പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.
തിരുവനന്തപുരം: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.
കൊല്ലം കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ തലപ്പറമ്പ് ജംക്ഷന് സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. 72 വയസായിരുന്നു.
ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ സ്പര്‍ശിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്കും പൊള്ളലേറ്റു.പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകളുടെ കൈയ്ക്ക് പൊള്ളലേറ്റത്. ഗോപാലകൃഷ്ണന്‍ പിള്ള ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുണ്ടറയിലെ പല പ്രദേശങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കുണ്ടറ കെഎസ്ഇബി ഓഫിസില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നുണ്ട്.
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർദ്ധിക്കണം.വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം ബോധം , വിവേകം , വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയിൽ അറിവ് എത്തണമെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല നല്ല കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ ആവണമെന്ന് അദേഹം നിർദേശിച്ചു.
സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളിൽ നിലനിൽക്കുന്നു. പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. 5 ലക്ഷം വിദ്യാർഥികൾ 2016 ൽ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. ആയിരം വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷൻ 2016 ൽ ആരംഭിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റർ പ്ലാൻ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂർ സ്കൂളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്മാർട് ക്ലാസ് റൂം, ലൈബ്രറികൾ, ഹൈടെക് സ്കൂള് എന്നിവയെല്ലാം ഒരുക്കാൻ നമുക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ സാങ്കേതിക വിദ്യാ സൗഹൃദമായി മാറി കഴിഞ്ഞു. മൂല്യനിർണയ രീതിയിൽ മാറ്റങ്ങൾ വരും. സ്കൂൾ സംവിധാനങ്ങളെ ഒരു കുടകീഴിൽ കൊണ്ട് വരും. അതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ അറിവിന്റെ തലം ഉയർത്തുന്നതാണ് പ്രധാനമെന്നും മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജീവിതത്തിൽ പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് കുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞു. മാനസിക വിഷമം നേരിടുമ്പോൾ ഞങ്ങൾ എല്ലാം ഒപ്പം. മനസ്സുറപ്പോടെ അതൊക്കെ നേരിടാം. എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവര്‍ഷക്കെടുതിയിലും വ്യാപക നാശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അസമിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.
അരുണാചല്‍പ്രദേശ്- 9, മിസോറാം-4, മേഘാലയ-3, ത്രിപുര-1, നാഗാലാന്‍ഡ്-1 എന്നിങ്ങനെയാണ് മരണ സംഖ്യ. റോഡ്, റെയില്‍ ഗതാഗതത്തെ മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. അസമില്‍ 15 ജില്ലകളിലായി 78000 പേരെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയും ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഇതോടെ ബ്രഹ്മപുത്ര ഉള്‍പ്പെടെ പത്തോളം നദികള്‍ കരകവിഞ്ഞു. ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി. വ്യോമ സേന ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. അസം അരുണാചല്‍ അതിര്‍ത്തിയിലെ ബൊംജീര്‍ നദിയില്‍ കുടുങ്ങിയ 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
ടീസ്റ്റ നദി കരകവിഞ്ഞൊഴുകിയതാണ് സിക്കിമിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. വടക്കന്‍ സിക്കിമില്‍ 1,200-ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങി. മെയ് 29-ന് മുന്‍ഷിതാങ്ങില്‍ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദസഞ്ചാരികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മണിപ്പൂരില്‍ 883 വീടുകള്‍ ഇതിനോടകം തകര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ ഒമ്പതുപേര്‍ മരിച്ചു. ത്രിപുരയിലും ശക്തമായ മഴയാണ്. അഗര്‍ത്തലയില്‍ 200 മില്ലി മീറ്റര്‍ മഴയാണ് മൂന്നുമണിക്കൂറില്‍ പെയ്തിറങ്ങിയത്. 1300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കുടകള്‍. എന്നാല്‍ മഴയൊന്ന് മാറിയാല്‍ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്. ഇത്തരത്തില്‍ യാത്രക്കാര്‍ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോ അധികൃതരുടെ പക്കല്‍. നേരത്തെ എത്തിയ മണ്‍സൂണ്‍ സംസ്ഥാനത്ത് മെയ് അവസാനവാരത്തില്‍ തന്നെ കനത്ത മഴയ്ക്കിടയാക്കി. ഈ ദിവസങ്ങള്‍ക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളില്‍ തന്നെ മെട്രോയില്‍ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വര്‍ധിച്ചുകഴിഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മെട്രോ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. വൈറ്റിലയില്‍ നിന്നും ആറെണ്ണവും കടവന്ത്രയില്‍ നിന്ന് നാലെണ്ണവുമാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മഴക്കാലത്തെ ട്രെന്‍ഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
766 കുടകളാണ് കഴിഞ്ഞ വര്‍ഷം കൊച്ചി മെട്രോയില്‍ നിന്നും ആകെ കണ്ടെത്തിയത്. ഇതില്‍ 30 എണ്ണം മാത്രമാണ് മടക്കി നല്‍കിയത്. തങ്ങളുടെ പക്കല്‍ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍, കുടകള്‍ മാത്രമല്ല മെട്രൊയില്‍ നിന്ന് ഉടമസ്ഥരില്ലാത്ത നിലയില്‍ ലഭിക്കാറുള്ളത്. ഹെല്‍മറ്റ്, പണം, വാച്ച്, ബാഗ്, രേഖകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങള്‍ കൊച്ചി മെട്രോയുടെ വെബ് സൈറ്റില്‍ ഉള്‍പ്പെടെ പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകള്‍ സമര്‍പ്പിച്ച് തിരികെ സ്വന്തമാക്കാന്‍ അവസരം ഉണ്ടെന്നും അധികൃതര്‍ പറയുന്നു.
ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷന്‍ കണ്‍ട്രോളര്‍ക്ക് കൈമാറുന്നതാണ് രീതി. ഇത്തരം സാധനങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തി സുക്ഷിക്കും. ഈ വിവരങ്ങളാണ് പിന്നീട് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. വസ്തുക്കള്‍ കണ്ടെത്തിയ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ അത് സ്റ്റേഷനുകളില്‍ നിന്നും മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വര്‍ഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കെഎംആര്‍എല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ല്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 123 എണ്ണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി. മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോള്‍ 140 എണ്ണം ബാങ്കിലേക്ക് മാറ്റി. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകള്‍ (കാര്‍ഡുകള്‍ ഉള്‍പ്പെടെ) ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നുവെന്നാരോപിച്ച് സ്‌കൂളില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്നാരോപിച്ചായിരുന്നു പ്രധാനാധ്യാപികയുടെ ഓഫീസില്‍ പ്രതിഷേധം നടന്നത്. തല്‍സ്ഥിതി തുടരാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിച്ചു.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഇംഗ്ലീഷ് മീഡിയമായാണ് ഒമ്പതാം ക്ലാസിലെ സി ഡിവിഷന്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്ന് സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ പറഞ്ഞു.
പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് സ്ഥലത്തെത്തി ഓഫീസില്‍ നിന്നും പ്രതിഷേധക്കാരെ മാറ്റി. തല്‍സ്ഥിതി തുടരാമെന്ന ഉറപ്പിന്‍മേല്‍ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു. ഡിവിഷന്റെ പ്രവര്‍ത്തനത്തിനായി സ്‌പെഷ്യല്‍ ഓര്‍ഡര്‍ വഴി അധ്യാപരെ നിയമിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് സ്‌കൂളിന്റെ പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവിഷന്‍ തുടരുവാന്‍ വേണ്ടുന്ന ഇടപെടല്‍ നടത്തുമെന്നും അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഡി ഷാജി പറഞ്ഞു.
Recent Comments