ആര്യനാട് കുളപ്പട വാലൂക്കോണത്തു മർദ്ദനത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു

ആര്യനാട് കുളപ്പട വാലൂക്കോണത്തു മർദ്ദനത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു

നെടുമങ്ങാട്: ആര്യനാട് കുളപ്പട വാലൂക്കോണത്തു മർദ്ദനത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു. പെയിന്റിങ് തൊഴിലാളിയായ രാഹൂൽ( 29)ആണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരുന്നു.

സംസ്ഥാന പോലീസ് കായികമേള സമാപിച്ചു: കണ്ണൂർ സിറ്റി പോലീസിന് ചരിത്ര വിജയം; ചാമ്പ്യൻ കിരീടം

സംസ്ഥാന പോലീസ് കായികമേള സമാപിച്ചു: കണ്ണൂർ സിറ്റി പോലീസിന് ചരിത്ര വിജയം; ചാമ്പ്യൻ കിരീടം

കണ്ണൂർ: കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിൽ ജില്ലാ പോലീസ് തലത്തിൽ 99 പോയിന്റുകൾ വാരിക്കൂട്ടി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ മത്സരങ്ങളിൽ സമാനതകളില്ലാത്ത ആധിപത്യമാണ് കണ്ണൂർ സിറ്റി പോലീസ് സംഘം കാഴ്ചവെച്ചത്.

ട്രാക്കിലും ഫീൽഡിലും ഒരേപോലെ കരുത്ത് തെളിയിച്ച കണ്ണൂർ സിറ്റി ടീം 4 സ്വർണവും 5 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെയാണ് മികച്ച പോയിന്റ് നിലയോടെ ഒന്നാമതെത്തിയത്. 37 പോയിന്റുകൾ നേടി ഇടുക്കി ജില്ലാ പോലീസ് റണ്ണേഴ്സ് അപ്പായപ്പോൾ, 36 പോയിന്റുകളോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ പോലീസ് ജില്ലകൾ, ആംഡ് പോലീസ് ബറ്റാലിയനുകൾ, മറ്റ് പ്രത്യേക വിഭാഗങ്ങൾ എന്നിവയിൽ നിന്നായി രണ്ടായിരത്തോളം കായികതാരങ്ങളാണ് മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുത്തത്.

സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് ചാമ്പ്യൻമാർക്കുള്ള ട്രോഫി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ടീമിന് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും കായിക സംഘാടകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ക്ക് റൂട്ട് മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ക്ക് റൂട്ട് മാറ്റം

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും. 24ന് പുറപ്പെടുന്ന ടാറ്റ നഗര്‍- എറണാകുളം എക്‌സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25ലെ സെന്‍ട്രല്‍ – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, കോട്ടയം വഴിയായിരിക്കും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അന്ന് സ്റ്റേപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടാകും.

25ന് ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ്. എറണാകുളം ജങ്ഷന്‍, ആലപ്പുഴ എന്നീ സ്‌റ്റോപ്പുകള്‍ ഉണ്ടാകില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും

ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും

ഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 28,29,30 തീയതികളിലായി രണ്ടാം ഘട്ട പണിമുടക്കിനും ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിത കാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. ബെഫി, എഐബിഇഎ, എഐബിഒസി, എഐബിഒഎ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും.

ശനിയും ഞായറും അവധിയായതിനാല്‍ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. തിങ്കളാഴ്ച വിനായക ചതുര്‍ഥി കാരണം പലയിടങ്ങളിലും ബാങ്ക് അവധിയാണ്.

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 1920 രൂപയുടെ ഇടിവ്

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 1920 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് കുറഞ്ഞത്. 1,12,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 240 രൂപയാണ് കുറഞ്ഞത്. 14,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാക്കുമെന്നതിനാല്‍ പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില 105 ഡോളര്‍ കടന്നു, ആശങ്ക

ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില 105 ഡോളര്‍ കടന്നു, ആശങ്ക

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ക്രൂഡ് വില ബാരലിന് 105 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ വീണ്ടും ഇന്ധന, പാചകവാതക വില ഉയരുമോ എന്ന തരത്തില്‍ ആശങ്ക ഉയരുന്നുണ്ട്.

മെയ് 25ന് ശേഷം ആദ്യമായാണ് എണ്ണവില 105 ഡോളര്‍ കടക്കുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ യുദ്ധം അവസാനിക്കൂ എന്നും അതിന് മുന്‍പ് പെട്രോള്‍ വിലയില്‍ കാര്യമായ ആശ്വാസം ഉണ്ടാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇതോടെ ഏഴാം മാസത്തിലേക്ക് കടന്ന ഈ സംഘര്‍ഷത്തിന് ഉടന്‍ അയവുണ്ടാകില്ല എന്ന സൂചനയാണ് വില ഉയരാന്‍ ഒരു കാരണം. ഒരുമാസത്തിനിടെ ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള ചരക്ക് നീക്കങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ എണ്ണ ഉല്‍പ്പാദന നിരക്കിലേക്ക് സൗദി അറേബ്യ താഴ്ന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയുടെ എണ്ണ ആവശ്യകതയില്‍ അടുത്തകാലത്ത് ഉണ്ടായ വര്‍ധനയും വിലയില്‍ പ്രതിഫലിച്ചു. ഇത് തുടരുകയാണെങ്കില്‍ എണ്ണവില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.