ലഹരിക്കെതിരെയുള്ള പോരാട്ടം ഡിജിറ്റല്‍ ലോകത്തേയ്ക്ക്; വരുന്നു എക്സൈസിൽ ‘സാമൂഹികമാധ്യമ’ ഓഫീസര്‍മാര്‍

ലഹരിക്കെതിരെയുള്ള പോരാട്ടം ഡിജിറ്റല്‍ ലോകത്തേയ്ക്ക്; വരുന്നു എക്സൈസിൽ ‘സാമൂഹികമാധ്യമ’ ഓഫീസര്‍മാര്‍

കൊച്ചി: ലഹരിക്കെതിരേയുള്ള പോരാട്ടം ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തമാക്കാനാണ് തീരുമാനം.

നിലവില്‍ ഔദ്യോഗികമായി ഓരോ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മാത്രമാണ് വകുപ്പിനുള്ളത്. ഇതിനുപുറമേ സോണ്‍, ജില്ല, സര്‍ക്കിള്‍, റെയ്ഞ്ച് തലത്തിലും സ്‌പെഷ്യല്‍, ജനമൈത്രി സ്‌ക്വാഡുകള്‍ക്കും പ്രത്യേകം സാമൂഹിക മാധ്യമ പേജുകള്‍ വരും. ഓരോ ഓഫീസിലും ഈ പേജുകള്‍ കൈകാര്യം ചെയ്യാന്‍ ‘സാമൂഹികമാധ്യമ’ ഓഫീസര്‍മാരെയും നിയോഗിക്കും.

വകുപ്പ് നടപ്പാക്കുന്ന എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍, ലഹരിമോചന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാര്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ നിലവിലുള്ള രണ്ട് അക്കൗണ്ടുകള്‍ മതിയാകുന്നില്ലെന്നാണ് വിലയിരുത്തല്‍. ഇതില്‍ സന്ദേശങ്ങളായും കമന്റുകളായും ലഭിക്കുന്ന പരാതികളുടെ ബാഹുല്യം കാരണം തുടര്‍നടപടികളും സാധ്യമാകുന്നില്ല. ഇതെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എക്‌സൈസിന്റെ നടപടി.

സാമൂഹികമാധ്യമ പേജുകളിലൂടെ കണ്ടന്റ് സംസ്ഥാനതലം മുതല്‍ താഴേത്തട്ടുവരെ വേഗത്തിലും ഏകീകൃത രൂപത്തിലുമെത്തിക്കാന്‍ സംസ്ഥാന ഐടി വിഭാഗം, സാമൂഹിക മാധ്യമ സെല്‍, ജില്ലാ ഐടി, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തില്‍ സോണ്‍, ജില്ലാ തലങ്ങളില്‍ അതത് ജോയിന്റ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെ പേരില്‍ സാമൂഹികമാധ്യമ പേജുകള്‍ തുടങ്ങും. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട്, അവര്‍ക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമുള്ള ബോധവത്കരണ റീല്‍സും മീമുകളും വീഡിയോകളും ഈ പേജുകളില്‍ നിറയും.

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PR 421269 (MALAPPURAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PS 362112 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം PT 284476 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize ₹5,000/-Check Lottery Results

(Last four digits to be drawn 19 times)

0394 0822 0939 1052 2265 3597 3814 3988 5988 6023 6525 6801 7468 7517 7726 8058 8922 9335 9771

5th Prize ₹2,000/-

(Last four digits to be drawn 6 times)

3307 3706 4174 4332 7237 8902

6th Prize ₹1,000/-

(Last four digits to be drawn 25 times)

1016 1184 2418 2423 2430 2643 2991 3404 3553 4412 4429 4447 4676 4705 5237 5391 5626 5782 6571 6852 8088 8628 8632 9214 9731

7th Prize ₹500/- (Last four digits to be drawn 76 times)

