തദ്ദേശ വോട്ടര്‍ പട്ടിക: സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

തദ്ദേശ വോട്ടര്‍ പട്ടിക: സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, സിപിഐ, ബിജെപി തുടങ്ങിയ പാര്‍ട്ടികളാണ് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കും.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 25 വരെയാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. സമയപരിധി 15 ദിവസമെങ്കിലും നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം കൂടി സമയം അനുവദിക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 31 വരെ നീട്ടണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗതി വരുത്താനും ലഭിച്ചത് വളരെ കുറഞ്ഞ സമയം മാത്രമാണ്. ഡീലിമിറ്റേഷന്‍ പ്രക്രിയയിലെ അപാകതകള്‍ കാരണം ബൂത്തുകള്‍ മാറിപ്പോയതിനാല്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പലരുടെയും വോട്ട് രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കപ്പുറത്താണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുമൂലം, തങ്ങളുടെ വോട്ട് പട്ടികയില്‍ ഉണ്ടോ എന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രശ്‌നങ്ങളാണ് കരട് വോട്ടര്‍ പട്ടികയില്‍ നിലവിലുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഒരു അക്കൗണ്ടിൽ നിന്ന് 10 പേരുടെ പേര് മാത്രമേ ചേർക്കാൻ കഴിയൂ എന്ന പരിമിതിയും, വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചില്ലെങ്കിൽ ജനാധിപത്യ പ്രക്രിയ സുതാര്യമായി നടപ്പാക്കാൻ കഴിയില്ല. ചിലരുടെ പേര് ഒന്നിൽ കൂടുതൽ ഇടങ്ങളിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതുൾപ്പെടെയുള്ള, പ്രശ്നങ്ങൾ കണ്ടെത്തി കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടിക തയ്യാറാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ സൂചിപ്പിക്കുന്നു.

2025 ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, ഓഗസ്റ്റ് ഏഴ് വരെ 15 ദിവസം മാത്രമാണ് പേര് ചേർക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓൺലൈൻ വഴിയുള്ള പേര് ചേർക്കൽ, തിരുത്തൽ, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് പേര് മാറ്റൽ തുടങ്ങിയ പ്രക്രിയകൾക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാറുകൾ മൂലം തടസ്സം നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത നിരവധി പേരുടെ പേര് നിലവിലെ പട്ടികയിൽ നിന്ന് വിട്ടുപോയ സാഹചര്യവും നിലനിൽക്കുന്നു. ഇതെല്ലാം പരിഗണിച്ച്, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിനൽകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ഇനി തോന്നുംപടി വാങ്ങരുത്: അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു

ഇനി തോന്നുംപടി വാങ്ങരുത്: അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കും അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ. അക്ഷയ സെന്ററുകൾ തോന്നുംപടി നിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നതോടെയാണിത്.വിവിധ സേവനങ്ങൾക്ക് 10 മുതൽ 100 രൂപ വരെയാണ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്.

നികുതികളും ഫീസുകളും അടയ്ക്കുന്നതിന് 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപയാണ് സർവീസ് ചാർജ്. 1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ 0.5% അല്ലെങ്കിൽ 100 രൂപ (ഏതാണോ കുറഞ്ഞത്). അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സേവന നിരക്കുകൾ, അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച പട്ടിക പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കെസ്മാർട്ട് വഴി ലഭ്യമാകുന്ന സേവനങ്ങളിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇൻഫർമേഷൻ കേരള മിഷനും കേരള സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവിധ സേവനങ്ങളും സർവീസ് ചാർജും

 ജനനമരണ രജിസ്‌ട്രേഷൻ……………………………………………………40 രൂപ

 വിവാഹ രജിസ്‌ട്രേഷൻ(പൊതുവിഭാഗം)…………………………………..70 രൂപ(പേജ് ഒന്നിന് 3 രൂപ നിരക്കിൽ പ്രിന്റിംഗ്, സ്‌കാനിംഗ് ചാർജുകൾ)

വിവാഹ രജിസ്‌ട്രേഷൻ(എസ്.സി,എസ്.ടി)……………………………….50 രൂപ(പ്രിന്റിംഗും സ്‌കാനിംഗും ഉൾപ്പെടെ)

 ലൈസൻസ് അപേക്ഷ…………………………………………………………60 രൂപ

 വിവിധ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ………………….. 10 രൂപ (ഒരു പേജിന്)

 ഉടമസ്ഥാവകാശം മാറ്റുന്നതിന്………………………………………………..50 രൂപ

 ബി.പി.എൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ

ജോലിക്ക് പോകാന്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി

ജോലിക്ക് പോകാന്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി

കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബസ് കാത്തു നിന്ന രണ്ടു സ്ത്രീകളാണ് പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

രാവിലെ 6.45 ഓടെയായിരുന്നു അപകടം. പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു.

ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ടു യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.

മെട്രോ ജില്ലയുടെ മൂന്നാമത്തെ വനിതാ സാരഥി; എറണാകുളം കലക്ടറായി ജി പ്രിയങ്ക ഇന്ന് ചുമതലയേല്‍ക്കും

മെട്രോ ജില്ലയുടെ മൂന്നാമത്തെ വനിതാ സാരഥി; എറണാകുളം കലക്ടറായി ജി പ്രിയങ്ക ഇന്ന് ചുമതലയേല്‍ക്കും

കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി ജി പ്രിയങ്ക ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനം മാറി പോകുന്ന എന്‍എസ്‌കെ ഉമേഷിന് പകരമാണ് പ്രിയങ്ക എറണാകുളം കലക്ടറാകുന്നത്. പാലക്കാട് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് പ്രിയങ്ക മെട്രോ ജില്ലയുടെ ഭരണ തലപ്പത്തെത്തുന്നത്.

കര്‍ണാടക സ്വദേശിയാണ് ജി പ്രിയങ്ക. മുമ്പ് കോഴിക്കോട് സബ് കലക്ടര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, വനിത ശിശു ക്ഷേമ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. എറണാകുളം ജില്ല കലക്ടറാകുന്ന മൂന്നാമത്തെ വനിതയാണ് പ്രിയങ്ക. മലയാളിയല്ലാത്ത ആദ്യ വനിതാ കലക്ടറുമാണ്. ഡോ. എം ബീനയും ഡോ. രേണു രാജുമാണ് മുമ്പ് ജില്ല ഭരിച്ച വനിതാ കലക്ടര്‍മാര്‍.

ഐഎഎസ് നേടുന്നതിന് മുമ്പ് ബി ടെക് ( ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ ) ബിരുദവും പബ്ലിക് മാനേജ്‌മെന്റിലും പല്ബിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് കലക്ടറായിരിക്കെ പ്രിയങ്ക അട്ടപ്പാടിയിലെ 193 ഊരുകളില്‍ നേരിട്ടെത്തി, വകുപ്പുമേധാവികളെ അവിടെയെത്തിച്ച്, നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘തുണൈ’ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒരിടത്തും അതിതീവ്രമഴ ഇല്ല, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കണ്ണൂരും കാസര്‍കോടും ഓറഞ്ച് ജാ​ഗ്രത

ഒരിടത്തും അതിതീവ്രമഴ ഇല്ല, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കണ്ണൂരും കാസര്‍കോടും ഓറഞ്ച് ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂരിലും കാസര്‍കോടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകൡ യെേേല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമേ ഇടുക്കിയിലും മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. ഇടുക്കിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെേേല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വൈദ്യുതി ചാർജ് യൂണിറ്റിന് 39 പൈസ വരെ കൂടാം; പുരപ്പുറ സൗരോർജ്ജ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയെന്ന് കെഎസ്ഇബി

വൈദ്യുതി ചാർജ് യൂണിറ്റിന് 39 പൈസ വരെ കൂടാം; പുരപ്പുറ സൗരോർജ്ജ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയെന്ന് കെഎസ്ഇബി

കൊച്ചി: പുരപ്പുറ സൗരോർജ്ജ പദ്ധതി വലിയ സാമ്പത്തിക ആഘാതത്തിന് കാരണമാകുന്നതായി കെഎസ്ഇബി. നിലവിലെ ബാങ്കിംഗ് വ്യവസ്ഥകൾ പ്രകാരം സോളാർ ഉത്പാദകർ പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ അളവിലുള്ള വൈദ്യുതി, ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളിൽ (ഈവനിംഗ് പീക്ക് മണിക്കൂറുകൾ) അവർക്ക് തിരികെ നൽകാൻ ബാധ്യസ്ഥരാണ്. ഈ സമയത്ത് വിപണിയിൽ വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമായതിനാൽ ഇത് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നതായി കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.

2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മൂലമുണ്ടായ സാമ്പത്തിക ആഘാതം 500 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാൻ്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് നിലവിലുള്ള 19 പെസയിൽ നിന്ന് വരും വർഷങ്ങളിൽ വർദ്ധിച്ചു വരും. ഈ പ്രവണത തുടരുകയാണെങ്കിൽ, 2034-35 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ വെറും രണ്ട് ശതമാനമായ രണ്ടര ലക്ഷത്തിൽപ്പരം പേർ മാത്രമാണ് നിലവിൽ സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ബാങ്കിംഗ് മൂലമുണ്ടായ അധികബാധ്യത സൗരോർജ്ജ ഉത്പാദകരല്ലാത്തവരുൾപ്പെടെ എല്ലാ ഉപഭോക്താക്കളും സഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

