by Midhun HP News | Jan 22, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ബികെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസിന്റെ നടപടി. കേസില്‍ നേരത്തെ സുബ്രഹ്മണ്യന്റെ മകന്‍ ജിതിനെയും സുഹൃത്തിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തിന് പിന്നാലെ സിപിഎം അംഗമായ സുബ്രഹ്മണ്യനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ജനുവരി 12 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിലെത്തിയ കുഞ്ഞ് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചത്ത് പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോള്‍ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.
by Midhun HP News | Jan 22, 2025 | Latest News, കേരളം
കോഴിക്കോട്: ആരോഗ്യ വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആകും. ഡോ. എന്‍ രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേര തര്‍ക്കം മൂലം നേരത്തെ ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റം വിവാദമായിരുന്നു.
സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു തര്‍ക്കം ആരംഭിച്ചത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നേടിയ സ്‌റ്റേ നീക്കിയതിനു പിന്നാലെയായിരുന്നു ആശാദേവി ചുമതല ഏറ്റെടുക്കാന്‍ എത്തിയത്.
സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോഴിക്കോട് ഡിഎംഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റുകയും ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്‌റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡിഎംഒ ആയി തുടര്‍ന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി െ്രെടബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.
by Midhun HP News | Jan 22, 2025 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചു. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസബ പൊലീസാണ് നടന്‍ ജയചന്ദ്രന് എതിരെ പോക്‌സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയത്.
അഭിഭാഷകന്‍ എ. കാര്‍ത്തിക്കാണ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.
by Midhun HP News | Jan 22, 2025 | Latest News, കേരളം
സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും നടത്തിയ പൊതുപണിമുടക്ക് കിളിമാനൂർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഓഫീസുകളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു. മിക്ക സർക്കാർ ഓഫീസുകളിലും ജീവനക്കാരുടെ ഹാജർ നില വളരെ കുറവായിരുന്നു.
ഭരണ പ്രതിപക്ഷ ഭേദമന്യേ ജീവനക്കാർ സമരത്തിൽ പങ്കെടുത്തത് കാരണം മിനി സിവിൽ സ്റ്റേഷനിലെ ചില ഓഫീസുകളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. പണിമുടക്കിയ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി എസ് നിസാം അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് എ ആർ ഷെമീം സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ പി സന്തോഷ്ബാബു, എസ് സബീർ, കെ സജീവ്, എം എ ബാലചന്ദ്രൻ, ഫിറോസ്ഖാൻ, എം ജെ അനൂപ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ഹരിശങ്കർ ജെ കുറുപ്പ് നന്ദി രേഖപ്പെടുത്തി.
by Midhun HP News | Jan 22, 2025 | Latest News, കേരളം
കൊല്ലം അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു.
കുട്ടി തള്ളിമാറ്റി ഓടാൻ ശ്രമിച്ചതോടെ മണിക്കുട്ടൻ കുട്ടിയെ പിടികൂടി വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയിട്ട് കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടി.
by Midhun HP News | Jan 22, 2025 | Latest News, കേരളം
സംസ്ഥാനത്ത് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് തുടരുന്നു. സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും കോണ്‍ഗ്രസിന്റെ നേൃത്വത്തിലുള്ള സര്‍വീസ് സംഘടനകളുമാണ് പണിമുടക്ക് നടത്തുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണിമുടക്കുന്നത്.
കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ നിര്‍മിച്ച പന്തല്‍ പോലീസ് പൊളിപ്പിച്ചു. കൊല്ലം കലക്ടറേറ്റ് പ്രധാന കവാടത്തിന് എതിര്‍വശത്താണ് പന്തല്‍ ഒരുക്കിയത്.
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പന്തല്‍ പൊളിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം സ്ഥിരമായി സമരപ്പന്തല്‍ കെട്ടുന്ന സ്ഥലത്താണ് തങ്ങള്‍ പന്തല്‍ കെട്ടിയതെന്നും സമരം തകര്‍ക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടിയെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു.
എറണാകുളം കലക്ടറേറ്റിനു മുന്നില്‍ സിപിഐ അധ്യാപക സംഘടനയുടെ പ്രതിഷേധം തുടങ്ങി. കലക്ടറേറ്റില്‍ പോലീസിനെ വിന്യസിച്ചു. വയനാട് കോണ്‍ഗ്രസ്-സിപിഐ സര്‍വീസ് സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനകളുടെ നേതാക്കളും സംഘടിച്ചു.
തുടര്‍ന്ന് വയനാട് കലക്ടറേറ്റിന് മുന്നില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്‌കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.സമരത്തിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Recent Comments