നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. ഡോക്ടര്‍ റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു.

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ഡോ. റാം ഒളിവില്‍ താമസിക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് ആന്ധ്ര കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവന്നിരുന്നത്.

അതിനിടെ ഡോ. റാം ബംഗളൂരുവിലേക്ക് എത്തിയതായും സൂചന ലഭിച്ചു. ബംഗളൂരുവിലെ ഒരു ഫ്‌ലാറ്റില്‍ റാമിന്റെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. ഇവിടേക്ക് റാം എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം ബംഗളൂരുവിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കുടക് ഭാഗത്ത് ഡോക്ടര്‍ റാം എത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുടകില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ വലയിലാക്കിയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമായാണ് ഡോക്ടര്‍ റാം ഒളിവില്‍ താമസിച്ചിരുന്നത്. ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഡോക്ടര്‍ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണയാണ് റാമിന് തുണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 10 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

ലോകകപ്പ് ഫൈനല്‍ കാണാം; സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി

ലോകകപ്പ് ഫൈനല്‍ കാണാം; സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്.

എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി

അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി. പത്തൊൻപത് മലയാളികളും, ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടെ ഇരുപതോളം പേർ കമ്പോടിയൻ ജെയിലിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്കൾ.

ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്‌കൾ. മാമ്പള്ളി സ്വദേശികളായ നാല് പേരും, ഒരു കൊച്ചുമേത്തൻ കടവ് സ്വദേശിയുമുൾപ്പെടെ അഞ്ച് പേരുണ്ടെന്നാണ് സൂചന. ഇവരൽ മാമ്പള്ളി സ്വദേശികളിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ.

ഇവർ താമസിച്ചിരുന്ന അക്കോമഡേഷനിൽ കമ്പോഡിയൻ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ കഴിയുകയായിരുന്നവരെ പിടികൂടുകയായിന്നു. ഇവരെ ആദ്യം ഒരു ഷൽട്ടറിലേക്ക് മാറ്റുകയും പിന്നീട് കംബോഡിയിലെ ബന്റായ മീൻചേയ പ്രൊവിൻഷ്യൽ പ്രിസണിലേക്ക് മാറ്റുകയുമായിരുന്നു.

ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ട്‌കൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതായാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റ് ഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്. എന്നാൽ ഈ വിവരങ്ങൾ പരസ്യമാക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല.

ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോടിയയിൽ കിടുങ്ങുന്നത്, വ്യാജ തൊഴിൽ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കംബോഡിയയിൽ കുടുങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജോലിക്കായി കമ്പോടിയൻ വിസിറ്റ് വിസക്ക് രണ്ടര ലക്ഷം രൂപ കുടുങ്ങിയവർ, ഏജൻസിക്ക് നൽകിയതായും അന്ന്
ആരോപണം ഉയർന്നിരുന്നു. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുത്തി നടത്തിയ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.

ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ മുന്നറിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ പകല്‍ 8.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരങ്ങളില്‍ നാളെ (20/07/2026) പകല്‍ 5.30 മുതല്‍ വൈകുന്നേരം 05.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ആറന്മുള വള്ള സദ്യ ഇന്ന് ആരംഭിക്കും; 500 സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

ആറന്മുള വള്ള സദ്യ ഇന്ന് ആരംഭിക്കും; 500 സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ദീപം കൈമാറി ആനക്കൊട്ടിലിൽ നിലവിളക്ക് തെളിയിക്കുകയും, ഇലയിൽ വിഭവങ്ങൾ വിളമ്പുന്നതോടെ 56 ദിവസം നീളുന്ന വള്ളസദ്യയ്ക്ക് ഔപചാരിക തുടക്കമാവുകയും ചെയ്യും.

വള്ളസദ്യയുടെ ആദ്യദിനത്തിൽ കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറി കിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. സെപ്റ്റംബർ 16 വരെ നടക്കുന്ന വള്ളസദ്യയ്ക്ക് ഇത്തവണ റെക്കോർഡ് ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്.

