ഇന്ത്യൻ കോച്ചാകാൻ ഷാവി വരില്ല; അപേക്ഷ ചാറ്റ് ജിപിടി വക, എല്ലാം ‘പ്രാങ്ക്’; എഐഎഫ്എഫിനെ ‘പറ്റിച്ച്’ ഇന്ത്യൻ വിദ്യാർഥി!

ഇന്ത്യൻ കോച്ചാകാൻ ഷാവി വരില്ല; അപേക്ഷ ചാറ്റ് ജിപിടി വക, എല്ലാം ‘പ്രാങ്ക്’; എഐഎഫ്എഫിനെ ‘പറ്റിച്ച്’ ഇന്ത്യൻ വിദ്യാർഥി!

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് കോച്ചും ബാഴ്സലോണ ഇതിഹാസവുമായ ഷാവി ഹെർ‌ണാണ്ടസ് സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ദിവസം ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഷാവിയുടേത് മറ്റാരോ അയച്ച വ്യാജ അപേക്ഷ ഫോമാണെന്നു എഐഎഫ്എഫ് സ്ഥിരീകരിച്ചു. പിന്നാലെ അപേക്ഷ അയച്ചത് താനാണെന്നു അവകാശപ്പെട്ട് വിദ്യാർഥി രം​ഗത്തെത്തി. ചാറ്റ് ജിപിടിയിൽ തയ്യാറാക്കിയ അപേക്ഷയാണ് അയച്ചതെന്നും വെറും പ്രാങ്കായിരുന്നു അതെന്നും വിദ്യാർഥി വെളിപ്പെടുത്തി.

ഷാവിയെ പരി​ഗണിക്കില്ലെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അദ്ദേഹത്തെ പോലൊരു പരിശീലകനെ കൊണ്ടു വരാൻ സാധിക്കില്ലെന്നുമുള്ള ഇന്ത്യൻ ഫുട്ബോൾ ഫെ‍ഡറേഷൻ നിലപാട് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് വിഷയത്തിലെ വമ്പൻ ട്വിസ്റ്റ്.

വിഐടി വെല്ലൂരിലെ വിദ്യാർഥിയായ 19കാരനാണ് ഷാവിയുടെ പേരിൽ അപേക്ഷ അയച്ചത് താനാണെന്നും എഐഎഫ്എഫിനുള്ള പ്രാങ്കായിരുന്നു അതെന്നും വെളിപ്പെടുത്തി രം​ഗത്തെത്തിയത്. xaviofficialfcb@gmail.com എന്ന പേരിൽ വ്യാജ ഇ മെയിൽ ഐഡി സൃഷ്ടിച്ചാണ് വിദ്യാർഥി എഐഎഫ്എഫിനു അപേക്ഷ നൽകിയത്. ഈ മാസം 4, 5 തീയതികളിലായി രണ്ട് തവണ താൻ അപേക്ഷ അയച്ചു. അപേക്ഷയ്ക്കൊപ്പം സിവിയൊന്നും ചേർത്തിരുന്നില്ലെന്നും വിദ്യാർഥി വ്യക്തമാക്കി.

ഷാവിയുടെ പേരിലുള്ള ജി മെയിൽ അക്കൗണ്ടുമായി സാമ്യമുള്ള ഇ മെയിലിൽ വന്ന അപേക്ഷ യഥാർഥമാണെന്നും എഐഎഫ്എഫ് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. ഷാവിയുടെ അപേക്ഷ സാമ്പത്തിക സ്ഥിതിയുടെ പേരിൽ ഫെഡറേഷൻ തള്ളിയത് വലിയ വിവാദമായതോടെയാണ് അധികൃതർ ഇ മെയിൽ വിശദ പരിശോധന നടത്തിയത്. അപേക്ഷയിൽ ഫോൺ നമ്പറോ മറ്റു വിവരങ്ങളോ ഇല്ലാത്തതും സംശയത്തിലെത്തിച്ചു. മുൻ ബാഴ്സലോണ പരിശീലകനും നിലവിൽ മാ‍ഞ്ചസ്റ്റർ സിറ്റി കോച്ചുമായി പെപ് ​ഗ്വാർഡിയോളയുടെ പേരിലും അപേക്ഷ വന്നിരുന്നു. എന്നാൽ ഇതും വ്യാജമാണെന്നു എഐഎഫ്എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

മനോലോ മാർക്വേസ് രാജി വച്ചതിനെ തുടർന്നാണ് ഇന്ത്യ പുതിയ പരിശീലകനെ അന്വേഷിക്കുന്നത്. 170 അപേക്ഷകൾ ലഭിച്ചതായി നേരത്തെ എഐഎഫ്എഫ് വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നു 10 പേരുടെ പ്രഥമിക പട്ടികയുണ്ടാക്കി.

