പാലാഴി പടിയിറങ്ങി കേരള കൗമുദിയിൽ നിന്ന്

പാലാഴി പടിയിറങ്ങി കേരള കൗമുദിയിൽ നിന്ന്

ആറ്റിങ്ങലിൻ്റെ മണ്ണിൽ മൂന്ന് പതിറ്റാണ്ടിൻ്റെ പത്ര പ്രവർത്തന ചരിത്രത്തിൻ്റെ ചാരിതാർത്യവുമായി വിജയൻ പാലാഴി കേരള കൗമുദിയുടെ പടിയിറങ്ങി. ആറ്റിങ്ങൽ നഗരത്തിൻ്റെ ഭരണ മാറ്റങ്ങളും രാഷ്ട്രീയ ചലനങ്ങളും സംഭവ വികാസങ്ങളും ദുരന്തങ്ങളും ജനങ്ങളിൽ എത്തിച്ച മാധ്യമ പ്രവർത്തകൻ. നാടിനെ ഞെട്ടിച്ച വാർത്തകൾ മാത്രം അല്ല വൈദ്യുതി മുടക്കം ഉൾപെടെയുള്ള അറിയിപ്പുകളും ഒരുകാലത്ത് പത്രങ്ങളിലൂടെ മാത്രം ആണ് പുറത്ത് വന്നിരുന്നത്. അന്ന് നാട്ടിലെ സംഭവ വികാസങ്ങൾ കേരള കൗമുദിയ്ക്ക് വേണ്ടി ലോകത്തെ അറിയിച്ചിരുന്നത് പാലാഴി ആണ്. ഇനി ജ്യോതിഷ പഠന രംഗത്തും സമാന്തര വിദ്യാഭ്യാസ രംഗത്തും അദ്ദേഹത്തിൻ്റെ പ്രവർത്തനം തുടരും.

പത്ര പ്രവർത്തകൻ എന്നതിന് അപ്പുറം കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം ആണ് പാലാഴി. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങലിനടുത്ത് അവനവഞ്ചേരിയിൽ 1967 ഫെബ്രുവരി 20 ന് ജനിച്ചു. അച്ഛൻ: അവനവഞ്ചേരി മൂഴിക്കവിളാകം വീട്ടിൽ എസ്. ഗോപിനാഥൻ നായർ. അമ്മ: വർക്കല കാക്കോട്ടു കുടുംബത്തിൽ വി.എസ് രാധാദേവി. മലയാളത്തിൽ ബിരുദാനന്തര ബിരുദം. ജ്യോതിഷ ഭൂഷണ ബിരുദം,

പുരസ്കാരങ്ങൾ: കുടിയിരുത്ത് നാടകത്തിന് ജി. ശങ്കരപ്പിള്ള പ്രഥമ നാടക രചനാ അവാർഡ്( 1989)​,​ അമരഗീതം നാടകത്തിന് പീസ് ആന്റ് ഡിസാമമെന്റ് സൊസൈറ്റി നാടക രചനാ അവാർഡ്( 1990)​,​ സംഘത്തിൽ ഒരുവൻ എന്ന കവിതയ്ക്ക് ജനകീയ ചലച്ചിത്രവേദി അവാർഡ്( 1991)​, മണിക്കിണർ നാടകത്തിന് കെൽട്രോൺ നാടക രചനാ അവാർഡ്(1991)​,​
കരിന്തിരി നാടകത്തിന് പ്രതീക്ഷ നാടക രചനാ അവാർഡ്( 1991)​,​ പ്രളയം കവിതാ സമാഹാരത്തിന് വിദേശ മലയാളി സാംസ്കാരിക സംഘം അവാ‌ർഡ്( 1993)​, മഴനടന്ന വഴികൾ കവിതാ സമാഹാരത്തിന് തിക്കുറിശ്ശി അവാർഡ്( 2005)​, ആറ്റിങ്ങൽ സുരക്ഷാ ക്ലബ്ബ് അവാ‌ർഡ്( 2006)​,​ 1721(ആറ്റിങ്ങൽ കലാപം)​ നാടകത്തിന് തിക്കുറിശ്ശി നാടക അവാ‌ർഡ്( 2010)​,സെറ്റപ്പ് കവിതാ സമാഹാരത്തിന് മുത്താന സാംബശിവൻ അവാർഡ്( 2017)​
ഹാവൻ ഇന്റർനാഷണൽ കവിത പുരസ്ക്കാരം (2021), ഭരത് മുരളി ടെലി ഫിലിം ഫെസ്റ്റിൽ
മികച്ച ഗാനരചനാ അവാർഡ് – കാളിയൂട്ട് സിനിമയിലെ ‘കിലുകിലെ ചിരിക്കുന്ന’ എന്ന ഗാനത്തിന് (2021)

