പെരുമ്പാവൂരില്‍ ലോറിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികയായ കോളജ് അധ്യാപിക മരിച്ചു

പെരുമ്പാവൂരില്‍ ലോറിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികയായ കോളജ് അധ്യാപിക മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്.കാഞ്ഞിരക്കാടാണ് സംഭവം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫസ്സറായ സംഗമേശന്‍ കെ എം ആണ് ഭര്‍ത്താവ്. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയാണ്. തലശേരി സ്വദേശിനിയാണ്.

ആനയിറങ്കല്‍ ഡാം നീന്തിക്കടക്കാന്‍ ശ്രമിച്ചു; ഗൃഹനാഥന്‍ മുങ്ങി മരിച്ചു

ആനയിറങ്കല്‍ ഡാം നീന്തിക്കടക്കാന്‍ ശ്രമിച്ചു; ഗൃഹനാഥന്‍ മുങ്ങി മരിച്ചു

തൊടുപുഴ: മൂന്നാര്‍ ആനയിറങ്കല്‍ ജലാശയത്തില്‍ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ജലാശയത്തിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ജലാശയം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ജലാശയത്തിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ജലാശയത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ ജലാശയത്തിന് സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.

ലീഡിങ് ഫയര്‍മാന്‍ മനോജിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം

അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എംപുരാന്റെ ആവേശത്തിലാണ് കേരളം. ഈ ആവേശത്തോടൊപ്പം ചേർന്നു കൊണ്ട് പുതിയ അറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. എംപുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്റാണ് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

‘അടിയന്തിര സഹായങ്ങള്‍ക്ക് വിളിക്കാം, 112’ എന്ന പോസ്റ്ററാണ് കേരള പൊലീസ് പങ്കുവെച്ചത്. ‘അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം’ എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററില്‍ ഫോണ്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും എംപുരാന്‍ എന്നെഴുതിയ അതേ സ്റ്റൈലില്‍ കേരള പൊലീസ് എന്ന് എഴുതിയിട്ടുമുണ്ട്.

കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുകളിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കണ്ടല കേസിലെ പ്രതി അഖില്‍ ജിത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ടുകേസിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ രണ്ടാംഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. കെ രാധാകൃഷ്ണന്‍ എംപിയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലും ഇഡിയുടെ തുടരന്വേഷണം നടക്കുകയാണ്. അതിനാല്‍ ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ പ്രതികള്‍ റിമാന്‍ഡിലാണ്. ഇതു പരിഗണിച്ചാണ്, ഇനിയും റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വിഷു- ഈസ്റ്റര്‍ തിരക്ക്, ബംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ്

വിഷു- ഈസ്റ്റര്‍ തിരക്ക്, ബംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ്

തിരുവനന്തപുരം: വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ എട്ടുമുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കുറിപ്പ്:

2025 വിഷു – ഈസ്റ്റര്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു..

2025 വിഷു – ഈസ്റ്റര്‍ അവധി ദിവസങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി 2025 ഏപ്രില്‍ 8-ാം തീയതി മുതല്‍ 22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്.

09.04.2025 മുതല്‍ 21.04.2025 വരെ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള അധിക സര്‍വ്വീസുകള്‍

1) 19.45 ബാംഗ്ലൂര്‍ – കോഴിക്കോട്

(SF.)(കുട്ട മാനന്തവാടി വഴി)

2) 20:15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)

(കുട്ട മാനന്തവാടി വഴി)

3) 20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)

(കുട്ട, മാനന്തവാടി വഴി)

4)19:15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

5) 17.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

6)18.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

7)18.10 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

8)20. 30 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)

09)21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)

10) 19:30 ബാംഗ്ലൂര്‍ – തിരുവനന്തപുരം(S/Exp.)( നാഗര്‍കോവില്‍ വഴി)

11)19.30 ചെന്നൈ – എറണാകുളം (S/Dlx.)( സേലം, കോയമ്പത്തൂര്‍ വഴി )

12)18:45 PM ബാംഗ്ലൂര്‍ – അടൂര്‍(S/Exp.)

( സേലം,കോയമ്പത്തൂര്‍)

13) 19:10 PM ബാംഗ്ലൂര്‍ – കൊട്ടാരക്കര(S/Exp.)

( സേലം,കോയമ്പത്തൂര്‍)

14)18:00 PM ബാംഗ്ലൂര്‍ – പുനലൂര്‍(S/Exp.)

(സേലം,കോയമ്പത്തൂര്‍)

15) 18:20 PM ബാംഗ്ലൂര്‍ – കൊല്ലം

( സേലം,കോയമ്പത്തൂര്‍)

16) 19:10 ബാംഗ്ലൂര്‍ – ചേര്‍ത്തല

( സേലം,കോയമ്പത്തൂര്‍)

17)19:00 ബാംഗ്ലൂര്‍ – ഹരിപ്പാട്

( സേലം,കോയമ്പത്തൂര്‍)

08.04.2025 മുതല്‍ 21.04.2025 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍..

1. 20.45 കോഴിക്കോട് – ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

2. 21.15 കോഴിക്കോട് – ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

3. 21.45 കോഴിക്കോട് – ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

4. 19.45 തൃശ്ശൂര്‍ – ബാംഗ്ലൂര്‍(S/Exp.)-

(കോയമ്പത്തൂര്‍, സേലം വഴി )

5. 17.30 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി )

6.18.30 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി )

7. 18.10 കോട്ടയം – ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി)

8. 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF)

(മട്ടന്നൂര്‍, ഇരിട്ടി വഴി)

9. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF)

(ഇരിട്ടി, കൂട്ടുപുഴ വഴി)

10.18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍(S/Dlx.)-

(നാഗര്‍കോവില്‍, മധുര വഴി)

11.19.30 എറണാകുളം ചെന്നൈ(S/Dlx.) –

(കോയമ്പത്തൂര്‍, സേലം വഴി )

12. 16.20 അടൂര്‍ – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

13.17.20 കൊട്ടാരക്കര – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി)

14. 17.30 പുനലൂര്‍ – ബാംഗ്ലൂര്‍(ട/ഉഹഃ.)

(കോയമ്പത്തൂര്‍, സേലം വഴി)

15. 18.00 കൊല്ലം – ബാംഗ്ലൂര്‍ (S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

16. 18.30 ഹരിപ്പാട് – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

17. 19.00 ചേര്‍ത്തല – ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്.

ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂര്‍ നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പിജി ദീപക് 2015 മാര്‍ച്ച് 24 -ാം തീയതി ആണ് പഴുകില്‍ ജങ്ഷനു സമീപം വെച്ച് കൊല്ലപ്പെടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്കെതിരെയുള്ള കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.