0141 0443 0519 0528 0549 0593 1050 1095 1198 1516 1546 1728 1781 1821 2011 2297 2348 2479 2700 2709 2927 2977 3040 3219 3335 3516 3659 3991 4006 4012 4322 4337 4463 4495 4577 4706 5106 5425 5429 5525 5562 5601 5724 5729 5876 6142 6329 6330 6589 6661 6826 7003 7037 7113 7218 7296 7311 7392 7469 7869 7916 8022 8041 8231 8355 8385 8489 8621 8633 8722 8845 8897 8907 9538 9810 9887

8th Prize ₹200/- (Last four digits to be drawn 84 times)…

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

അഴീക്കൽ: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന 42 മത്സ്യബന്ധന തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവർത്തക സംഘം സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പ്രൊപ്പല്ലറിലേക്കുള്ള ഷാഫ്റ്റ് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നടുക്കടലിൽ കുടുങ്ങിയ ‘ഓങ്കാരം’ എന്ന വള്ളത്തിലെ തൊഴിലാളികളെയുമാണ് അതിവേഗത്തിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 6.25 ഓടെയാണ് അഴീക്കൽ തുറമുഖത്തിന് സമീപം ഉൾക്കടലിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടെന്ന അപായ സന്ദേശം ലഭിക്കുന്നത്. മത്സ്യബന്ധനത്തിനിടെ എൻജിൻ ഷാഫ്റ്റ് തകരാറിലായതോടെ വള്ളം നിയന്ത്രിക്കാനാവാതെ കടലിൽ അടിയുകയായിരുന്നു.

വിവരമറിഞ്ഞയുടൻ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ അടിയന്തര നിർദ്ദേശപ്രകാരം ഫിഷറീസ് പട്രോൾ ബോട്ടും വിദഗ്ദ്ധ റെസ്ക്യൂ ടീമും സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് അതിവേഗത്തിൽ വള്ളം കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കായി. തുടർന്ന് വള്ളം പട്രോൾ ബോട്ടിലേക്ക് ബന്ധിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കുകയും രാവിലെ 8.45 ഓടെ 42 മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും യാതൊരുവിധ പരിക്കുകളുമില്ലാതെ അഴീക്കൽ ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

സിവിൽ പൊലീസ് ഓഫീസർ ആദർശ്, ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, ബോട്ട് സ്രാങ്ക് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തൊഴിലാളികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തിയതോടെ ഹാർബറിലെ ആശങ്കകൾക്ക് ആശ്വാസമായി.

പുത്തൂരിൽ അപൂർവയിനം ‘രാക്ഷസ മത്സ്യം’ കുടുങ്ങി

പുത്തൂരിൽ അപൂർവയിനം ‘രാക്ഷസ മത്സ്യം’ കുടുങ്ങി

പുത്തൂർ: പുത്തൂർ മണലപ്പുഴയിൽ നിന്ന് അപൂർവയിനം ‘രാക്ഷസ മത്സ്യ’ത്തെ ജീവനോടെ പിടികൂടി. അലങ്കാര മത്സ്യ വിപണിയിൽ ‘പ്ലെക്കോ’ എന്നറിയപ്പെടുന്ന തെക്കേ അമേരിക്കൻ വംശജനായ സക്കർ മൗത്ത് ക്യാറ്റ്ഫിഷ് ആണ് ചൂണ്ടയിൽ കുടുങ്ങിയത്.പുഴയോരത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനും ഒഡിഷ സ്വദേശിയുമായ തൂഫാന്റെ ചൂണ്ടയിലാണ് ഈ ഭീമൻ മത്സ്യം കുടുങ്ങിയത്.

പ്രധാനമായും തെക്കേ അമേരിക്കൻ നദികളിൽ കണ്ടുവരുന്ന സക്കർ മൗത്ത് ക്യാറ്റ്ഫിഷുകളെ അക്വേറിയങ്ങളിലെ പായലും അവശിഷ്ടങ്ങളും വൃത്തിയാക്കുന്നതിനാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യാറുള്ളത്. എന്നാൽ വളരുന്തോറും വലിപ്പം കൂടുന്ന ഇത്തരം മത്സ്യങ്ങൾ സാധാരണ ജലാശയങ്ങളിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ല.