ഇതിനകം 502 വള്ളസദ്യകൾ ഭക്തർ വഴിപാടായി ബുക്ക് ചെയ്തതായി പള്ളിയോട സേവാസംഘം അറിയിച്ചു. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാടുകളുടെ ക്രമമനുസരിച്ച് ദിവസേന വള്ളസദ്യയിൽ പങ്കെടുക്കും.

വഴിപാടുകാരോടൊപ്പം സാധാരണ ഭക്തർക്കും ഓൺലൈനായും നേരിട്ടും ലഭ്യമാകുന്ന പ്രത്യേക പാസുകൾ വഴി വള്ളസദ്യയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷത്തെ വള്ളസദ്യയിൽ വലിയ ഭക്തജന പങ്കാളിത്തമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.

മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്.

നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.

ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.

മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.

മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.

മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.

*ബെസ്റ്റ് ഫിലിം ക്രിട്ടിക്* സഞ്ജീവ് ശ്രീവാസ്തവ

*മികച്ച പുസ്തകം*- പ്രദീപ് ഷെട്ടി

*നോണ്‍ ഫീച്ചര്‍ വിഭാഗം*

പ്രത്യേക പരാമര്‍ശം- ഭദ്രകാളി നാടകം

സംവിധാനം- ആനന്ദജ്യോതി

മികച്ച വിവരണം- സൗന്ദര്യ ജയചന്ദ്രന്‍

മികച്ച ഡോകുമെന്ററി- രാം നമി (ഹിന്ദി)

മികച്ച നവാഗത സംവിധായകന്‍-

ഫീച്ചര്‍ വിഭാഗം

പ്രത്യേക പരാമര്‍ശം- സൗണ്ട് മിക്‌സിങ്- മെയ്യഴകന്‍

പ്രത്യേക പരാമര്‍ശം നടന്‍- ക്യാപ്റ്റന്‍ മില്ലര്‍- ധനുഷ്

മികച്ച തുളു സിനിമ- ഇമ്പു

മികച്ച തെലുങ്ക് ചിത്രം- ദി കാര്‍ണിവല്‍ കമ്മിറ്റി, യദു വംശി

മികച്ച തമിഴ് ചിത്രം – റായന്‍

മികച്ച ഒഡിയ ചിത്രം- ലഹരി

മികച്ച മറാത്തി ചിത്രം-

മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ

മികച്ച കന്നഡ സിനിമ- മിഥ്യ

മികച്ച ഹിന്ദി സിനിമ- ശ്രീകാന്ത്

മികച്ച ഗുജറാത്തി സിനിമ- മാരന്‍ ദി ഹണ്ട്

മികച്ച ബംഗാളി സിനിമ- ചലച്ചിത്ര അക്കൗണ്ട്

മികച്ച ആസാമീസ് ചിത്രം- ജൂയിഫൂല്‍

മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി- മഹാരാജ, അനല്‍ അരശ് ( തമിഴ്)

മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി

മികച്ച പശ്ചാത്തല സംഗീതം- അമരന്‍, ജിവി പ്രകാശ്കുമാര്‍

മികച്ച സംഗീത സംവിധാനം ഗാനം-

മികച്ച കോസ്റ്റ്യൂം ഡിഅസൈനാര്- പുഷപ 2

മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്- കല്‍ക്കി എഡി

ബെസ്റ്റ് എഡിറ്റിങ്- അമരന്‍- ആര്‍ കലൈവാണന്‍

മികച്ച ഛായാഗ്രഹണം- ഭ്രമയുഗം, ഷെഹ്നാഥ് ജലാല്‍

*മികച്ച ഗായിക- വൈക്കം വിജയ ലക്ഷ്മി*- (അങ്ങ് വാന കോണില്) എ.ആര്‍.എം