by Midhun HP News | Aug 3, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ചിറ്റൂരില്‍ വിറ്റ BJ 737622 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ മൂവാറ്റുപുഴയില്‍ വിറ്റ BG 848189 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം എറണാകുളത്ത് വിറ്റ BE 261939 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-
BA 737622
BB 737622
BC 737622
BD 737622
BE 737622
BF 737622
BG 737622
BH 737622
BK 737622
BL 737622
BM 737622
4th Prize: ₹5,000/-
0066 1950 2105 2498 3034 3658 3668 4468 4578 4692 6548 6590 8000 8034 8254 8385 9036 9904 9918
5th Prize ₹2,000/-
3477 4192 5634 6237 6245 7780
6th Prize ₹1,000/-
0184 0212 0353 0560 0636 0715 0990 1357 1707 3550 3730 4706 4763 4985 5123 5305 5674 5740 6202 7245 7289 7840 8111 8133 8729
7th Prize ₹500/-
0139 0287 0690 0718 1183 1310 1589 1635 1704 1710 2072 2076 2217 2313 2370 2433 2477 2698 2791 2937 3064 3079 3406 3547 3558 3694 3819 4023 4087 4155 4269 4393 4425 4458 4579 4594 4598 4721 4810 4897 5056 5181 5236 5267 5295 5375 5410 5505 5616 5759 5764 5950 6144 6236 6246 6274 6670 7032 7125 7352 7366 7387 7819 8062 8241 8648 8664 8748 9016 9091 9127 9130 9522 9608 9692 9859
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

by Midhun HP News | Aug 3, 2026 | Latest News, കേരളം
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികളിലൊന്നായ പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനായത് അഭിമാനകരമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഓരോ വകുപ്പും 100 ദിവസത്തിനുള്ളിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പാക്കണമെന്ന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് നീണ്ടകാലമായി കെട്ടിക്കിടന്ന മുൻഗണനാ റേഷൻ കാർഡ് അപേക്ഷകൾ തീർപ്പാക്കി അർഹരായവർക്ക് എത്രയും വേഗം കാർഡുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ 50,000 കാർഡുകൾ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നടപടികൾ വേഗത്തിലാക്കിയതോടെ അത് 73,024 മുൻഗണനാ റേഷൻ കാർഡുകളായി ഉയർത്താൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. എ എ വൈ കാർഡുകൾ അനുവദിക്കുന്ന നടപടികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്.
പുതിയ കാർഡുടമകൾക്ക് ഈ മാസം മുതൽ തന്നെ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലീഗൽ മെട്രോളജി, സപ്ലൈകോ എന്നിവ ഉൾപ്പെടെ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും 100 ദിന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമപദ്ധതികൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണക്കാല വിപണി ഇടപെടലുകൾക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ പ്രത്യേക ഫെയറുകളും വിപണി ഇടപെടലുകളും സംഘടിപ്പിക്കും. സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ഓഗസ്റ്റിൽ തന്നെ വാങ്ങാൻ കാർഡുടമകൾക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴി 27 രൂപ നിരക്കിൽ അരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സിവിൽ സപ്ലൈസ് കോർപ്പറേഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനുമായി പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ നടപ്പാക്കുമെന്നും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി അറിയിച്ചു.

by Midhun HP News | Aug 3, 2026 | Latest News, കേരളം
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി ചന്ദ്രൻ നാലാംവാതുക്കൽ തെരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടമായതിനെ തുടർന്ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.വി രാജേന്ദ്രനെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനം തിരിച്ചുപിടിച്ചത്.
23 അംഗ ഭരണസമിതിയിൽ തിങ്കളാഴ്ച രാവിലെ 11-ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 12 വോട്ടുകളും എൽഡിഎഫിലെ പിവി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസറും തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ സി എം സുധീഷ് കുമാറാണ് നടപടിക്രമങ്ങൾ നിയന്ത്രിച്ചത്.
നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം അവിശ്വാസത്തിൽ പോയി
മുൻപ് ഡിസംബർ 27-ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് സാങ്കേതികമായി അസാധുവായതിനെ തുടർന്ന് ഇരുവിഭാഗത്തിനും 11 വോട്ടുകൾ വീതം ലഭിച്ച് തുല്യനിലയിലായിരുന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ പി വി രാജേന്ദ്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒരു തവണ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ ആറുമാസം കഴിയണമെന്ന നിയമച്ചട്ടം നിലനിൽക്കുന്നതിനാൽ, കാലാവധി പൂർത്തിയായ ജൂലൈ 14-ന് യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 11-നെതിരെ 12 വോട്ടുകൾക്ക് അവിശ്വാസം പാസായതോടെ പി.വി രാജേന്ദ്രൻ സ്ഥാനം ഒഴിഞ്ഞു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇന്ന് പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്.