കട്ടിയേറിയ പുറന്തോടും പ്രത്യേകതരം വായുമുള്ള ഈ ക്യാറ്റ്ഫിഷുകൾ കേരളത്തിലെ നാടൻ ജലാശയങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പുഴയുടെ അടിത്തട്ടിലെ പായലുകളും മറ്റ് ചെറുജീവികളെയും ചെറുമീനുകളുടെ മുട്ടകളെയും കൂട്ടത്തോടെ ആഹാരമാക്കുന്ന ഇവ വളരെ വേഗത്തിൽ പെറ്റുപെരുകും. മറ്റ് ജീവികൾക്ക് എളുപ്പത്തിൽ ആഹാരമാക്കാൻ സാധിക്കാത്തവിധം കൂർത്ത ചെതുമ്പലുകളും മുള്ളുകളും നിറഞ്ഞ പുറന്തോടാണ് ഇവയ്ക്കുള്ളത്. നാടൻ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുകയും ഭക്ഷ്യശൃംഖലയെ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഇത്തരം അധിനിവേശ മത്സ്യങ്ങൾ പുഴകളിൽ വർദ്ധിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

കൽപ്പറ്റ: വയനാട് കുറിച്യാട് റിസർവ് വനമേഖലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 40 ദിവസത്തോളമായി പ്രദേശത്തുനിന്ന് കാണാതായിരുന്ന വടക്കനാട് പള്ളിവയൽ സ്വദേശിനി തങ്കി (67)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വനത്തിനുള്ളിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലിനിടയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ ആളെ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. എന്നാൽ തങ്കി സ്ഥിരമായി ധരിച്ചിരുന്നതിന് സമാനമായ വള മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് നൂൽപ്പുഴ പഞ്ചായത്ത് അംഗം അനിൽകുമാർ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 30-നാണ് പള്ളിവയലിലെ വീട്ടിൽ നിന്ന് തങ്കിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വനമേഖലയിലും പരിസരങ്ങളിലും ദിവസങ്ങളോളം വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പരിശോധനയ്ക്കായി സ്നിഫർ ഡോഗിന്റെ സേവനം ലഭ്യമാക്കുകയും വനത്തിനുള്ളിലെ ജലാശയങ്ങളിലും പുഴകളിലും പരിശോധന നടത്തുകയും ചെയ്തെങ്കിലും ഇവരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച വനത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾക്കിടെ അവരുടെ കൊച്ചുമകൻ സുധീഷിനെ (28) സമീപത്തെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. തങ്കിയെ കാണാതായ സംഭവത്തിൽ സുധീഷിനെ പൊലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ സുധീഷിനെ കാണാതാവുകയും പിന്നീട് കാടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊച്ചുമകന്റെ അസ്വാഭാവിക മരണവും ഇപ്പോൾ വയോധികയുടെ മൃതദേഹം കണ്ടെത്തിയതും കേസിന്റെ ദുരൂഹത ഇരട്ടിയാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു.

ജിന്ന് മുറിച്ച വാഴപ്പഴത്തിന് 2500 രൂപ’; മലപ്പുറത്തെ വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

ജിന്ന് മുറിച്ച വാഴപ്പഴത്തിന് 2500 രൂപ’; മലപ്പുറത്തെ വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

തിരൂർ: തിരുനാവായ കൊടക്കല്ല് ബന്ദർകടവിൽ പ്രവർത്തിച്ചിരുന്ന ‘കായൽപട്ടണം ജിന്ന് മഹ്ളറ’ എന്ന വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. ആത്മീയ ചികിത്സയുടെ മറവിൽ നിരപരാധികളായ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുക്കുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു.

