‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി കെ എസ് യു

‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി കെ എസ് യു

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.

അതേസമയം സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റിട്ടയാൾക്കെതിരെ പി പി ദിവ്യ പരാതി നൽകി. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ട് കമന്‍റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്.

സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.

യുവാവിന്റെ ആത്മഹത്യയിൽ കുടുംബത്തിന്റെ പരാതി

യുവാവിന്റെ ആത്മഹത്യയിൽ കുടുംബത്തിന്റെ പരാതി

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം. മണിവേലിക്കടവ് സ്വദേശി അഭിലാഷ് ആണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അധിക്ഷേപിച്ചെന്ന് കുടുംബം ആരോപികുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ വീട്ടിലെത്തിയിരുന്നു. അഭിലാഷ് ഉദ്യോഗസ്ഥരെ തടയുകയും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും ജോലി തടപ്പെടുത്തിയെന്ന വിവരം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പൊലീസില്‍ അറിയിച്ചു. കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചതനുസരിച്ച് ചെന്നപ്പോള്‍ സ്‌റ്റേഷനില്‍ വെച്ച് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതായി അഭിലാഷ് കുടുംബത്തോട് പറഞ്ഞിരുന്നു.

സ്റ്റേഷനില്‍ വെച്ച് ചെയ്തത് തെറ്റിപ്പോയെന്ന് മാപ്പ് പറഞ്ഞെങ്കിലും കെഎസ്ഇബി ഓഫീസിലെത്തി എല്ലാവരുടെയും മുന്നില്‍ ചെന്ന് മാപ്പ് പറയണമെന്നായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ ആവശ്യം. അവിടെയെത്തി മാപ്പ് പറയാന്‍ തയ്യാറായെങ്കിലും മാപ്പ് എഴുതി വായിക്കണമെന്നായി നിബന്ധന. തെറ്റുപറ്റിയെന്ന് എഴുതി വായിച്ച് ജീവനക്കാരുടെ മുന്നില്‍ മാപ്പ് പറഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഭിലാഷ് മാനസികാമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

വീഡിയോ എടുത്തത് എന്തിന്? പ്രചരിപ്പിച്ചത് ആര്?; വിദ്യാര്‍ഥിയുടെ ഭീഷണിയില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍

വീഡിയോ എടുത്തത് എന്തിന്? പ്രചരിപ്പിച്ചത് ആര്?; വിദ്യാര്‍ഥിയുടെ ഭീഷണിയില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുന്നുണ്ട്.

വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാർത്ഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് ആനക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്.പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥി കൊലവിളി നടത്തിയത്.

പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. ഭീഷണി മുഴക്കിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

വീഡിയോ എടുത്തത് എന്തിന്? പ്രചരിപ്പിച്ചത് ആര്?; വിദ്യാര്‍ഥിയുടെ ഭീഷണിയില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍

മൊബൈൽ ഫോൺ പിടിച്ചു‌ വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി വിദ്യാർത്ഥി

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്.

പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൻ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥിയുടെ കൊലവിളി. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി. ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. സംഭവത്തിൽ സ്കൂൾ അധികൃതർ തൃത്താല പൊലീസിൽ പരാതി നൽകി.

ഇന്ന് 3 ഡി​ഗ്രി വരെ ചൂട് കൂടാം; മുന്നറിയിപ്പ്

ഇന്ന് 3 ഡി​ഗ്രി വരെ ചൂട് കൂടാം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

മരുന്ന് വിതരണത്തിൽ ​ഗുരുതര വീഴ്ച, 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കി

മരുന്ന് വിതരണത്തിൽ ​ഗുരുതര വീഴ്ച, 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കണ്ടെത്തല്‍. വാര്‍ഡില്‍ കഴിഞ്ഞ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത്. 146 ആശുപത്രികളിൽ ​ഗുണനിവാരമില്ലാത്ത മരുന്നുകൾ നല്‍കിയെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവധി കഴിയുന്ന മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുമെന്നതിനാൽ ഇതു കഴിക്കുന്നവരുടെ ജീവൻ അപകടത്തിലായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഡോക്ടർമാർ അടക്കമുള്ള പൊതുജന ആരോ​ഗ്യപ്രവർത്തകരുടെ എണ്ണത്തില്‍ വലിയരീതിയിലുള്ള കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്ന് വിതരണത്തില്‍ ഉണ്ടായ ​ഗുരുതര വീഴ്ചയിൽ കെഎംഎസ്‌സിഎല്ലിനെതിരെ രൂക്ഷ വിമർശനവും സിഎജി ഉയർത്തി. സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ഏഴായിരത്തോളം ആശുപത്രികളുണ്ട്. 67 ആശുപത്രികളിൽ 2016 മുതൽ 2022 വരെ നടത്തിയ പരിശോധനയിൽ 62,826 ലേറെ അവസരങ്ങളിൽ മരുന്നുകൾ ലഭ്യമായിരുന്നില്ല. ഇതിൽ ചില അവശ്യ മരുന്നുകൾ 1745 ദിവസം വരെ ലഭ്യമല്ലായിരുന്നു.

2017 മുതൽ 2022 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്റന്റ് നൽകിയെങ്കിലും കെഎംഎസ്‌സിഎൽ 536 ഇനങ്ങൾ (11.33%) മാത്രമാണു മുഴുവനും വാങ്ങിയത്. 1085 ഇനങ്ങൾക്കു കരാർ കൊടുത്തതേയില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ അലംഭാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തെ 54,049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമേ പരിശോധിച്ചിട്ടുള്ളൂ.