by Midhun HP News | Oct 16, 2025 | Latest News, കേരളം
പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്.
സംഭവത്തില്‍ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴല്‍മന്ദം പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.


അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ സഹപാഠിയും രംഗത്തെത്തിയിരുന്നു. ക്ലാസ് അധ്യാപിക ആശ ക്ലാസ് മുറിയില്‍ വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നു. ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നല്‍കേണ്ടി വരുമെന്നും അര്‍ജുനെ ഭീഷണിപ്പെടുത്തി. അതിന് ശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നു.
മരിക്കുമെന്ന് തന്നോട് അര്‍ജുന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയത് കൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആശ ടീച്ചര്‍ പറഞ്ഞുവെന്നും സഹപാഠി പറഞ്ഞു
by Midhun HP News | Oct 16, 2025 | Latest News, കേരളം
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും പേരും
പട്ടികജാതി സ്ത്രീ സംവരണം 12-തെന്നൂർക്കോണം
പട്ടികജാതി സ്ത്രീ സംവരണം 21-വലിയഏല
പട്ടികജാതി സംവരണം 1-പുരവൂർ
പട്ടികജാതി സംവരണം 7-അരികത്തുവാർ
സ്ത്രീ സംവരണം 4-വെള്ളൂർക്കോണം
സ്ത്രീ സംവരണം 5-പുലിയൂർക്കോണം
സ്ത്രീ സംവരണം 6-മാമംനട
സ്ത്രീ സംവരണം 8-അണ്ടൂർ
സ്ത്രീ സംവരണം 9-കുറക്കട
സ്ത്രീ സംവരണം 11-മുടപുരം
സ്ത്രീ സംവരണം 14-ചുമടുതാങ്ങി
സ്ത്രീ സംവരണം 17-പുളിമൂട്
സ്ത്രീ സംവരണം 19-വൈദ്യൻറെമുക്ക്
by Midhun HP News | Oct 16, 2025 | Latest News, കേരളം
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും പേരും
പട്ടികജാതി സ്ത്രീ സംവരണം 3-കോവൂർ
പട്ടികജാതി സ്ത്രീ സംവരണം 11-പഞ്ചായത്ത് ഓഫീസ്
പട്ടികജാതി സ്ത്രീ സംവരണം 13-തോക്കാട്
പട്ടികജാതി സംവരണം 2-പാളയംകുന്ന്
പട്ടികജാതി സംവരണം 18-നടയറ
സ്ത്രീ സംവരണം 5-ചാവർകോട്
സ്ത്രീ സംവരണം 6-മുത്താന
സ്ത്രീ സംവരണം 8-ഞെക്കാട്
സ്ത്രീ സംവരണം 9-വലിയവിള
സ്ത്രീ സംവരണം 16-തച്ചോട്
സ്ത്രീ സംവരണം 19-മുട്ടപ്പലം
സ്ത്രീ സംവരണം 20-ചാവടിമുക്ക്
by Midhun HP News | Oct 16, 2025 | Latest News, കേരളം
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും
പട്ടികജാതി സ്ത്രീ സംവരണം – 3-തെറ്റിച്ചിറ
പട്ടികജാതി സ്ത്രീ സംവരണം – 8- നാലുമുക്ക്
പട്ടികജാതി സംവരണം – 13-മാടൻവിള
സ്ത്രീ സംവരണം – 1-കോളിച്ചിറ
സ്ത്രീ സംവരണം – 2-മുട്ടപ്പലം
സ്ത്രീ സംവരണം – 4-ഗാന്ധിസ്മാരകം
സ്ത്രീ സംവരണം – 6-ചിലമ്പിൽ
സ്ത്രീ സംവരണം – 12- കൊട്ടാരംതുരുത്ത്
സ്ത്രീ സംവരണം – 15- ഗണപതിയാംകോവിൽ
സ്ത്രീ സംവരണം – 16- കൃഷ്ണപുരം
by Midhun HP News | Oct 16, 2025 | Latest News, കേരളം
നടൻ പൃഥ്വിരാജിന്റെ 43-ാം പിറന്നാൾ ആണിന്ന്. ആരാധകരും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകൾ നേരുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലും പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു!”- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ പോസ്റ്റിന് താഴെയും നിരവധി പേരാണ് പൃഥ്വിക്ക് ആശംസകൾ നേർന്നിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന ചിത്രം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. മോഹൻലാലിനും പൃഥ്വിരാജിനും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.വൻ തോതിലുള്ള വിമർശനമാണ് പൃഥ്വിരാജിന് നേരിടേണ്ടി വന്നത്. എംപുരാന് മുൻപ് പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചെത്തിയ ലൂസിഫർ തിയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. എംപുരാന് ശേഷം മലയാളത്തിൽ പൃഥ്വിരാജിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സർ സമീൻ എന്ന ബോളിവുഡ് ചിത്രമാണ് ഒടുവിലെത്തിയ പൃഥ്വിരാജ് ചിത്രം.
വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഖലീഫ എന്ന ചിത്രവും ലൂസിഫറിന്റെ മൂന്നാം ഭാഗവുമാണ് പൃഥ്വിരാജിന്റേതായി ഇനി വരാനുള്ള ചിത്രങ്ങൾ. അതേസമയം ദൃശ്യം 3യുടെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാലിപ്പോൾ. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ രാവണപ്രഭു റീ റിലീസായി എത്തിയിരുന്നു. ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.


