by Midhun HP News | Nov 12, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ 70 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പൂണിത്തുറ, മട്ടാഞ്ചേരി, കടവന്ത്ര, ഗിരിനഗര്‍, പെരുമാനൂര്‍, പനമ്പിള്ളിനഗര്‍ എന്നീ ആറു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍, മേയര്‍ എം അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടത്. 58 സീറ്റുകളിൽ സിപിഐ എം മത്സരിക്കും. 6 സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കും. ജനതാദൾ എസ് 2 ഡിവിഷനുകളിലും മത്സരിക്കുമെന്ന് എസ് സതീഷ് പറഞ്ഞു.
കതൃക്കടവ് ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഗ്രേസി ജോസഫ് മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ്. എറണാകുളം സെന്‍ട്രലില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിയമവിദ്യാര്‍ത്ഥിനിയുമായ ഭാഗ്യലക്ഷ്മി എന്‍എസും, എറണാകുളം നോര്‍ത്തില്‍ നിന്നും, മുമ്പ് നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാജി ജോര്‍ജ് പ്രണതയും ജനവിധി തേടുന്നു.
2020ലേക്കാള്‍ മികച്ച വിജയം നേടുക ലക്ഷ്യമിട്ടാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് എല്ലാവിധത്തിലും എല്‍ഡിഎഫ് സജ്ജമായിക്കഴിഞ്ഞു. നല്ല ഐക്യത്തോടെ താഴേത്തട്ടുമുതല്‍ കോര്‍പ്പറേഷന്റെ എല്ലാ ഡിവിഷനുകളിലും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി സിപിഎം ജില്ലാ സെക്രട്ടറി സതീഷ് പറഞ്ഞു.


by Midhun HP News | Nov 12, 2025 | Latest News, കേരളം
മലപ്പുറം: മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് സംഭവം. സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജനയെ വീപ്പയിലെ വെള്ളത്തിൽ മുക്കി അനിതകുമാരി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് പുറത്തെ മരത്തിൽ അമ്മയും തൂങ്ങി മരിച്ചു. മകൻ ജോലിയ്ക്ക് പോയ സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. അനിതകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഇതേത്തുടർന്ന് അവർ വിഷാദത്തിലായിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.


by Midhun HP News | Nov 12, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം. വാര്‍ഡില്‍ ജയസാധ്യതയുള്ള ആളുകളെ നിര്‍ത്തി മത്സരിപ്പിക്കാനായി യോഗ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങളില്‍ മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തത്തോടെ മെംബര്‍മാരുടെ ശമ്പളം എത്രയാണ്?, പഞ്ചായത്ത് പ്രസിഡന്റ് ആയാല്‍ എന്തുകിട്ടും? തുടങ്ങിയ ചോദ്യങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
യഥാര്‍ഥത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ ജനപിന്തുണയിലൂടെ അധികാരത്തിലെത്തിയാലും ഇവര്‍ക്കു ലഭിക്കുന്നത് വളരെ വലിയ പ്രതിഫലമൊന്നും അല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത.പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ മെംബര്‍മാരുടെ ഓണറേറിയം ചുവടെ:
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: 15,800
വൈസ് പ്രസിഡന്റ്: 13,200
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400
ജില്ലാ പഞ്ചായത്ത് അംഗം: 8,800
കോര്‍പ്പറേഷന്‍
കോര്‍പ്പറേഷന്‍ മേയര്‍: 15,800 രൂപ
ഡെപ്യൂട്ടി മേയര്‍ക്ക്: 13,200 രൂപ
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400 രൂപ
കൗണ്‍സിലര്‍: 8,200 രൂപ
നഗരസഭ
നഗരസഭാ ചെയര്‍മാന്‍: 14,600
വൈസ് ചെയര്‍മാന്‍: 12,000
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
നഗരസഭാ കൗണ്‍സിലര്‍: 7,600
ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 14,600
വൈസ് പ്രസിഡന്റ്: 12,000
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
ബ്ലോക്ക് പഞ്ചായത്ത് അംഗം: 7,600
ഗ്രാമപ്പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ്: 13,200
വൈസ് പ്രസിഡന്റ്: 10,600
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200
പഞ്ചായത്ത് അംഗം: 7,000
ഗ്രാമപ്പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ്: 13,200
വൈസ് പ്രസിഡന്റ്: 10,600
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200
പഞ്ചായത്ത് അംഗം: 7,000
by Midhun HP News | Nov 12, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരുദിശയിലേക്കും 32 സ്‌പെഷലുകള്‍ വിന്യസിച്ച് 274 സര്‍വീസുകളാണ് നടത്തുക. ഇതില്‍ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് ഈ സര്‍വീസുകള്‍ക്കെല്ലാം.
കാക്കിനാട-കോട്ടയം സ്‌പെഷല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷല്‍,മച്ചിലിപട്ടണം-കൊല്ലം സ്‌പെഷല്‍,നര്‍സാപൂര്‍-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി -കൊല്ലം സ്‌പെഷല്‍, ചെന്നൈ എഗ്‌മോര്‍-കൊല്ലം സ്‌പെഷല്‍, ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷല്‍, എന്നി ട്രെയിനുകളാണ് സര്‍വീസ് നടത്തുക.
by Midhun HP News | Nov 12, 2025 | Latest News, കേരളം
തിരുവനന്തപുരം: തെക്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
തെക്കന്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Nov 12, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ 1800 രൂപ കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 1800 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 320 രൂപ കുറഞ്ഞിരുന്നു. വില ഇടിവിന്റെ തുടര്‍ച്ചയാണ് ഇന്നും ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.
Recent Comments