by Midhun HP News | Jun 1, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ പതിനാലുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ഒരുവര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അമ്മയും മകളും അച്ഛനുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഒരുവര്‍ഷം മുന്‍പാണ് പ്രതിയായിട്ടുള്ള ഇയാള്‍ ഇവരുടെ ജീവിതത്തിലേക്ക് വരുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കുട്ടിയുടെ മൊഴി.
നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് ദുസ്സൂചന നല്‍കിയ ക്യാപ്ഷന്‍ കോടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റൊരു സുഹൃത്ത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ന്ന് അമ്മ മകളോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പുറത്തറിഞ്ഞത്.
by Midhun HP News | Jun 1, 2025 | Latest News, കേരളം
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ മൂവായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിലാണ് രോഗവ്യാപനം കൂടുതൽ. 1336 പേർക്ക് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതായും ഒരു മരണം റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹി, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 425 പേരുൾപ്പെടെ രാജ്യത്താകെ 1435 പേർ രോഗമുക്തി നേടുകയും ചെയ്തു. മഹാരാഷ്ട്ര- 467, ഡൽഹി- 375, ഗുജറാത്ത്- 265, കർണാടക- 234, പശ്ചിമബംഗാൾ- 205, തമിഴ്നാട്- 185, ഉത്തർപ്രദേശ്- 117 – എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ.
ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
by Midhun HP News | Jun 1, 2025 | Latest News, കേരളം
പരിസ്ഥിതി ദർശനങ്ങൾ ഭാവി തലമുറയുടെ വഴിവിളക്കാണെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ. പരിസ്ഥിതി സംരക്ഷണ ചുമതല കുട്ടികൾ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതാണ്. വിദ്യാർഥികൾ പൊതു സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകണം.പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരത്തിന് വേണ്ടുന്ന മാർഗദീപങ്ങൾ കുട്ടികൾ ആണെന്നും അദ്ദേഹം പറഞ്ഞു.
ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം.എഴുത്തുകാരനുംസംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയത്രി ബിന്ദു നന്ദന തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഡോക്യുമെൻ്ററി ആണ് ചായമൻസ – അത്ഭുതങ്ങളുടെ മായൻ. ചായമൻസയുടെ ഗുണങ്ങളും പ്രാധാന്യവും അവതരിപ്പിച്ചിരിക്കുന്ന ഈ ഡോക്യുമെൻ്ററി പ്രകൃതി സ്നേഹത്തിൻ്റെ ആശയം പകർന്നു നൽകുന്നു.
ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. ആര്യൻ എസ് ബി നായർ ആണ് സങ്കേതിക സഹായം. എരുവ അനൂപ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ .
ഭക്ഷണമായും ഔഷധമായും അലങ്കാരമായും ഉപയോഗിക്കാൻ കഴിയുന്ന അത്ഭുത സസ്യങ്ങളുടെ കലവറയാണ് പ്രകൃതി. അത് യഥാവിധം പ്രയോജനപ്പെടുത്താൻ കഴിയണം. ഇനിയും ഇത്തരം ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്യുമെന്ന് ബിന്ദു നന്ദന പറഞ്ഞു. ഡോക്യുമെൻ്ററിക്ക് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം, സംവിധായകൻ പ്രജേഷ് സെൻ, വിജീഷ് മണി, ശ്രീകണ്ഠൻ കരിക്കകം, അഡ്വ.ജി മധുസൂദനൻ പിള്ള, രാധാകൃഷ്ണൻ കുന്നുംപുറം, ആർ.കിരൺ ബാബു, രതീഷ് അനിരുദ്ധൻ, അജിൽ മണിമുത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
by Midhun HP News | Jun 1, 2025 | Latest News, കേരളം
പാലക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതി അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദാണ് (24) അറസ്റ്റിലായത്.
പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാർ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്.
by Midhun HP News | May 31, 2025 | Latest News, കേരളം
പനി പിടിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. കൊല്ലം ജില്ലയിലെ ക്ലാപ്പനയിലാണ് സംഭവം. ക്ലാപ്പന വരവിള പടിക്കൽ കിഴക്കതിൽ അനസിന്റെ മകൾ ഹംസിമ നസ്രിയാണ് (8) മരിച്ചത്.
പനി പിടിച്ചതോടെ ക്ലാപ്പനയിലെ സ്വകാര്യ ക്ലിനിക്കിൽ നിന്ന് മരുന്നുവാങ്ങി വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് പെട്ടെന്ന് രോഗം മുർച്ഛിക്കുകയായിരുന്നു. കുട്ടിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ക്ലാപ്പന ജുംഅ മസ്ജിദ് കബർ സ്ഥാനിൽ സംസ്‌കരിച്ചു. നൗഫിയയാണ് മാതാവ്. ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് രണ്ടാം ക്ലാസ് വിജയിച്ച വിദ്യാർത്ഥിനിയായിരുന്നു ഹംസിമ നസ്രി.
by Midhun HP News | May 31, 2025 | Latest News, കേരളം
ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്.
അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.
അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു.
രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ കൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് റഹീന നജ്ബുദ്ദീനോടൊപ്പം ബൈക്കിൽ കയറി അറവുശാലയിലേക്ക് പോയത്.
റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു അവർ. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.
Recent Comments