‘ജിന്ന് മുറിച്ച വാഴപ്പഴം’ എന്ന പേരിൽ ഇവിടെ നിന്ന് 2500 രൂപയ്ക്കായിരുന്നു വാഴപ്പഴം ലേലം ചെയ്ത് വിറ്റിരുന്നത്. ഇതിനു പിന്നിലെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീൻ പല്ലാർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.പി ഹബീബ്, വൈറ്റ് ഗാർഡ് സ്റ്റേറ്റ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തട്ടിപ്പ് കേന്ദ്രത്തിലെത്തി ചോദ്യം ചെയ്തത്.

അനുയായികൾക്ക് 1000 രൂപ അടിസ്ഥാന വിലയിട്ട ‘മാന്ത്രിക വാഴപ്പഴം’ ഒടുവിൽ ലേലത്തിൽ 2500 രൂപയ്ക്കാണ് ഒരാൾ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മാറ്റിയ നിലയിലായിരുന്നു വാഴപ്പഴം ഉണ്ടായിരുന്നത്. ഇത് ‘ജിന്ന്’ മുറിച്ചതാണെന്നായിരുന്നു തട്ടിപ്പുസംഘം അവകാശപ്പെട്ടിരുന്നത്.

എന്നാൽ ഇതിനു പിന്നിലെ രഹസ്യം സമൂഹമാധ്യമങ്ങളിലൂടെ പലരും അല്പം മുൻപ് തന്നെ പുറത്തുവിട്ടിരുന്നു. തൊലി കളയാത്ത പഴത്തിനുള്ളിലേക്ക് തയ്യൽ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ വളരെ എളുപ്പത്തിൽ പഴം കഷ്ണങ്ങളാക്കി മാറ്റാൻ കഴിയും. ഇതോടെ തട്ടിപ്പുസംഘത്തിനെതിരെ വ്യാപക പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. സ്ഥലം സന്ദർശിച്ച് കേന്ദ്രം പൂട്ടിക്കാനെത്തിയ നാട്ടുകാർ ഒരു വാഴപ്പഴം നൽകി മൊബൈൽ ക്യാമറ ഓൺ ചെയ്ത് ജിന്നിനെക്കൊണ്ട് മുറിച്ചു കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ അതിന് കഴിയില്ലെന്ന മറുപടിയാണ് സംഘാടകർ നൽകിയത്.

മൂവാറ്റുപുഴ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവെന്ന വ്യാജേന തട്ടിപ്പിന് നേതൃത്വം നൽകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ ‘ഖുതുബിയത് മജ്‌ലിസ്’ എന്ന പേരിൽ ഇവിടെ ആത്മീയ സദസ്സ് സംഘടിപ്പിച്ചു പോന്നു. രോഗമുക്തി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ തന്നെ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു. ഇവരിൽ നിന്നും വൻ തുകയാണ് സംഘം വ്യാജ വാഗ്ദാനങ്ങൾ നൽകി തട്ടിയെടുത്തിരുന്നത്.

മൂവാറ്റുപുഴ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന ഇയാൾ. പിന്നീട് പാലക്കാടും കാസർകോടും മർമചികിത്സാ കേന്ദ്രങ്ങൾ നടത്തിയിരുന്നുവെന്നാണ് വിവരം. അവിടെയും കാര്യങ്ങൾ വിവാദമായതോടെയാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ ‘അബ്ബാസ് ജിന്ന്’ എന്ന പേരിൽ വ്യാജ മന്ത്രവാദവും അത്ഭുത ചികിത്സാ തട്ടിപ്പും ആരംഭിച്ചത്. മതവിശ്വാസങ്ങളെ ചൂഷണം ചെയ്ത് ആളുകളെ പറ്റിക്കുന്നതിനെതിരെ പ്രദേശവാസികൾക്കിടയിലും സോഷ്യൽ മീഡിയയിലും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ജിന്ന് ചികിത്സയുടെ പേരിൽ വൻതുക ഈടാക്കുന്നതിനെതിരെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും വിവിധ സംഘടനകൾ രംഗത്തുവന്നതോടെ നാട്ടുകാർ ഒന്നടങ്കം സംഘടിച്ച് തട്ടിപ്പുസംഘത്തെ പൂട്ടിക്കുകയായിരുന്നു.