്ക് ടീമിനെ എത്തിച്ചതിന് പിന്നാലെ മെസിയുടെ ചിത്രത്തോടെ കറന്സി നോട്ട് പുറത്തിറക്കുകയാണ് രാജ്യം. 1000 പെസോയുടെ ബാങ്ക് നോട്ട് ആണ് അര്ജന്റീന പുറത്തിറക്കുന്നത്. മെസിയുടെ ചിത്രം വെച്ച് കറന്സി പുറത്തിറക്കാനുള്ള ചിന്ത ഫൈനലിന് മുന്പ് തന്നെ അര്ജന്റീനയുടെ സെന്ട്രല് ബാങ്കിന് മുന്പിലുണ്ടായിരുന്നതായി ഡെയ്ലി മെയില് റിപ്പോര്ട്ട് ചെയ്യുന്നു.

by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം ആരിഫാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്. കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. സ്പോട്സ് കൗൺസിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരിൽ മത്സരിക്കുന്നുണ്ട്.

നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്റെ 24 താരങ്ങൾ നാഗ്പൂരിലെത്തിയത് കേരള സ്പോട്സ് കൗൺസിലിന്റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമാണ്. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ്. ഇതിന്റെ പേരിലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. അതേസമയം അന്തരിച്ച പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛൻ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.
by Midhun HP News | Dec 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഐ. എൻ. റ്റി. യു. സി ആറ്റിങ്ങൽ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. എസ്. എസ് പ്ലാസാ മന്ദിരത്തിൽ നടന്ന ചടങ്ങ് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ചെറുവയ്ക്കൽ പദ്മകുമാർ, ജെ. ശശി, കടയ്ക്കാവൂർ അശോകൻ, എൻ. ആർ ജോഷി, മണനാക്കു ഷിഹാബുദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Recent Comments