കൃതികൾ:

പ്രളയം(കവിതാ സമാഹാരം)​
മാനഭംഗം സ്ത്രീ പീഡനത്തിലെ സയനൈഡ് (ലേഖനം)​,
മേനോത്ത് മനയ്ക്കലെ രക്ഷകൻ(നാടകം)​
മഴനടന്ന വഴികൾ( കവിതാ സമാഹാരം)​
1721( ആറ്റിങ്ങൽ കലാപം)​ ( നാടകം)​
മണിക്കിണർ( തിരഞ്ഞെടുത്ത 7 നാടകങ്ങളുടെ സമാഹാരം)​
അനന്തായനം( നോവൽ)​
സെറ്റപ്പ് ( കവിതാ സമാഹാരം)​ ​
Setup – (ഇംഗ്ലീഷ് പരിഭാഷ)

സിനിമകൾ- കഥാപാത്രങ്ങൾ

റിയൽ ഫൈറ്റർ( മലയാളം)​ – ഡോക്ടർ

അനീസ്യ(മലയാളം)​- മന്ത്രവാദി

സയാന( അറബ്)​- ചായക്കടക്കാരൻ

ഷോട്ട് ഫിലിമുകൾ- കഥാപാത്രങ്ങൾ

കുമാരനാശാന്റെ ജന്മനാട്ടിൽ – കവി

ദി ബാക്ഗ്രൗണ്ട്- മുഖ്യ നായകന്റെ കൂട്ടുകാരൻ

സൈക്കിൾ – കാർ ഡ്രൈവർ

ദി ലാസ്റ്റ് പ്രിൻസ് – ചരിത്ര പ്രഭാഷകൻ

ടൈം ഓവർ- സ്റ്റേഷനറി കടക്കാരൻ

കാഴ്ചയ്ക്കും അപ്പുറം- ഗ്രാമീണൻ

അയ്യേ പങ്കം പങ്കം – ഗൃഹനാഥൻ

കൈ പേശി- മൊബൈൽ ഷോപ്പ് ഉടമ.

ചെമ്പരത്തിപ്പൂ . Com- പച്ച പരിഷ്ക്കാരി .

കരുതൽ – കൊവിഡ് രോഗി.

കാളിയൂട്ട് — വല്യച്ഛൻ
പാതിരാക്കോഴി – നാട്ടുകാരൻ
കാവൽ വിളക്ക് – അയൽക്കാരൻ
വരാൽ – സ്വാമി പിള്ള

കരവാരം പഞ്ചായത്തിലേയ്ക്ക് കുടുംബശ്രീ പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഉപരോധവും നടന്നു

കരവാരം പഞ്ചായത്തിലേയ്ക്ക് കുടുംബശ്രീ പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഉപരോധവും നടന്നു

കരവാരം പഞ്ചായത്തിലേയ്ക്ക് കുടുംബശ്രീ പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഉപരോധവും നടന്നു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ പിന്നോക്ക വികസന കോർപ്പറേഷൻ വഴി 4 % പലിശ നിരക്കിൽ വിതരണം ചെയ്യുന്ന വായ്പ എടുക്കുന്നതിന് തടസം നിൽക്കാതെ പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ട വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയൽക്കൂട്ട സഹോദരിമാർ കരവാരം സി ഡി എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരം ആറ്റിങ്ങൽ എം എൽ എ ഒ.എസ്സ് അംബിക ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ വിലാസിനി അദ്ധ്യക്ഷയായി.

നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, കരവാരം ഗ്രാമ പഞ്ചായയത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി, പഞ്ചായത്തംഗം ഫാൻസി വിഷ്ണു, മുൻപ്രസിഡന്റ് കെ സുഭാഷ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം. കെ രാധാകൃഷ്ണൻ, അഡ്വ: എസ് എം റഫീക്ക്, ബാങ്ക് പ്രസിഡന്റ് പി കൊച്ചനിയൻ, എസ്സ് മധുസൂദനക്കുറുപ്പ്, എസ്സ് .സുരേഷ്കുമാർ സി ഡി എസ് വൈസ് ചെയർ പേഴ്സൺ സീന എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീപ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.

ഗവ:യു പിഎസ് ആനത്തലവട്ടം ഭക്ഷ്യമേള സംഘടിപ്പിച്ചു

ഗവ:യു പിഎസ് ആനത്തലവട്ടം ഭക്ഷ്യമേള സംഘടിപ്പിച്ചു

ഗവ:യു പിഎസ് ആനത്തലവട്ടം ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിലെ
‘ഒരുമയുടെ ആഘോഷം, നന്നായി വളരാൻ’ ഈ പാഠഭാഗവുമായി ബന്ധപ്പട്ട പഠന പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നാടൻ ഭക്ഷണങ്ങളുടെയും പോഷക മൂല്യമുളള ഭക്ഷണങ്ങളുടെയും പ്രദർശനം നടന്നത്.

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി പ്രതിയാകും; കേസെടുക്കാൻ കോടതി ഉത്തരവ്

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി പ്രതിയാകും; കേസെടുക്കാൻ കോടതി ഉത്തരവ്

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയാകും. വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

കെ കെ മഹേശന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ ഉത്തരവ്. മാനസിക പീഡനവും കള്ളക്കേസില്‍ കുടുക്കിയതു മൂലവുമാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യയുടെ വാദം. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരാണ് ഇതിന് കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഈ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കെ കെ മഹേശന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സിആര്‍പിസി 154 പ്രകാരം കേസെടുക്കേണ്ട സംഭവമാണിതെന്നും അതിനാല്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വാദം കേട്ട ശേഷമാണ് ആലപ്പുഴ കോടതിയുടെ ഉത്തരവ്.

‘ഗോൾഡ്’;  പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ്

‘ഗോൾഡ്’; പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ്

പ്രേമം സൂപ്പർഹിറ്റായി മാറി ഏഴു വർഷത്തിനുശേഷം അൽഫോൺ പുത്രൻ സംവിധാനം ചെയ്യുന്ന ​ഗോൾഡ് റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിലീസിന് മുന്നേ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. പ്രീ റിലീസ് ബിസിനസിലൂടെ 50 കോടിയിൽ അധികം രൂപ ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസാണ് ഇത്. നാളെയാണ് ചിത്രം തിയറ്ററുകൾ എത്തുന്നത്.

വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ഗോൾഡിൽ നയൻതാരയാണ് നായകയായി എത്തുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. രാജേഷ് മുരുഗേശനാണ് സംഗീതം.

പാലിയേറ്റീവ് കെയർ – ശില്പശാല -രജിസ്ട്രേഷൻ ഡിസംബർ 1 വരെ

പാലിയേറ്റീവ് കെയർ – ശില്പശാല -രജിസ്ട്രേഷൻ ഡിസംബർ 1 വരെ

കല്ലമ്പലം: തിരുവനന്തപുരം ജില്ലാ പാലിയേറ്റീവ് മിഷൻ കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ 03/12/2022 ശനിയാഴ്ച രാവിലെ 9.00 മുതൽ ഒരു മണി വരെ കടുവയിൽ കെ. ടി. സി. ടി. ഹൈ സ്കൂളിൽ വച്ചു “എങ്ങനെ നല്ലൊരു സന്നദ്ധപ്രവർത്തക സമൂഹം സൃഷ്‌ടിക്കാം” എന്ന വിഷയത്തിൽ ഒരു ശില്പശാല നടത്തുന്നു. താല്പര്യമുള്ളവർ 9495369771 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.