by Midhun HP News | Jan 9, 2025 | Latest News, കേരളം
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഉത്തരവ് കേട്ട ബോബി കോടതിയില്‍ കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും.
ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവ് ഹാജാരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശരീരത്തിൽ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്ട്രേറ്റ് ചോദിച്ചു. 2 ദിവസം മുൻപ് വീണു കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നു ബോബി അറിയിച്ചു.പൊലീസ് മർദിച്ചിട്ടില്ലെന്നു ബോബി കോടതിയിൽ പറഞ്ഞു.
ബോബി ചെയ്തതു ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധിനിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹണി റോസിന്റെ പരാതിയിലും ജാമ്യം നില്‍കിയാല്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.45 ഓടെയാണ് ബോബിയെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽനിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍ പറഞ്ഞു. ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ട്. ഹണിറോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടര്‍നടപടിയെന്നും എസിപി ജയകുമാര്‍ പറഞ്ഞു. ഹണിറോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jan 9, 2025 | Latest News, കേരളം
കൊച്ചി: വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അടക്കം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ അടക്കം പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
കോടതി ഇത് തള്ളിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിബിഐ കോടതി 3ല്‍ കേസിന്റെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വാളയാര്‍ കേസിലെ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
by Midhun HP News | Jan 9, 2025 | Latest News, കേരളം
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി കിരണ്‍ നിലവില്‍ പരോളിലാണ്.
വിസ്മയ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ ഉന്നയിച്ചു.
പ്രതിയുടെ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍കുമാര്‍ പറഞ്ഞു. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കിരണന്റെ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി പ്രതി കിരണിന് പരോള്‍ അനുവദിച്ചിരുന്നു. 2021 ജൂണിലാണ് ഭര്‍തൃ വീട്ടില്‍ വിസ്മയ തൂങ്ങി മരിച്ചത്.
by Midhun HP News | Jan 9, 2025 | Latest News, കേരളം
ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്. ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വിൽക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓൺലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004-ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77, കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.
by Midhun HP News | Jan 9, 2025 | Latest News, കേരളം
കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ബോബി ചെമ്മണൂര്‍ എറണാകുളം സെന്‍ട്രല്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ലാണ് ബോബി ചെമ്മണൂരിനെ ഹാജരാക്കിയത്.
ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ള ഹാജരായി. ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടു. അതേസമയം ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം. നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ പറഞ്ഞു.
ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ല. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ട്. ഹണിറോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടർനടപടിയെന്നും എസിപി ജയകുമാർ പറഞ്ഞു. ഹണിറോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jan 9, 2025 | Latest News, കേരളം
കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ആണ് ചികിത്സിയിലുള്ളത്. സംഭവത്തില്‍ അടുത്ത സുഹൃത്തായ വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ഇതിൽ വിഷം ചേർത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞിരുന്നുവെന്നും എന്നാൽ തമാശയാണെന്നാണ് കരുതിയതെന്നും നിധീഷ് പൊലീസിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് ആരോഗ്യം വഷളായി. സംഭവത്തിൽ മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ബീഫില്‍ എലിവിഷം ചേര്‍ത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
Recent Comments