കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ ഇഇജി സംവിധാനം സജ്ജം

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ ഇഇജി സംവിധാനം സജ്ജം

തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇഇജി സംവിധാനം പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്. നൂറോളജി ചികിത്സയില്‍ ഏറെ സഹായകരമാണ് ഇഇജി. അപ്‌സമാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇഇജി. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗ ബാധ വിലയിരുത്താന്‍ ഇതിലൂടെ സഹായിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ ഇഇജി സേവനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസര്‍ഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെയാണ് പരിശോധനയ്ക്കായി ഇഇജി സംവിധാനം സജ്ജമാക്കിയത്. കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയില്‍ ലഭ്യമാക്കിയുട്ടുണ്ട്.

ജന ചേതന യാത്ര ഡിസംബർ 23ന്  ആറ്റിങ്ങലിൽ എത്തും

ജന ചേതന യാത്ര ഡിസംബർ 23ന് ആറ്റിങ്ങലിൽ എത്തും

ചിറയിൻകീഴ് താലൂക് ഗ്രന്ഥശാല പ്രവർത്തകരുടെ കൂട്ടായ്‌മ അന്ധ വിശ്വാസത്തിനും
അനാചാരത്തിനുമെതിരെ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട്
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന ജന ചേതന യാത്ര വിജയിപ്പിക്കാൻ ആറ്റിങ്ങലിൽ കൂടിയ ചിറയിൻകീഴ് താലൂക്കിലെ ലൈബ്രറി പ്രവർത്തകരുടെ കൂട്ടായ്‌മ തീരുമാനിച്ചു. ഡിസംബർ 23 ഉച്ചക്ക് 2.30നാണ് സംസ്ഥാന സെക്രട്ടറി വി. കെ. മധു നേതൃത്വം നൽകുന്ന ജാഥ ആറ്റിങ്ങൽ കച്ചേരി നടയിൽ എത്തി ചേരുന്നത്.
ആറ്റിങ്ങൽ സഹകരണ ഭവനിൽ ചേർന്ന കൂട്ടായ്‌മ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ബി. പി. മുരളി ഉദ്ഘാടനം ചെയ്‌തു. താലൂക് പ്രസിഡന്റ്‌ എസ് വേണുഗോപാൽ ആദ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജേന്ദ്രൻ, എം മുരളിധരൻ, ജി. കൊച്ചു കൃഷ്ണ കുറുപ്പ്, എസ്. പ്രവീൺ ചന്ദ്ര, സുകേശൻ എന്നിവർ സംസാരിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ഡോ.അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഡിസംബർ 18 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ സംഘടിപ്പിയ്ക്കുന്നു. ആറ്റിങ്ങൽ കരിച്ചയിൽ ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിയ്കുന്നത്.
വിശദ വിവരങ്ങൾക്ക് 8129192936, 98953 05070 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; പൊന്മുടി ഇക്കോ ടൂറിസം വീണ്ടും പ്രവർത്തന സജ്ജമാകുന്നു

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; പൊന്മുടി ഇക്കോ ടൂറിസം വീണ്ടും പ്രവർത്തന സജ്ജമാകുന്നു

തിരുവനന്തപുരം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന വനംവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി 16.12.2022 തീയതി വെള്ളി മുതൽ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുകയാണ്. കനത്ത മഴയിൽ പൂർണ്ണമായും തകർന്നുപോയ റോഡിന്റെ ഭാഗങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ട്.

യുദ്ധകാലടിസ്ഥാനത്തിൽ റോഡ് പുനർനിർമ്മിക്കുകയും ഈ പാതയിലൂടെ ഗതാഗതം സാധ്യമാക്കിയതും വാമനപുരം എം.എൽ.എ ഡി.കെ മുരളിയുടെ കൃത്യമായ ഇടപെടലുകളുടെ ഫലമായാണ്. പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ് എന്നും. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിയ്ക്കണമെന്നും
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി ഒരു ബസ് കൂടി സർവീസ് ആരംഭിച്ചതായി എം എൽ എ ഒ.എസ്. അംബിക

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി ഒരു ബസ് കൂടി സർവീസ് ആരംഭിച്ചതായി ഒ.എസ്. അംബിക എം.എൽ എ അറിയിച്ചു. എല്ലാ ദിവസവും രാത്രി 7.15 ന് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും വാഹനം പുറപ്പെടും. കിളിമാനൂർ, കൊട്ടാരക്കര, പത്തനംതിട്ട വഴി 11.15 ന് പമ്പയിൽ എത്തിച്ചേരാവുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഓൺ ലൈൻ റിസർവേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബസ് കൂടി ആരംഭിക്കേണ്ടതിന്റെ ആവശ്യകത എം.എൽ. എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദ

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദ

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു.