by Midhun HP News | Sep 16, 2026 | Latest News, കേരളം
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ വ്യാപക പരിശോധനയുമായി എസ്ഐടി. പ്രാഥമികമായി കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരിയിൽ കേസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റിന്റെ കയ്യിൽ നിന്ന് സർച്ച് വാറണ്ട് വാങ്ങിയാണ് പരിശോധന നടത്തിയതെന്ന് അദേഹം വ്യക്തമാക്കി.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസ്, അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്, മറ്റൊരു ബന്ധുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. അഞ്ചു ടീം പരിശോധന നടത്തുകയാണെന്നും കേസിൽ ആൻ്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയെന്നും എഡിജിപി പി വിജയൻ പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും മറ്റ് പ്രതികളെ കണ്ടെത്തുകയെന്ന് എഡിജിപി വ്യക്തമാക്കി.

ന്യൂസ് റൂമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി പി വിജയൻ പറഞ്ഞു. മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഒരു മാധ്യമപ്രവർത്തകൻ്റെയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയിട്ടില്ല. തങ്ങളും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഡിജിറ്റൽ രേഖകളുടെ പകർപ്പ് ലഭിക്കാൻ ഉള്ളതുകൊണ്ടാണ് പരിശോധന നീളുന്നതെന്ന് എഡിജിപി കൂട്ടിച്ചേർത്തു.

തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അടക്കം കണ്ടെത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്താൻ മുൻ സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നുൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. എല്ലാ വിധ രേഖകളും കൈയിലുണ്ടെന്നും കരാറുകൾ സുതാര്യമായിരുന്നുവെന്നുമാണ് സ്‌പോൺസർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ വാദങ്ങൾക്ക് ബലം നൽകുന്ന രേഖകൾ ഇവർക്ക് കാണിക്കാനും അന്വേഷണ സംഘത്തെ ഇത് ബോധ്യപ്പെടുത്താനും കഴിയുമോ എന്നതാണ് നിർണായക ചോദ്യം.


by Midhun HP News | Sep 16, 2026 | Latest News, കേരളം
കണ്ണൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതോടെ ചാലക്കുന്നിൽ ബസ് കാത്തുനിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൊടും ദുരിതം. മാസങ്ങളായി തുടരുന്ന റോഡ് പണി മൂലം മഴയത്തും വെയിലത്തും റോഡരികിൽ നിന്ന് വിയർക്കുകയാണ് സാധാരണക്കാരായ യാത്രക്കാർ. റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാസങ്ങൾക്ക് മുൻപ് പൂർണ്ണമായി പൊളിച്ചുനീക്കിയിരുന്നു. എന്നാൽ പകരമൊരു താൽക്കാലിക ഷെൽട്ടർ പോലും ഒരുക്കാത്തതും റോഡ് പണികൾ ഇഴഞ്ഞുനീങ്ങുന്നതുമാണ് ജനങ്ങളെ വലയ്ക്കുന്നത്.

സർവീസ് റോഡുകളുടെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇതോടെ കണ്ണൂർ-കൂത്തുപറമ്പ്, കണ്ണൂർ-തലശ്ശേരി റൂട്ടുകളിലോടുന്ന മുഴുവൻ വാഹനങ്ങളും പ്രധാന പാതയിലൂടെയാണ് ചീറിപ്പായുന്നത്. ചാല സ്റ്റേഷൻ സ്റ്റോപ്പിൽ കണ്ണൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഏതു ദിശയിലേക്കാണ് തിരിയുന്നതെന്ന് മുൻകൂട്ടി പ്രവചിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
ഇത് കാൽനടയാത്രക്കാർക്കും ബസ് കാത്തുനിൽക്കുന്നവർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇതിനിടയിലൂടെ ജീവൻ പണയം വെച്ചാണ് ചാല ചിൻടെക് സ്കൂളിലെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നത്. രാത്രിയാകുന്നതോടെ തെരുവുവിളക്കുകൾ പോലുമില്ലാത്ത പാതയിൽ സ്ഥിതി കൂടുതൽ അപകടകരമാകുന്നു.

ചാലക്കുന്നിലും സ്റ്റേഷൻ സ്റ്റോപ്പിലും ബസുകൾ കൃത്യമായി നിർത്താത്തത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. സ്കൂൾ വിട്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തുനിന്നാലും വിദ്യാർഥികൾക്ക് ബസ് കിട്ടാത്ത അവസ്ഥയാണ്. സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന കുട്ടികളെ കയറ്റാതെ അൽപം മുന്നോട്ടോ പുറകോട്ടോ മാറ്റി നിർത്തി കുട്ടികളെഓടിക്കുന്നത് ബസ് ജീവനക്കാരുടെ പതിവു രീതിയായി മാറിയിട്ടുണ്ട്. അടിയന്തരമായി താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും ബസുകൾ കൃത്യമായി സ്റ്റോപ്പുകളിൽ നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


by Midhun HP News | Sep 16, 2026 | Latest News, കേരളം
കൊച്ചി: ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഓൺലൈൻ ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്തതിന് ശേഷം, യാത്രക്കാരൻ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പിൻറെ തുടക്കം. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോൾ തുക മാറിപ്പോയെന്നോ, ആശുപത്രി ആവശ്യങ്ങൾക്കായി അയച്ച തുകയാണെന്നോ വിശ്വസിപ്പിച്ച് ആണ് തട്ടിപ്പുകാർ രംഗത്തുവരുന്നതെന്നും ഈ കെണിയിൽ വീഴരുതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

തുടർന്ന്, ബാങ്കിൽനിന്ന് പണം ക്രെഡിറ്റ് ആയതിന് സമാനമായ വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കുന്നു. ബാങ്ക് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയതായി കാണിക്കുന്ന വ്യാജ എസ്എംഎസ് അയച്ചാണ് തട്ടിപ്പുകാർ പണം കവരുന്നത്.വാഹനം ഓടിക്കുന്നതിനിടയിൽ സന്ദേശം കൃത്യമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യം മുതലെടുക്കുന്ന തട്ടിപ്പുകാർ, വാട്സ്ആപ്പിലൂടെ അയച്ചു നൽകുന്ന ലിങ്ക് വഴി ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് തിരികെ അയക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. അക്കൗണ്ടിൽ പണമെത്തിയെന്ന് വിശ്വസിച്ച് പണം അയച്ചുകൊടുക്കുന്ന ഡ്രൈവർമാർ, പിന്നീട് നിർദ്ദിഷ്ട സ്ഥലത്തെത്തുമ്പോഴാണ് യാത്രക്കാരൻ സ്ഥലത്തില്ലെന്നും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും തിരിച്ചറിയുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കുറിപ്പ്:
ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്തതിന് ശേഷം, യാത്രക്കാരൻ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പിൻറെ തുടക്കം. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോൾ തുക മാറിപ്പോയെന്നോ, ആശുപത്രി ആവശ്യങ്ങൾക്കായി അയച്ച തുകയാണെന്നോ വിശ്വസിപ്പിച്ച് തട്ടിപ്പുകാർ രംഗത്തെത്തുന്നു. തുടർന്ന്, ബാങ്കിൽനിന്ന് പണം ക്രെഡിറ്റ് ആയതിന് സമാനമായ വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കുന്നു.

ബാങ്ക് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയതായി കാണിക്കുന്ന വ്യാജ എസ്എംഎസ് അയച്ചാണ് തട്ടിപ്പുകാർ പണം കവരുന്നത്. വാഹനം ഓടിക്കുന്നതിനിടയിൽ സന്ദേശം കൃത്യമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യം മുതലെടുക്കുന്ന തട്ടിപ്പുകാർ, വാട്സ്ആപ്പിലൂടെ അയച്ചു നൽകുന്ന ലിങ്ക് വഴി ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് തിരികെ അയക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. അക്കൗണ്ടിൽ പണമെത്തിയെന്ന് വിശ്വസിച്ച് പണം അയച്ചുകൊടുക്കുന്ന ഡ്രൈവർമാർ, പിന്നീട് നിർദ്ദിഷ്ട സ്ഥലത്തെത്തുമ്പോഴാണ് യാത്രക്കാരൻ സ്ഥലത്തില്ലെന്നും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും തിരിച്ചറിയുന്നത്.


by Midhun HP News | Sep 16, 2026 | Latest News, കേരളം
തിരുവനന്തപുരം: മുന്‍ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസില്‍ ദുബായിലുള്ള വി.പി. ഫൈജാസിന് വീണ കൂടുതല്‍ പണം കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. ‘റെഡ് ബുക്ക്’ എന്ന് വിശേഷിപ്പിക്കുന്ന വീണയുടെ ഡയറിയിലെ മറ്റൊരു പേജിലാണ് ഈ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുള്ളത്. യുഎഇയിലെ മഷ്റക് ബാങ്ക് വഴി ഫൈജാസിന് 1,46,000 ദിര്‍ഹം കൈമാറിയെന്നും ഫൈജാസിന്റെ അക്കൗണ്ട് നമ്പര്‍ ഇതില്‍ കുറിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

നേരത്തെ കണ്ടെത്തിയ ഹവാല ഇടപാടുകള്‍ക്ക് പുറമേയാണിത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മുഹമ്മദ് റിയാസ് നേടിയ അനധികൃത സമ്പാദ്യമാണ് ഇതെന്നാണ് ഇഡിയുടെ ആരോപണം. 2024 സെപ്റ്റംബര്‍ 17ന് ഫൈജാസിന് 56,430 ദിര്‍ഹം നല്‍കിയതായി ഡയറിയിലുണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ നിന്നും 85 ലക്ഷം രൂപ അയച്ചതായും ആകെ 394K ലഭിച്ചതായും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ഈ ഡയറി പിടിച്ചെടുത്തതെന്നും ചോദ്യം ചെയ്യലില്‍ ഹവാല ഇടപാടുകള്‍ വീണ സമ്മതിച്ചതായും ഇഡി അവകാശപ്പെടുന്നു.

എന്നാല്‍, ഇഡിയുടെ ആരോപണങ്ങള്‍ മുഹമ്മദ് റിയാസ് പൂര്‍ണമായും തള്ളി. ഇഡി ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീണയ്ക്കെതിരെയുള്ള ഹവാല ഇടപാട് ആരോപണം അസംബന്ധമാണെന്നും വീണയുടെ മൊഴി പൂര്‍ണ രൂപത്തില്‍ പുറത്തുവിടാന്‍ ഇഡി തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.


by Midhun HP News | Sep 16, 2026 | Latest News, കേരളം
ചിറയിന്‍കീഴ്: അമിത വേഗതയില്‍ വളവ് തിരിയുന്നതിനിടെ സ്വകാര്യബസ്സിന്റെ ഡോര്‍ തുറന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ് വൃദ്ധമരിച്ചു. ചെറുമകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറയിന്‍കീഴ് ഇരട്ടകലുങ്ങിമ് സമീപം അര്‍ച്ചന നിവാസില്‍ ലളിത(65) ആണ് മരിച്ചത്. ചെറുമകന്‍ ദേവഅരുണ്‍(4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലളിയയെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. നിസാര പരിക്കുക്കളോടെ രക്ഷപ്പെട്ട ദേവഅരുണിനെ തിരുവന്തപുരം എസ്എറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈയ്ക്കും കാലിനും മുറിവുകള്‍ ഉണ്ട്.

ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കവുവിളയ്ക്ക് സമീപമാണ് ഇന്നലെ രാവിലെ 10 മണിയ്ക്കാണ് അപകടം നടന്നത്. ചിറയിന്‍കീഴില്‍ നിന്ന് ആറ്റിങ്ങലിലേയ്ക്ക് വരുകയായിരുന്ന സംഗീത ബസ്സിന്റെ ഡോര്‍ തുറന്ന് ഇരുവരും റോഡിലേയ്ക്ക് തെറിക്കുകയായിരുന്നു. ചിറിന്‍കീഴി് ബസ്സ്‌സ്റ്റാന്റില്‍ നിന്ന് ഇരട്ടകലുങ്ങിലേയ്ക്ക് വരുകയായിരുന്നു. തിരക്കായിരുന്നതിനാല്‍ ബസ്സില്‍ കുട്ടിയും മുത്തശ്ശിയും മുന്‍വാതിലിനും സമീപം നില്‍ക്കുകയായിരുന്നു. കാവുവിളയ്ക്ക് സമീപത്ത് ബസ്സ് വളവ് തിരിയുന്നതിനിടെ കുട്ടിയെ എടുത്തിരുന്ന ലളിത വളവ് തിരിയുന്നതിനിടെ കാല് തെറ്റ് ഡോറിനുമുകളിലേയ്ക്ക് വീണു.

വീഴ്ച്ചയില്‍ ഡോര്‍ തുറന്ന് ഇരുവരും റോഡിലേയ്ക്ക് പതിച്ചു. വീഴ്ച്ചയില്‍ ഡോറിന്റെ ലോക്ക് ഇളകിയതാണ് ഡോറ് തുറന്ന് ഇരുവരും റോഡിലേയ്ക്ക് വീഴാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ബസ്സിലുണ്ടായിരുന്നവരുടെ നിലവിളിയിലാണ് ഡ്രൈവര്‍ കാര്യം അറിയുന്നതും ബസ്സ് കുറച്ച് ദൂരം പിന്നിട്ട് നിര്‍ത്തുകയായിരുന്നു. ഇരുവരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമി ശ്രുസുക്ഷകള്‍ നല്‍കി മെഡിക്കല്‍ കോളേജിഎത്തിച്ചു. ചിറയിന്‍കീഴ് പൊലീസ് കേസെുടുത്ത് അന്വേഷ്ണം ആരംഭിച്ചു.


by Midhun HP News | Sep 16, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസം 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴയ്ക്കൊപ്പം ശക്തമായ കാട്ടിയതും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത വേണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.



Recent Comments