സ്വര്‍ണവിലയില്‍ മാറ്റമില്ല; 73,500ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 73,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9160 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 1700 രൂപയില്‍പ്പരം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

അഡ്വ. സി മോഹനചന്ദ്രന്റെ 11ആം ചരമവാർഷികാഘോ ഷങ്ങൾ ജൂലൈ 30 നു  നടക്കും 11ആം ചരമവാർഷികാഘോ ഷങ്ങൾ ജൂലൈ 30 നു  നടക്കും

അഡ്വ. സി മോഹനചന്ദ്രന്റെ 11ആം ചരമവാർഷികാഘോ ഷങ്ങൾ ജൂലൈ 30 നു നടക്കും 11ആം ചരമവാർഷികാഘോ ഷങ്ങൾ ജൂലൈ 30 നു നടക്കും

അഡ്വ. സി മോഹനചന്ദ്രന്റെ 11ആം ചരമവാർഷികം ജൂലൈ 30 നു ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്കു മംഗലപുരം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് എ ഐ സി സി പ്രവർത്തക സമിതി അംഗം രമേശ്‌ചെന്നിത്തല അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഒപ്പം സി. മോഹനചന്ദ്രൻ സ്മാരക പുരസ്കാരവും സമർപ്പിക്കും. പ്രസിഡന്റ്‌ എ. നൗഷാദിന്റെ അധ്യക്ഷതയിൽ വിവിധ പുരസ്‌കാരങ്ങൾ പ്രമുഖ നേതാക്കൾ സമ്മാനിക്കും.

ബാലൻസ് നോക്കുന്നതിന് പരിധി; ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ നിയമത്തിൽ നിർണായക മാറ്റങ്ങൾ

ബാലൻസ് നോക്കുന്നതിന് പരിധി; ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ നിയമത്തിൽ നിർണായക മാറ്റങ്ങൾ

ഫോൺ പേ, ഗൂഗിൾ പേ, പേടിഎം ഉൾപ്പടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്
ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുന്ന പുതിയ നിയമങ്ങൾഇനി മുതൽ നിങ്ങളുടെ യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളുഇനി മുതൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂനെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഇൻസ്റ്റാൾമെന്റുകൾ പോലുള്ള ഓട്ടോ പേ ഇടപാടുകൾ ഇനി മൂന്ന് സമയ സ്ലോട്ടുകളിൽ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെയും, രാത്രി 9.30 നും ശേഷവും.ഇനി നിങ്ങൾക്ക് ഒരു ദിവസം മൂന്ന് തവണ മാത്രമേ പരാജയപ്പെട്ട ഇടപാടുകളുടെ നില പരിശോധിക്കാൻ കഴിയൂ, ഓരോ പരിശോധനയുടെയും ഇടയിൽ90 സെക്കന്റ്‌ ഇടവേള ഉണ്ടായിരിക്കും

‘വ്യാജ എംബസി’ നടന്നത് 300 കോടിയുടെ തട്ടിപ്പ്; പ്രതി നടത്തിയത് 162 വിദേശ യാത്രകള്‍, ഹവാല ഇടപാടിന് ഷെല്‍ കമ്പനികള്‍

‘വ്യാജ എംബസി’ നടന്നത് 300 കോടിയുടെ തട്ടിപ്പ്; പ്രതി നടത്തിയത് 162 വിദേശ യാത്രകള്‍, ഹവാല ഇടപാടിന് ഷെല്‍ കമ്പനികള്‍

ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വ്യാജ എംബസി നടത്തിയ സംഭവത്തില്‍ 300 കോടിയിലധികം രൂപയുടെ തട്ടിപ്പെട്ട് റിപ്പോര്‍ട്ട്. വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിനുമായി ബന്ധപ്പെട്ട് യുപി സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരുന്നത്. ഹര്‍ഷവര്‍ധന്‍ ജെയിന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 162 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കടലാസുകമ്പനികളുടെ വലിയ ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങളായി നയതന്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്നിരുന്ന ഇയാള്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് നിവധി പേരില്‍ നിന്നും പണം തട്ടിയതായും ഇത് ഹവാല വഴി വെളുപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുമായി ജെയിനിന് അടുത്ത ബന്ധമുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. 80- 90 കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ആത്മീയ ഉപദേഷ്ടാവായി പോലും കണക്കാക്കപ്പെട്ടിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ചന്ദ്രസ്വാമിയുമായും സൗദി ആയുധ വ്യാപാരി അദ്നാന്‍ ഖഷോഗി എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ അന്വേഷണത്തില്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് സ്വദേശിയും പിന്നീട് തുര്‍ക്കി പൗരത്വം സ്വീകരിച്ചതുമായ അഹ്സാന്‍ അലി സയ്യിദുമായി ബന്ധപ്പെട്ടാണ് ജെയിന്‍ ഹവാല വഴി പണം വെളുപ്പിച്ചത്. ഇതിനായി കുറഞ്ഞത് 25 ഷെല്‍ കമ്പനികളെങ്കിലും തുറക്കാന്‍ ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗാസിയാബാദിലെ കവി നഗറില്‍ വാടകയ്ക്ക് എടുത്ത ആഡംബര കെട്ടിടത്തിലായിരുന്നു വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ 44.7 ലക്ഷം രൂപ, വിദേശ കറന്‍സി, 12 വ്യാജ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, 18 നയതന്ത്ര പ്ലേറ്റുകള്‍, വ്യാജ സര്‍ക്കാര്‍ രേഖകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. എംബസി കെട്ടിടവളപ്പില്‍നിന്ന പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസില്‍നിന്ന് വ്യാജ പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011ല്‍ ജെയിനിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി

തിരുവനന്തപുരം: പ്ലസ് വണ്ണിന് മെറിറ്റിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവരില്‍ സ്‌കൂളും വിഷയവും മാറി അലോട്ട്‌മെന്റ് ( ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്) ലഭിച്ചവര്‍ക്ക് ഇന്ന് വൈകീട്ട് നാലു വരെ സ്‌കൂളില്‍ ചേരാവുന്നതാണ്. നിലവിലെ പ്രവേശനം റദ്ദാക്കിയാണ് ഇവര്‍ക്ക് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്. അതിനാല്‍ പുതിയ അലോട്ട്‌മെന്റ് പ്രകാരം നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം.

സംസ്ഥാനത്താകെ 54,827 കുട്ടികളാണ് സ്‌കൂളും വിഷയവും മാറാന്‍ അപേക്ഷിച്ചത്. ഇവരില്‍ 23,105 പേര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു. ഇതില്‍ 18,598 പേര്‍ക്ക് സ്‌കൂള്‍ മാറ്റം ലഭിച്ചു. 4507 പേര്‍ക്ക് വിഷയം മാറാനും കഴിഞ്ഞു. ജില്ലയ്ക്ക് പുറത്തുള്ള സ്‌കൂള്‍ മാറ്റത്തിന് 683 പേര്‍ക്കാണ് അവസരം ലഭിച്ചത്.

മെറിറ്റില്‍ അവശേഷിക്കുന്ന 24,999 സീറ്റിലേക്ക് ബുധനാഴ്ച തത്സമയ പ്രവേശനം നടക്കും. സ്‌കൂളും വിഷയവും മാറിയുള്ള അലോട്ട്‌മെന്റിന് ശേഷം ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത്; രണ്ടു യുവതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത്; രണ്ടു യുവതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍

പാലക്കാട്: ലഹരിമരുന്നുമായി രണ്ടു യുവതികളടക്കം മൂന്നു പേര്‍ പാലക്കാട് അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ വി ആന്‍സി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്‌നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്.

53.950 ഗ്രാം മെത്താംഫെറ്റമിനാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് ആന്‍സിയാണ് ലഹരിമരുന്ന് എത്തിച്ചത്. ആന്‍സിയില്‍ നിന്നും മെത്താംഫെറ്റമിന്‍ വാങ്ങാനെത്തിയതായിരുന്നു മറ്റു രണ്ടു പേര്‍. മലപ്പുറം സ്വദേശികള്‍ യാത്ര ചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂര്‍ പൊരിയാനിയില്‍ ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. 2024 ല്‍ ആന്‍സിയെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.