കുറിപ്പ്:

2025 ജൂൺ 30ലെ കണക്കനുസരിച്ച്, പുരപ്പുറ സൗരോർജ്ജ സ്ഥാപിത ശേഷിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ വലിയ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അവരെക്കാൾ വൈദ്യുതി ആവശ്യം കുറവാണെങ്കിൽക്കൂടി പുരപ്പുറ സൗരോർജ്ജ ഉത്പാദനത്തിൽ കേരളം മുന്നിട്ടുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ കർണാടകത്തിന്റെ ഇരട്ടിയോളം ആണ് കേരളത്തിലെ പുരപ്പുറ സൗരോർജ്ജ നിലയങ്ങളുടെ ശേഷി.

ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അവിടെയെല്ലാം പകൽ സമയത്താണ് വൈദ്യുതിയുടെ ആവശ്യം ഏറ്റവും കൂടുതൽ എന്ന് കാണാം. എന്നാൽ, കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തിൽ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം അനുഭവപ്പെടുന്നത് സൗരോർജ്ജോത്പാദനം ഒട്ടുമില്ലാത്ത വൈകുന്നേരം 6 മണിക്കും രാത്രി 11 മണിക്കും ഇടയിലാണ്. ഇത് സൗരോർജ്ജ വൈദ്യുതിയുടെ ലഭ്യതയും ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകതയും തമ്മിൽ വലിയൊരു പൊരുത്തക്കേട് സൃഷ്ടിക്കുന്നുണ്ട്.

പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗവും പകൽ സമയത്ത് ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. നിലവിലെ കണക്കനുസരിച്ച്, സൗരോർജ്ജ ഉത്പാദനത്തിന്റെ 36% മാത്രമാണ് പകൽ സമയത്ത് ഉത്പാദകർ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഉത്പാദകർ ഗ്രിഡിലേക്ക് നൽകിയ 64 ശതമാനത്തിൽ ഏകദേശം 45 ശതമാനം വൈദ്യുതി ‘ബാങ്കിംഗ്’ സംവിധാനത്തിലൂടെ സൗരോർജ്ജം ലഭ്യമല്ലാത്ത സമയങ്ങളിൽ ഉത്പാദകർതന്നെ ഉപയോഗിക്കുന്നു. ബാക്കിയുള്ള 19 ശതമാനം വൈദ്യുതിക്ക് ശരാശരി വൈദ്യുതി വാങ്ങൽ വില (APPC) പ്രൊസ്യൂമർമാർക്ക് (സോളാർ ഉത്പാദകർ) നൽകി അവരിൽ നിന്ന് കെഎസ്ഇബി വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിലവിലെ ബാങ്കിംഗ് വ്യവസ്ഥകൾ പ്രകാരം, പ്രൊസ്യൂമർമാർ പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ അളവിലുള്ള വൈദ്യുതി, ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളിൽ (ഈവനിംഗ് പീക്ക് മണിക്കൂറുകൾ) അവർക്ക് തിരികെ നൽകാൻ കെഎസ്ഇബി ബാധ്യസ്ഥരാണ്. ഈ സമയത്ത് വിപണിയിൽ വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമായതിനാൽ ഇത് കെ എസ് ഇ ബിക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മൂലമുണ്ടായ സാമ്പത്തിക ആഘാതം 500 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാൻ്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് നിലവിലുള്ള 19 പെസയിൽ നിന്ന് വരും വർഷങ്ങളിൽ വർദ്ധിച്ചു വരും. ഈ പ്രവണത തുടരുകയാണെങ്കിൽ, 2034-35 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ്.

കൂടാതെ, പകൽസമയ ഉപയോഗം വളരെ കുറഞ്ഞ കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ, അധികമായി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി കാരണം ഗ്രിഡിൽ ഉയർന്ന വോൾട്ടേജ് ഉണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാൻ്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ടുന്ന സാഹചര്യം പോലും ഭാവിയിൽ ഉണ്ടാകുകയും ചെയ്യും.

സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ വെറും രണ്ട് ശതമാനം – രണ്ടര ലക്ഷത്തിൽപ്പരം പേർ മാത്രമാണ് നിലവിൽ സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ബാങ്കിംഗ് മൂലമുണ്ടായ അധികബാധ്യത സൗരോർജ്ജ ഉത്പാദകരല്ലാത്തവരുൾപ്പെടെ എല്ലാ ഉപഭോക്താക്കളും സഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് കെ എസ് ഇ ബിക്കുള്ളത്. റിന്യൂവബിൾ എനെർജി റെഗുലേഷൻ 2025 ൻ്റെ കരടിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികഭാരം വരാത്ത തരത്തിൽ, അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കും കെഎസ്ഇബി സ്വീകരിക്കുക.