by Midhun HP News | Jan 31, 2025 | Latest News, കേരളം
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലില്‍ മഞ്ജുഷയുടെ പ്രധാന വാദം. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സിപിഎമ്മിന്റെ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടുന്നു.
ഭരണകക്ഷിയായ നേതാവിനെതിരെ ആയതിനാല്‍, പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Jan 31, 2025 | Latest News, കേരളം
തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും.
ആറാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണംപൂര്‍ത്തീകരിക്കുനന്തില്‍ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളായി റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Jan 30, 2025 | Latest News, കേരളം
ആറ്റിങ്ങൽ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊയ്കമുക്ക് പിണറ്റ് വിളാകം വീട്ടിൽ ടാർസൺ എന്നറിയപ്പെടുന്ന അനീഷ് (37) ആണ് അറസ്റ്റിലായത്. 28ന് വൈകുന്നേരം മൂന്നിന് മുദാക്കൽ പൊയ്കമുക്ക് സമീപത്ത് വെച്ചാണ് സംഭവം. വീട്ടമ്മയെ അസഭ്യം പറയുകയും കടന്നു പിടിക്കുകയും ചെയ്തു. അനീഷ് ഇതിനുമുമ്പും ഈ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളതും ആ കേസിൽ റിമാൻഡിൽ ആയ അനീഷ് ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി മറ്റ് നിരവധി കേസിലെ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
by Midhun HP News | Jan 30, 2025 | Latest News, കേരളം
കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ കസബ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരിയകാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രും കോടതി അറസ്റ്റ് താല്‍കാലികമായി തടഞ്ഞതോടെയാണ് ഇയാള്‍ പൊലീസിനു മുന്നില്‍ ഹാജരായത്. ഹൈകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പിന്നാലൊയണ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
കുടുംബ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട ജയചന്ദ്രന്‍ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഇയാള്‍ക്കെതിരെ പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേനെയാണ് പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കോട്ടയം സ്വദേശിയായ ജയചന്ദ്രന്‍ ഏറെക്കാലമായി കോഴിക്കോട് മാങ്കാവിലെ ഏള്ളുവളപ്പില്‍ വീട്ടിലാണ് താമസം. നിരവധി സിനിമകളിലും സീരിയലുകളിലും ഷോകളിലും ഹാസ്യ കഥാപാത്രമായാണ് ജയചന്ദ്രന്‍ വേഷമിട്ടത്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.
ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് 12 വോട്ടു ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനായിരുന്നു പ്രസിഡന്റ് പദം. 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്.
വനിതാ ജനറല്‍ സംവരണമാണ് പ്രസിഡന്റ് പദം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ഇന്നലെ തെരഞ്ഞെടുപ്പിന് എത്തിയില്ല. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ലീഗിന് നിലവില്‍ മൂന്ന് വനിത അംഗങ്ങളാണുള്ളത്. കുണ്ടാലയില്‍ നിന്നു വിജയിച്ചു വന്ന ഹസീന ശിഹാബിനെ ആയിരുന്നു പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചത്. എന്നാല്‍ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നം രമ്യതയിലെത്തിച്ചത്.
ലക്ഷ്മി ആലക്കാമുറ്റത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ബെന്നി ചെറിയാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് വോട്ടു ചെയ്തു. പി വി അന്‍വര്‍ നിര്‍ദേശിച്ച പ്രകാരമാണ് യുഡിഎഫിന് വോട്ടുചെയ്തതെന്ന് ബെന്നി ചെറിയാന്‍ പറഞ്ഞു. ഇടതുമുന്നണി വിട്ട ബെന്നി ചെറിയാൻ അടുത്തിടെയാണ് പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
ഇതോടെ തൃണമൂൽ കോൺഗ്രസ് പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. ജെഡിഎസ് അംഗമായിരുന്ന ബെന്നി ചെറിയാൻ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എൽഡിഎഫിനു നഷ്ടമായത്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
മലപ്പുറം: മഞ്ചേരി മോങ്ങത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഒളിമതല്‍ സ്വദേശി മിനിയെ(45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. മിനിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും പങ്കില്ല. തന്റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കുറിപ്പില്‍ പറയുന്നത്. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്റെ വീട്. മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Recent Comments