by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കർഷക സംഘം മുദാക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രദേശത്ത് വർധിച്ച് വരുന്ന വന്യജീവി ശല്യം നിമിത്തം കൃഷി ചെയ്യാനാകാതെ കർഷകർ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കർഷസംഘം മുദാക്കൽ, ഇടയ്ക്കോട് വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ മാർച്ചും പഞ്ചായത്താഫീസിന് മുന്നിൽ നടന്ന ധർണ്ണയും കർഷസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുദാക്കൽ വില്ലേജ് പ്രസിഡന്റ് പൊയ്കമുക്ക് ഹരി അധ്യക്ഷനായി. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് എസ്. ലെനിൻ, കർഷക സംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി ദേവരാജൻ, പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം എസ്. സിന്ധു, ഏരിയ എക്സിക്യൂട്ടീവ് അംഗം ടി. ശ്രീനിവാസൻ, മുദാക്കൽ വില്ലേജ് സെക്രട്ടറി ജെ. വിക്രമ കുറുപ്പ്, ഇടയ്ക്കോട് വില്ലേജ് സെക്രട്ടറി ഭുവനചന്ദ്രൻ, ഇടയ്ക്കോട് വില്ലേജ് പ്രസിഡന്റ് ഗോപിനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആര്‍ടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.

by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. കോടതിയിലാണ് രഹസ്യമൊഴി മാറ്റിയത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്തിയെന്നായിരുന്നു പ്രകാശിന്‍റെ ആദ്യ മൊഴി. എന്നാല്‍, ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ പ്രശാന്ത് മൊഴി മാറ്റിയത്. അതേസമയം മൊഴി മാറ്റാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പ്രതികരിച്ചു.

by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം. ആദ്യദിനം തന്നെ 3000 മീറ്ററില്‍ പാലക്കാട് മൂന്നു സ്വര്‍ണം നേടി. മുഹമ്മദ് മഷൂദ്(സീനിയര്‍), ബിജോയ് ജെ (ജൂനിയര്‍) എന്നിവരാണ് സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ ആര്‍. രുദ്രയ്ക്കും സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസിലെ ദേബിക ബെന്‍ സ്വര്‍ണം നേടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍.

by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു. പ്രതിദിനം അരലക്ഷത്തിന് മുകളിലാണ് ഭക്തർ സന്നിദാനത്തേയ്ക്ക് എത്തുന്നത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുന്നത്. ഓൺലൈൻ വഴിയും 13 ഇടങ്ങളിൽ നേരിട്ടും ബുക്ക് ചെയ്താണ് ഭക്തർ ശബരിമലയിലേക്ക് എത്തുന്നത്.

ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം നട തുറന്ന ദിവസം മുതൽ നവംബർ 30 വരെ 8.74 ലക്ഷം തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിനായി സന്നിദാനത്ത് എത്തിയത്. ഈ രണ്ടു ദിവസത്തെ കണക്ക് കൂടി എടുത്താൽ ആകെ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടക്കും. ദർശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.’ കുട്ടികളുടെ കൈയിൽ ബാൻഡ് കെട്ടി രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്. പുൽമേട് വഴി രാവിലെ 7 നും ഉച്ചയ്ക്ക് 2 നും ഇടയിലാണ് പ്രവേശനം. വരും ദിവസംങ്ങളിൽ 70000 ന് മുകളിലാണ് വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ്. ഭക്തജനത്തിരക്ക് കൂടിയതോടെ വരുമാനവും 70 കോടി കടന്നു.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: ഗുരുവായൂർ ഏകാദശി ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് ഉദയാസ്തമയപ്പൂജയോടെയാണ് ആഘോഷം. നാളെ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശ്ശീവേലിയും രാത്രിവിളക്കാചാരത്തിന് പ്രാധാന്യം നൽകിയാണ് ഏകാദശി ആചരണം. ഏകാദശി പ്രമാണിച്ചു ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
വിഷ്ണുഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന ദിനം, ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ ദിനം, ഗുരുവും വായുവും ചേർന്ന് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ച ദിനം എന്നിങ്ങനെ നീളുന്നു ഗുരുവായൂർ ഏകാദശിയുടെ വിശേഷണങ്ങൾ. ഏകാദശിയുടെ രണ്ട് ദിവസവും സമ്പൂർണ നെയ്‌വിളക്കാണ്. വൃതവിഭവങ്ങളോടെ ഏകാദശിയൂട്ടും ഉണ്ടാകും.

Recent Comments