by Midhun HP News | Aug 3, 2026 | Latest News, കേരളം
നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ തത്ക്ഷണം മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലായാണ് അപകടം. രാവിലെ ഏകദേശം 9.30ഓട് കൂടിയാണ് അപകടം സംഭവിച്ചത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

by Midhun HP News | Aug 3, 2026 | Latest News, കേരളം
ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.
കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും സ്വാതന്ത്ര്യദിനത്തിനും ഒന്നാം ഓണത്തിനും തിരുവോണത്തിനും ശ്രീനാരായണ ഗുരു ജയന്തിക്കും ബാങ്കിന് അവധിയാണ്. ഓഗസ്റ്റില്‍ മൊത്തം കേരളത്തില്‍ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തില്‍ 14 ദിവസം ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഓഗസ്റ്റ് 2- ഞായറാഴ്ച
ഓഗസ്റ്റ് 4- ചൊവ്വാഴ്ച- ത്രിപുരയില്‍ അവധി
ഓഗസ്റ്റ് 8- രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 9- ഞായറാഴ്ച
ഓഗസ്റ്റ് 13- വ്യാഴാഴ്ച- മണിപ്പൂരില്‍ അവധി
ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 16- ഞായറാഴ്ച
ഓഗസ്റ്റ് 19- ബുധനാഴ്ച- ത്രിപുരയില്‍ അവധി
ഓഗസ്റ്റ് 22- നാലാം ശനിയാഴ്ച
ഓഗസ്റ്റ് 23- ഞായറാഴ്ച
ഓഗസ്റ്റ് 25- ചൊവ്വാഴ്ച- ഒന്നാം ഓണം- കേരളത്തില്‍ അവധി
ഓഗസ്റ്റ് 26- ബുധനാഴ്ച- തിരുവോണം- കേരളത്തില്‍ അവധി
ഓഗസ്റ്റ് 28- വെള്ളിയാഴ്ച- ശ്രീനാരായണ ഗുരു ജയന്തി- കേരളത്തില്‍ അവധി
ഓഗസ്റ്റ് 30- ഞായറാഴ്ച

by Midhun HP News | Aug 3, 2026 | Latest News, കേരളം
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. നെല്ലിയാമ്പതി സ്വദേശി ജയന്തി(55) ആണ് മരിച്ച ഒരാൾ. സംഭവ സ്ഥലത്തുവെച്ചാണ് രണ്ടുപേരും മരിച്ചത്. മുന്‍ ഭാഗത്ത് ചില്ലിന്റെ ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം. വാഹനം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് ഇറങ്ങി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ബസ്സിലുണ്ടായിരുന്ന വിമോദ് പറഞ്ഞു.
അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.പാലക്കാട് -കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം രണ്ടാം വളവിനു മുകളിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയൊരു ദുരന്തമാണ് മരങ്ങളിൽ തങ്ങിനിന്നതിലൂടെ ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
by Midhun HP News | Aug 3, 2026 | Latest News, കേരളം
കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകർക്ക് ജാമ്യം. പ്രതികളായ 9 സിപിഎം പ്രവർത്തകർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം വളരെ ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണെന്നും, ഇനി തിരിച്ചറിയൽ പരേഡോ, തെളിവുശേഖരണമോ ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും, പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് സൂചിപ്പിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കുണ്ടായ മുറിവുകൾ പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം നിലനിൽക്കാൻ സാധ്യതയില്ലല്ലോയെന്ന് കോടതി ചോദിച്ചു. എല്ലാ വധശ്രമങ്ങളിലും രക്തസ്രാവം ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.
അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിച്ചത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടി. നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കില്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയതെന്നും പ്രതികൾ വാദിച്ചു. കേസിലെ നാലു പ്രതികളുടെ ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കും.
by Midhun HP News | Aug 3, 2026 | Latest News, കേരളം
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരു സ്ത്രീ മരിച്ചു. പുലിയമ്പാറ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയൊരു ദുരന്തമാണ് മരങ്ങളിൽ തങ്ങിനിന്നതിലൂടെ ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
by Midhun HP News | Aug 3, 2026 | Latest News, കേരളം
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഇടിച്ചാണ് വഴിയാത്രക്കാരി മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്.
അപകടത്തിന് കാരണം ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണെന്നാണ് നിഗമനം. ഡ്രൈവര്‍ കുഴഞ്ഞുവീണ നിലയിലായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടമുണ്ടായത്.
Recent Comments