മുൻ ഇന്ത്യൻ ക്യാപ്റ്റനും മലയാളിയുമായ ഐഎം വിജയൻ നേതൃത്വം നൽകുന്ന ടെക്നിക്കൽ കമ്മിറ്റി ഈ പത്ത് പേരിൽ നിന്നു 3 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ മൂന്ന് പേരിൽ ഒരാളായിരിക്കും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലകൻ. മുൻ ഇന്ത്യൻ കോച്ചായിരുന്ന ഇം​ഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യൻ പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്, യുവ ഇന്ത്യൻ പരിശീലകരിൽ ശ്രദ്ധേയനായ ഖാലിദ് ജമീൽ എന്നിവരാണ് അവസാന പട്ടികയിലുള്ള മൂന്ന് പേർ.

കീഴാറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

കീഴാറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

വക്കം: കീഴാറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. തിനവിള മേലതിൽ വീട്ടിൽ വിനോദിൻ്റെയും പ്രിജിയുടേയും മകൾ കൃഷ്ണ (12) ആണ് മരിച്ചത്. കീഴാറ്റിങ്ങൽ ഷീബാഭവനിൽ വാടക വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. കടയ്ക്കാവൂർ പൊലീസ് അസ്വാഭിവക മരണത്തിന് കേസ്സെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം വീട്ടിൽ സംസ്കരിച്ചു. കാർത്തിക സഹോദരിയാണ്.

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശം ചെയ്തു.  കഴിഞ്ഞ വര്‍ഷത്തെ നിരക്കും സമ്മാനത്തുകയുമാണ് ഈ വര്‍ഷവും

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ നിരക്കും സമ്മാനത്തുകയുമാണ് ഈ വര്‍ഷവും

125 കോടിയുടെ സമ്മാനമാണ് ആകെ നല്‍കുക. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഭാഗ്യക്കുറി പ്രകാശനം ചെയ്തത്.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.

500 രൂപയാണ് ടിക്കറ്റ് വില.

സെപ്റ്റംബര്‍ 27 നാണ് നറുക്കെടുപ്പ്.

കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നറുക്കെടുപ്പാണ് ഓണം ബമ്പറെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആശംസകളും മന്ത്രി നേര്‍ന്നു.

ഒരു ലക്ഷം പേരാണ് സംസ്ഥാനത്ത് ലോട്ടറിയിലൂടെ ജീവിക്കുന്നത്.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 2025 ജൂലൈ 31 വ്യാഴം രാവിലെ 10. 30 ന്. സ്കൂൾ ഓഫീസിൽ. നിയമനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം

കൊച്ചി: വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നg ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.

മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍റെ അവകാശവാദം. ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്ന് ഷംനാസ് പരാതിയില്‍ പറയുന്നു. നിര്‍മ്മാണ പങ്കാളിത്തം സംബന്ധിച്ച കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി.

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

ആറ്റിങ്ങൽ:ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് നിർദ്ദേശം. എസ്.സി.ഇ.ആർ.ടി തലത്തിൽ തയ്യാറാക്കിയിട്ടുളള ചോദ്യപേപ്പർ ബാങ്കിന്റെ മാതൃകയിൽ ചോദ്യപേപ്പർ സ്കൂൾതലത്തിൽ തയ്യാറാക്കും.തത്സമയ വാർത്ത/
ഒന്നാം പാദവാർഷിക പരീക്ഷക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, കൂടാതെ വന്നിട്ടുളള സിലബസ്സിൽ വന്ന മാറ്റങ്ങൾക്കനുസൃതമായിട്ടുമായിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. ചോദ്യപേപ്പർ പ്രിൻ്റ് ചെയ്യുന്ന ആവശ്യത്തിലേക്ക് ഉണ്ടാകുന്ന ചെലവ് പി.ഡി അക്കൗണ്ടിൽ നീക്കിയിരിപ്പുളള തുക വിനിയോഗിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.