by Midhun HP News | Oct 16, 2025 | Latest News, കേരളം
ആലപ്പുഴ: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലരുടേയും കാലത്തെ അഴിമതികള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാലഞ്ച് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കി കുറേ രാഷ്ട്രീയക്കാര്‍ക്ക് ഇരിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വേണ്ട. എല്ലാം ഒഴിവാക്കണം. ഇതെല്ലാം പിരിച്ചു വിട്ട് ഒറ്റ കുടക്കീഴിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.
ഇന്നത്തെ ദേവസ്വം ഭരണ സംവിധാനത്തിലെ ബോര്‍ഡ് സംവിധാനം അഴിച്ചു പണിയാത്തിടത്തോളം കാലം ഈ അഴിമതി ആരു വന്നാലും ലോകാവസാനം വരെ അനുസ്യൂതമായി നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. എല്ലാം പിരിച്ചുവിട്ട് ഒറ്റ ബോര്‍ഡ് ഉണ്ടാക്കിക്കൂടേ. നല്ല ഐഎഎസുകാരനെ തലപ്പത്തു നിയമിച്ച്, അയാള്‍ക്ക് എക്‌സിക്യൂഷന്‍ അധികാരം നല്‍കുകയാണ് വേണ്ടത്. വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ സമ്പത്തുള്ള എല്ലാ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളിലും മോഷണമാണ്. ഇന്നുള്ള ഭരണസംവിധാനം ഈ നിലയില്‍ പോയാല്‍, തീര്‍ച്ചയായും ‘ചക്കരക്കുടം കണ്ടാല്‍ കയ്യിട്ടു നക്കു’മെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുമ്പുണ്ടായിരുന്ന പത്തനംതിട്ടക്കാരന്‍ വലിയ കുഴപ്പക്കാരനാണെന്ന് മുമ്പേ താന്‍ പറഞ്ഞിട്ടുള്ളതാണ്. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്. അതിന്റെ പേരില്‍ രാജ്യത്ത് മുഴുവന്‍ പ്രക്ഷോഭമാണ്. അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വര്‍ണം മോഷണവുമായി ബന്ധപ്പെട്ട് നമ്പൂതിരിമാരും പോറ്റിമാര്‍ക്കുമെതിരായ പ്രസ്താവനയില്‍ ബ്രാഹ്മണ സഭയോട് വെള്ളാപ്പള്ളി ക്ഷമ ചോദിച്ചു. മേല്‍ശാന്തിയെ ചീത്തപറഞ്ഞു, ബ്രാഹ്മണരെ ചീത്ത പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കരുത്. ബ്രാഹ്മണ സഭയ്ക്ക് എതിരെ താനൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ അവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമ
ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ വ്യക്തിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്നും കുറേ ജനങ്ങളുടെ ഹൃദയത്തില്‍ സുധാകരന് സ്ഥാനമുണ്ട്. അദ്ദേഹത്തിന് പ്രായമായി, അധികാരത്തില്‍ നിന്നും മാറി നില്‍ക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ത്തന്നെയും ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം അത്ര പെട്ടെന്ന് അവഗണിക്കാന്‍ പറ്റുന്ന വ്യക്തിത്വമല്ല ജി സുധാകരന്‍. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരുപാട് സംവാദങ്ങള്‍ ഉണ്ടാക്കാതെ യോജിച്ച് പോകുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിന് ഒരു പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത്. ഒട്ടേറെ വികസനം കൊണ്ടുവന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സുധാകരനെ ഭയമായിരുന്നു. ചില പരിപാടികളില്‍ അദ്ദേഹത്തെ ഒഴിവാക്കി എന്നു പറയുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് വിഷമം ഉണ്ടാകും. അതൊക്കെ പരിഹരിച്ചു കൊണ്ടുപോകണം. സജി ചെറിയാന്റെയും നാസറിന്റെയും വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ സുധാകരന്‍ തയ്യാറാണ്. അദ്ദേഹത്തിന്റെ പ്രായവും പരിജ്ഞാനവും അവര്‍ക്ക് കൂടി പകര്‍ന്നുകൊടുത്ത് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടു പോകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.


Recent Comments