ശബരിമല ആചാര സംരക്ഷണത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

ശബരിമല ആചാര സംരക്ഷണത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍എസ് എസ്. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും സംഗീത് കുമാര്‍ തള്ളി.

എന്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ആചാര സംരക്ഷണമാണെന്ന് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. ശബരിമലയിലെ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനുമെല്ലാം സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം. ഇക്കാര്യത്തില്‍ എന്‍എസ്എസിന് സര്‍ക്കാരില്‍ പൂര്‍ണവിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയിലെ പരിപൂര്‍ണവികസനത്തിനും ഭക്തന്‍മാര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും വേദിയാകും. അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന വിഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സംഗീത് കുമാര്‍ പറഞ്ഞു.

അനര്‍ഹമായി റേഷന്‍ വാങ്ങി, പിഴയീടാക്കിയത് 9.63 കോടി രൂപ

അനര്‍ഹമായി റേഷന്‍ വാങ്ങി, പിഴയീടാക്കിയത് 9.63 കോടി രൂപ

സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉപയോഗിച്ചവര്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നരവര്‍ഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷന്‍കാര്‍ഡുടമകളെയാണ് അനര്‍ഹമായി ആനുകൂല്യങ്ങള്‍ ka കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസില്‍നിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്. അപേക്ഷിച്ചവര്‍ക്കെല്ലാം മുന്‍ഗണനാ റേഷന്‍കാര്‍ഡ് നല്‍കാനുള്ള നടപടി തുടങ്ങിയതിനൊപ്പമാണ് അനര്‍ഹര്‍ക്കെതിരേ പിഴചുമത്തലും നടക്കുന്നത്.

2024 ജനുവരി ഒന്നുമുതല്‍ 2025 മേയ് 31-വരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും പേരെ അനര്‍ഹരെന്ന് കണ്ടെത്തിയിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള പരിശോധനയിലും അനര്‍ഹരെന്ന് കണ്ടെത്തിയവരും സ്വമേധയാ അനര്‍ഹരാണെന്ന് അറിയിച്ചവരുമുണ്ട്. 77,170 പേര്‍ സ്വമേധയാ ഞങ്ങള്‍ മുന്‍ഗണനയ്ക്ക് അര്‍ഹരല്ലെന്ന് അറിയിച്ച് പൊതുവിഭാഗത്തിലേക്ക് മാറി. 48,903 പേരെ പരിശോധനയിലൂടെ കണ്ടെത്തി പിഴചുമത്തിയാണ് മാറ്റിയത്.

പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 5,564 പേര്‍ക്കെതിരെ നടപടിയെടുത്തു. 23,143 അന്ത്യോദയ അന്നയോജന കാര്‍ഡുകളും 1.08 ലക്ഷ്യം പിഎച്ച്എച്ച് കാര്‍ഡുകളുമാണ് മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹമായുള്ളത്. ഓപ്പറേഷന്‍ െയല്ലോ പദ്ധതിയുള്‍പ്പെടെ നടത്തിയായിരുന്നു അനര്‍ഹരെ കണ്ടെത്തിയത്. ഇത്രയും പേരെ മാറ്റിയ ഒഴിവിലേക്കാണ് ഇനി അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നത്.

മുക്കാല്‍ ലക്ഷംവരെ പിഴകിട്ടിയവര്‍

ഒരാള്‍ക്ക് മുക്കാല്‍ലക്ഷത്തോളംരൂപ പിഴചുമത്തിയ കേസുമുണ്ട്. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ 76,005 രൂപയാണ് ഒരു ഉടമയില്‍നിന്ന് പിഴയീടാക്കിയത്. തളിപ്പറമ്പില്‍ 70,596 രൂപയും ആലുവയില്‍ 70,565 രൂപയും വടകരയില്‍ 67,121 രൂപയും ഒരാളില്‍നിന്ന് പിഴയായി ഈടാക്കി. ഇവരില്‍നിന്ന് ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വിപണമൂല്യവും ഒപ്പം പിഴയുമുള്‍പ്പെടെയാണ് ഈടാക്കിയിട്ടുള്ളത്.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 520 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 520 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760 രൂപയാണ്. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം എട്ടിന് റെക്കോര്‍ഡ് ഉയരം കുറിച്ച സ്വര്‍ണവില, പിന്നീട് കുറഞ്ഞും കൂടി ഇന്ന് വീണ്ടും 75,760 രൂപയെന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്. റെക്കോര്‍ഡ് ഉയരത്തിന് ശേഷം 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം വീണ്ടും വില ഉയര്‍ന്നാണ് ഈ നിലയിലെത്തിയത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ വില ഇടിയാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തെ ആളുകള്‍ ആശ്രയിക്കുന്നുണ്ട്.

ചാനല്‍ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചാനല്‍ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.

വാതിലില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന നോട്ടീസും നേതാക്കള്‍ പതിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പീഡനത്തിന് ഇരയായെന്ന് സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

കൂത്താട്ടുകുളം ന​ഗരസഭ ഭരണം യുഡിഎഫിന്; സിപിഎം വിമത കല രാജു ചെയര്‍പേഴ്‌സണ്‍

കൂത്താട്ടുകുളം ന​ഗരസഭ ഭരണം യുഡിഎഫിന്; സിപിഎം വിമത കല രാജു ചെയര്‍പേഴ്‌സണ്‍

കൊച്ചി: കൂത്താട്ടുകുളം നഗരസഭ ഭരണം യുഡിഎഫ് നേടി. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎം വിമത കല രാജു വിജയിച്ചു. വോട്ടെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിനാണ് കല രാജു പരാജയപ്പെടുത്തിയത്. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എല്‍ഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിച്ചത്. വോട്ടെടുപ്പില്‍ കല രാജുവിന് 13 വോട്ടും, എല്‍ഡിഎഫിന്റെ വിജയ ശിവന് 12 വോട്ടുകളുമാണ് ലഭിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തായ സണ്ണി കുര്യാക്കോസ് തന്നെയാണ് എൽഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഭാര്യയുടെ ഹര്‍ജി തള്ളി

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഭാര്യയുടെ ഹര്‍ജി തള്ളി

വാതിലില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന നോട്ടീസും നേതാക്കള്‍ പതിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പീഡനത്തിന് ഇരയായെന്ന് സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണസംഘം തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്‌തെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിയുടെ ഫോണ്‍ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കല്‍ പോലും പൊലീസ് അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി. എഡിഎം നവീന് ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.