by Midhun HP News | Oct 23, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ശബരിമല ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ശേഷമാണ് മുരാരി ബാബുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളിയിലെ രണ്ടാമത്തെ പ്രതിയാണ് മുരാരി ബാബു. സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് മുരാരി ബാബുവെന്നാണ് എസ്‌ഐടി നിഗമനം. 2019 ല്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാളും പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്നു.2019 ല്‍ മുരാരി ബാബു ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്വര്‍ണപ്പാളി വിവാദത്തിലെ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്.


by Midhun HP News | Oct 23, 2025 | Latest News
ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി. പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.


by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു .തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരുംമണിക്കൂറുകളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 12 മണിക്കൂറിനുള്ളിൽ, ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


by Midhun HP News | Oct 22, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ DL 966451 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ DM 279062 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആലപ്പുഴയില്‍ വിറ്റ DM 591420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 966451
DB 966451
DC 966451
DD 966451
DE 966451
DF 966451
DG 966451
DH 966451
DJ 966451
DK 966451
DM 966451
4th Prize Rs.5,000/-
1256 1762 2533 2553 2856 3227 3643 3853 4035 4316 6188 6209 7041 7849 8054 8598 8984 9448 9756
5th Prize Rs.2,000/-
2296 2520 4637 6337 8350 8745
6th Prize Rs.1,000/-
0164 0355 0506 1356 1449 2569 2817 3109 3213 3498 3544 4543 5321 6193 6441 6614 6620 7535 7552 8148 8542 9116 9557 9840 9843
7th Prize Rs.500/-
0180 0315 0738 0783 0798 0834 0993 1031 1289 1569 1758 1784 1837 1849 1855 2044 2115 2486 2609 2626 2857 2896 3013 3064 3174 3477 3521 3667 3902 4384 4406 4590 4881 4937 5023 5105 5190 5221 5288 5377 5486 5587 5800 5907 5951 6005 6024 6665 6767 7113 7211 7370 7385 7497 7580 7615 7711 7889 7903 7950 8014 8117 8755 8817 8819 8854 9042 9168 9176 9344 9346 9393 9502 9636 9716 9755
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Oct 22, 2025 | Latest News, കേരളം
കല്‍പ്പറ്റ: പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്.
പഴയ കായികതാരമാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് സിസ്റ്റര്‍ മത്സരത്തിനായി ട്രാക്കിലിറങ്ങുന്നത്. 55-നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റര്‍ സബീന മത്സരിച്ചത്. ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സിസ്റ്റര്‍ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കായികാധ്യാപികയുടെ ജോലിയില്‍നിന്ന് വിരമിക്കുകയാണ്. വിരമിക്കുന്നതിനുമുന്‍പ് മത്സരത്തില്‍ പങ്കെടുക്കണമെന്നുതോന്നി, ആ ആഗ്രഹമാണ് സബീനയെ ഹര്‍ഡില്‍സ് ട്രാക്കില്‍ വീണ്ടുമെത്തിച്ചത്.
by Midhun HP News | Oct 22, 2025 | Latest News, ജില്ലാ വാർത്ത
രാഷ്ട്രപതിയുടെ ശിവഗിരിസന്ദർശനം
ശിവഗിരി:
ഇന്ത്യൻ പ്രസിഡന്റ് ശിവഗിരിയിൽ വരുമ്പോൾ താഴെപ്പറയുന്ന ക്രമീകരണങ്ങളാണ് ഏർപ്പാടാക്കിയിട്ടുള്ളത്.
1. പ്രസിഡന്റിനെ കാണാൻ ഓഡിറ്റോറിയത്തിൽ കയറുന്നവർക്ക് തിരിച്ചറിയൽ രേഖ
ഉണ്ടായിരിക്കണം ആധാർ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ …
2. രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കും.
3. മൊബൈൽ ഫോൺ കൈവശം വയ്ക്കാം.
4. വലിയ ബാഗ്, കുപ്പി വെള്ളം ഇവ ഹാളിനുള്ളിൽ കൊണ്ട് കയറാൻ പാടില്ല.
5. ആധാർ ശിവഗിരി ആലിന് സമീപം ഒരുക്കുന്ന ഇൻഫർമേഷൻ കൗണ്ടറിൽ കാണിച്ച് പാസ് വാങ്ങി ഓഡിറ്റോറിയത്തിൽ പ്രവേശിക്കാം.
6.ഓഡിറ്റോറിയത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പ്രസിഡന്റിന്റെ പരിപാടി കഴിയുന്നതുവരെ ഓഡിറ്റോറിയത്തിന് പുറത്തു പോകാൻ കഴിയില്ല.
7.ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന കസേരകൾ നിറഞ്ഞുകഴിഞ്ഞാൽ പ്രവേശന കവാടം ക്ലോസ് ചെയ്യുന്നതാണ്.
8. പ്രസിഡന്റിന്റെ പരിപാടി കഴിഞ്ഞ് ഹാളിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങാം. ഈ ഭക്ഷണം പ്രവർത്തകരുടെ വാഹനങ്ങളിലോ സൗകര്യപ്രദമായ സ്ഥലങ്ങളിലോ വീടുകളിലോ
കൊണ്ടുപോയി കഴിക്കാവുന്നതാണ്.
10. പ്രവർത്തകരുടെ വാഹനങ്ങൾക്ക് ശിവഗിരി സ്കൂൾ, ശിവഗിരി സെൻട്രൽ സ്കൂൾ, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യപ്രദമായ പാർക്കിംഗ് സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. മറ്റൊരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
Recent Comments