by Midhun HP News | Aug 3, 2026 | Latest News, കേരളം
ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയർ മുതൽ ഹെൽപ്പർ വരെയാണ് ഒഴിവുകൾ. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചില തസ്തികയ്ക്ക് പ്രവൃത്തിപരിചയം അവശ്യമാണ്.. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
ഒഴിവുകൾ
1. ഡ്രൈവർ ഗ്രേഡ് II.
ഒഴിവ്: 2
ദിവസവേതനം: 770 രൂപ.
യോഗ്യത: ഏഴാംക്ലാസ് പാസായിരിക്കണം. കാറുകൾക്കും ജീപ്പുകൾക്കും അംഗീകൃതമായ നിലവിലുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം: അപേക്ഷകർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 20-36 വയസ്സ് (01.01.2026-ന്).
അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 10
2. പ്ലംബർ
ഒഴിവ്: 1
ദിവസവേതനം: 770 രൂപ
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ വിജയം, കേരള ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ പ്ലംബർ സർട്ടിഫിക്കറ്റ്, ഐ.ടി.ഐ/എൻ.സി.വി.ടി.
പ്രായം: 18-36 വയസ്സ്
അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 10 (2 PM)
3. അസി. എഞ്ചിനീയർ (സിവിൽ)
ഒഴിവ്: 4
ശമ്പളം: 44,000 രൂപ
യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദം
പ്രായം: 25-36 വയസ്സ് (01.01.2026-ന്)
അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 11 (2 PM)
4. അസിസ്റ്റന്റ് ലൈൻമാൻ
ഒഴിവ്: 1
ദിവസവേതനം: 730 രൂപ
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം/ടെക്നിക്കൽ സെക്കൻഡറി സ്കൂൾ പാസായവരാകണം. വയർമാൻ/ഇലക്ട്രീഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
പ്രായം: 20-36 വയസ്സ് (01.01.2026-ന്)
അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 11 (12 PM)
5. ഹെൽപ്പർ
ഒഴിവ്: 2
ദിവസവേതനം: 710 രൂപ
യോഗ്യത: ഏഴാംക്ലാസ് വിജയം, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കെ.എസ്.ഇ.ബി.ക്ക് കീഴിൽ എൻ.എം.ആർ. വർക്കർ (കുറഞ്ഞത് ആറുമാസം)
പ്രവൃത്തിപരിചയം: സ്റ്റേറ്റ് പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രിക്കൽ വിംഗിലെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് ഇളവുണ്ട്).
പ്രായം: 18-36 വയസ്സ് (01.01.2026-ന്)
അഭിമുഖം നടക്കുന്ന തീയതി: ഓഗസ്റ്റ് 11 (3 PM)
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 11ന് ഗുരുവായൂർ ദേവസ്വം ഭരണവിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
by Midhun HP News | Aug 3, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് ഇന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന തീരദേശ ന്യൂനമര്‍ദ്ദപാത്തിയും വടക്കന്‍ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ, തെക്കന്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വഴി സ്ഥിതി ചെയ്യുന്ന മറ്റൊരു ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയെ സ്വാധീനിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ രാജസ്ഥാനു മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി വെള്ളിയാഴ്ച വരെ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച മഴ ദുര്‍ബലമാകുമെങ്കിലും വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു. നാളെ തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിവിധ ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

by Midhun HP News | Aug 3, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍ മുഖ്യമന്ത്രി വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വി ഡി സതീശൻ. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരം പുലര്‍ച്ചെ അറിഞ്ഞപ്പോള്‍ മുതല്‍ റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാര്‍, കലക്ടര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ടു. അവിടേക്ക് വരേണ്ടതുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വരേണ്ടതില്ലെന്ന് മറുപടിയും ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്ന് വൈകീട്ട് മൂന്നു മണിക്കാണ് ഭക്ഷണം കഴിച്ചത്. എനിക്ക് അറിയില്ലായിരുന്നു 2018 ലും 2019 ലും ദുരന്തം ഉണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരം ഇരിക്കുകയായിരുന്നു എന്ന്. ഞാനന്ന് ഭക്ഷണം കഴിച്ചുപോയി. അതേപ്പറ്റി എന്തൊക്കെ അപവാദ പ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുമണിയോടെയാണ് പൊന്നാനിയില്‍ സി ഹരിദാസിന്റെ വീട്ടിലെത്തുന്നത്. തൊട്ടടുത്ത സുഹൃത്തിന്റെ വീട്ടില്‍ ഭക്ഷണം ഒരുക്കിയിരുന്നു. അതു കഴിച്ചതില്‍ എന്താണ് തെറ്റ്?. അതു സല്‍ക്കാരമൊന്നുമല്ല. അതില്‍ തനിക്കെതിരെ എന്തു ഹീനപ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഭക്ഷണം കഴിച്ചത് തെറ്റായെങ്കില്‍ ഇനി ഭക്ഷണം കഴിക്കാതിരിക്കാം. വെള്ളപ്പൊക്കമുണ്ടായ ദിവസം മൂന്നു മണിക്ക് ഭക്ഷണം കഴിച്ചു എന്ന ഗുരുതരമായ തെറ്റാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്. എന്തൊരു ഔചിത്യമില്ലാത്ത പ്രചാരണമാണ് നടക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരു പ്രശ്‌നവും ഇല്ല. ആറന്മുളയില്‍ സിപിഎമ്മിന്റെ ഏരിയാ നേതാവ് ഒരു സ്ത്രീയെ പ്രേരിപ്പിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയിപ്പിച്ചത്. ആ സ്ത്രീ പിന്നീട് വന്ന് കാര്യങ്ങള്‍ പറഞ്ഞു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Recent Comments