by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലത്ത് പ്രസവത്തെതുടർന്ന് യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൈലക്കാട് സ്വദേശിനി ഹർഷയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നവജാതശിശു ഗുരുതരാവസ്ഥയിൽ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്.
അഷ്ടമുടി ആശുപത്രിക്കെതിരെയാണ് പരാതി.

മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹർഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.
ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ചു രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടർ ഡോ. ജേക്കബ് ജോൺ അറിയിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.
by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് ലഹരി വിരുദ്ധ ക്യാമ്പയിൻ വിമുക്തി ക്ലബ്ബ് സംഘടിപ്പിച്ചു. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ഷാനവാസ് ഉദ്‌ഘാനം ചെയ്തു.


by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കൽപന ചൗളക്കും സുനിത വില്യംസിനും ശേഷം മറ്റൊരു ഇന്ത്യൻ വനിത ബഹിരാകാശയാത്രക്കുള്ള ഒരുക്കത്തിലാണ്. ആതിര പ്രീതറാണി, ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്ന ആദ്യ മലയാളി വനിതകൂടിയാവും അവർ. വാലന്റിന തെരഷ്കോവക്കുശേഷം എഴുപത്തഞ്ചോളം വനിതകൾ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും അതിൽ സുനിത വില്യംസ്, കൽപ്പന ചൗള എന്നീ രണ്ട് പേരുകൾ മാത്രമേ ഇന്ത്യയിൽനിന്നുള്ളൂ. ആ ചരിത്രമാണ് ആതിരയിലൂടെ തിരുത്താൻ പോകുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് ആതിര. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസക്കുകീഴിൽ ആകാശയാത്രക്കുള്ള പരിശീലനത്തിന് ആതിര തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് മലയാളികൾക്കൊന്നാകെ അഭിമാനമാവുകയാണ്. പരിശീലനം പൂർത്തിയാക്കിയശേഷം ആകാശം കീഴടക്കാൻ ആതിരക്ക് അധികം കാത്തുനിൽക്കേണ്ടിവരില്ലെന്നാണ് അറിയുന്നത്.
വാലന്റിനയെയും സാലി റൈഡിനെയുമെല്ലാംപോലെ ഫൈറ്റ് പൈലറ്റാവുക; അതുവഴി അവരെപ്പോലെ പറക്കുക. ഇതായിരുന്നു ആതിരയുടെ മനസ്സിലെ ആദ്യ ലക്ഷ്യം. നാഷനൽ സ്പേസ് ഒളിമ്പ്യാഡിലും ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച സ്പേസ് ക്വിസിലുമെല്ലാം വിജയിയായി ആ മോഹങ്ങളിലേക്കവൾ ഏറെ നടന്നടുക്കുകയും ചെയ്തു. ഇന്ത്യയിൽ ആ സമയത്ത് വനിതകൾക്ക് ഫൈറ്റ് പൈലറ്റാകാൻ കഴിയുമായിരുന്നില്ല. ആ അന്വേഷണം എത്തിയത് ഒട്ടോവയിലെ അൽഗോക്വിൻ കോളജിലാണ്. അവിടെ ‘റോബോട്ടിക്സ്’ പഠിക്കാൻ സ്കോളർഷിപ് കിട്ടിയതോടെ സ്വപ്നയാത്രക്ക് ചിറകുമുളച്ചുതുടങ്ങി. 2018ൽ അങ്ങനെ കാനഡയിലേക്ക്.

ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണോട്ടിക്കൽ സയൻസസ് എന്നൊരു സംഘടനയുണ്ട്. ലോകത്തിലെ ആദ്യത്തെ ജനകീയ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നുവേണമെങ്കിൽ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. മനുഷ്യനെ ബഹിരാകാശ യാത്രക്ക് സജ്ജമാക്കാനുള്ള അനൗദ്യോഗികവേദി. നാസയും കനേഡിയൻ സ്പേസ് ഏജൻസിയുമൊക്കെ ഈ സംരംഭത്തിൽ പങ്കാളികളാണ്. നാസയുടെ സഹായത്തോടെ ഇവർ നടത്തുന്ന ബഹിരാകാശ യാത്ര പരിശീലന പദ്ധതിയാണ് ‘പ്രോജക്ട് പോസം’ (POSSUM -Polar Suborbital Science in the Upper Mesosphere). ലത്തീൻ ഭാഷയിൽ ‘പോസം’ എന്നാൽ ‘എനിക്ക് കഴിയും’ എന്നാണർഥം. ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഒരുഡസൻ പേരിലൊരാളാണിപ്പോൾ ആതിര. ഫ്ലോറിഡയിൽ നാസയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിക്കുപോകാനുള്ള ഒരുക്കത്തിലാണിപ്പോൾ ആതിര. ഫൈറ്റ് ജെറ്റ് ഓടിച്ചുള്ള പരിചയത്തിന്റെയും എക്സോജിയോ സമ്മാനിച്ച അനുഭവത്തിന്റെയും ആത്മവിശ്വാസത്തിലാണ് ആതിര അപേക്ഷ സമർപ്പിച്ചത്. അതിപ്പോൾ സ്വപ്നസാഫല്യത്തിലേക്കെത്തിയിരിക്കുന്നു. ഫ്ലോറിഡയിലേക്ക് പോകുംമുമ്പ്, ഫൈറ്റ് പൈലറ്റ് ലൈസൻസും ഒരുപക്ഷേ, ആതിരക്ക് ലഭിച്ചേക്കും. അധികം വൈകാതെ ആതിരക്കുവേണ്ടി ആകാശം വഴിമാറിയ പുതിയ കഥകൾ കേൾക്കാനായേക്കും.

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം, കെ.ടി.സി.ടി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി.കോം ഫിനാൻസ് കോഴ്സ് അനുവദിച്ചിരിക്കുന്നു. അഡ്മിഷന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
9188101036,9188101036

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവത്തൂർ സ്വദേശി വിഗ്രഹം മണിയൻ എന്നറിയപ്പെടുന്ന മണിയൻ (65), നെടുമങ്ങാട് സ്വദേശി വില്യംസ് (58) എന്നിവരെയാണ് മോഷണം ശ്രമത്തിനിടെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി 1 മണിയോടെ പൂവത്തൂർ തുമ്പോട് ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. നിലവിൽ കഴുനാട് ഇണ്ടളയപ്പൻ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയാണ് മണിയൻ. വട്ടപ്പാറ സി. ഐ ഗിരിലാലിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.സി. പി. ഒ. ബിനു കുമാർ, ഹോം ഗാർഡ് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. നിരവധി കേസുകളിലെ പ്രതിയാണ് മണിയൻ. ജയിൽ ശിക്ഷ കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയതിന് ശേഷവും മോഷണം നടത്തുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് നോർക്ക വനിതാമിത്ര. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്ക് 30 ലക്ഷം രൂപവരെ ഈ പദ്ധതിയിലൂടെ വായ്പ നൽകുന്നു. നടപ്പുവർഷം 1000 വായ്പകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വനിതാ വികസന കോർപ്പറേഷന്റെ ആറു ശതമാനം പലിശനിരക്കിലുള്ള വായ്പയ്ക്ക് ആദ്യ നാലുവർഷം നോർക്ക റൂട്ട്സിന്റെ മൂന്ന് ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശനിരക്കിൽ വനിതാസംരംഭകർക്ക് വായ്പ ലഭിക്കുമെന്നതാണ് വനിതാമിത്ര പദ്ധതിയുടെ സവിശേഷത. വനിതാവികസന കോർപ്പറേഷന്റെ www.kswdc.org വഴി അപേക്ഷിക്കാം.
വായ്പയെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് വനിതാ വികസന കോർപ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്ട്സിന്റെ www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 0471 2770511 എന്ന ഫോൺ നമ്പരിലോ 18004253939 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യാം. 0918802012345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം ലഭ്യമാണ്.

നോർക്കാ റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോർക്ക വനിതാമിത്ര വായ്പകൾ ആവിഷ്‌കരിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ എൻഡിപിആർഇഎം സംരംഭക വായ്പകളുടെ എണ്ണത്തിൽ മികച്ച മുന്നേറ്റമാണ് നോർക്ക റൂട്ട്സ് കൈവരിച്ചത്.1000 സംരംഭകർക്ക് വായ്പകൾ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു.
Hhകോർപ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്ട്സിന്റെ www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 0471 2770511 എന്ന ഫോൺ നമ്പരിലോ 18004253939 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യാം. 0918802012345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം ലഭ്യമാണ്.
നോർക്കാ റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോർക്ക വനിതാമിത്ര വായ്പകൾ ആവിഷ്‌കരിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ എൻഡിപിആർഇഎം സംരംഭക വായ്പകളുടെ എണ്ണത്തിൽ മികച്ച മുന്നേറ്റമാണ് നോർക്ക റൂട്ട്സ് കൈവരിച്ചത്.1000 സംരംഭകർക്ക് വായ്പകൾ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു.
Recent Comments