അഞ്ചുതെങ്ങിൽ അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു: തീര മേഖലയിൽ ആശങ്ക

അഞ്ചുതെങ്ങിൽ അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു: തീര മേഖലയിൽ ആശങ്ക

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിൽ അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മേഖല ഒന്നടങ്കം ആശങ്കയിലായിരിക്കുകയാണ്.

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് നാലോളം ദിവസങ്ങൾക്ക് മുൻപാണെങ്കിലും ഈ വിവരം ബന്ധപ്പെട്ടവർ പുറത്ത് വീട്ടിരുന്നില്ല. കുട്ടിയ്ക്ക് രോഗം പകരുവനുള്ള കാരണം വ്യക്തമല്ല, വീട്ടിലെ കിണർ വെള്ളം, പുറത്തുള്ള വെള്ളവുമായുള്ള സമ്പർക്കത്തിനുള്ള സാധ്യതകൾ തുടങ്ങിയവ ബന്ധപ്പെട്ടവർ പരിശോധിച്ചാൽ മാത്രമേ കാരണം വ്യക്തമാകൂ. ജില്ലയിലും, സമീപപ്രദേശങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നത് അഞ്ചുതെങ്ങ് മേഖലയിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന ആരോപണങ്ങളും ഇതിനോടകം ഉയർന്നുകഴിഞ്ഞു.

ജില്ലയിൽ, കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ 5 പേർക്കാണ് അമീബിക് മസ്ത‌ിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. കിഴുവിലം, അഞ്ചുതെങ്ങ്, നെല്ലിമൂട്, മുത്താന, പുന്നക്കാട് സ്വദേശികൾക്കാണ് കഴിഞ്ഞ 18നും 19 നും രോഗം സ്‌ഥിരീകരിച്ചത്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 47 കേസുകളിൽ 25 എണ്ണവും തിരുവനന്തപുരത്താണ്.

സോഷ്യല്‍മീഡിയ തൂക്കിയ ഉറക്ക ടെക്‌നിക് , രണ്ട് മിനിറ്റില്‍ ഗാഢനിദ്ര, മിലിറ്ററി സ്ലീപ്പിങ് ആര്‍ക്കൊക്കെ വര്‍ക്ക് ആകും

സോഷ്യല്‍മീഡിയ തൂക്കിയ ഉറക്ക ടെക്‌നിക് , രണ്ട് മിനിറ്റില്‍ ഗാഢനിദ്ര, മിലിറ്ററി സ്ലീപ്പിങ് ആര്‍ക്കൊക്കെ വര്‍ക്ക് ആകും

സോഷ്യല്‍മീഡിയയില്‍ കയ്യടി നേടിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ് ആണ് മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവര്‍ക്ക് രണ്ട് മിനിറ്റ് കൊണ്ട് ഉറക്കം കിട്ടുന്ന രീതിയെന്ന് അവകാശപ്പെട്ടാണ് ഈ ടെക്‌നിക് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.

മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് എന്നാല്‍, പേരു സൂചിപ്പിക്കുന്നതു പോലെ അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ഏത് സാഹചര്യത്തിലും മികച്ച ഉറക്കം ലഭിക്കാന്‍ വികസിപ്പിച്ച ഒരു ഉറക്ക രീതിയാണ്. ‘റിലാക്‌സ് ആന്റ് വിന്‍’ എന്ന ബുക്കിലാണ് ഈ ഉറക്കരീതിയെ കുറിച്ച് ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സാധാരണക്കാര്‍ക്ക് എത്രത്തോളം വര്‍ക്ക് ആകും എന്നതാണ് ചോദ്യം!

ഈ ടെക്‌നിക്കില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്.
പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുക: ആദ്യം നിവർന്ന് കിടന്നതിന് ശേഷം കണ്ണുകൾ അടയ്ക്കുക. രണ്ട് കൈകളും ശരീരത്തോട് ചേർത്ത് വയ്ക്കണം. ശേഷം നെറ്റി, കണ്ണുകൾ, കവിളുകൾ, താടിയെല്ലുകൾ, തോൾ, കൈകൾ, കാൽ വിരലുകൾ വരെയുള്ള ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും അയച്ചിടുക.

നിയന്ത്രിതമായ ശ്വസനരീതി: ശേഷം പതിയെ ശ്വാസമെടുക്കുക. ഇങ്ങനെ ചെയ്യമ്പോൾ നെഞ്ച് മുതൽ പാദങ്ങൾ വരെയുള്ള പേശികൾ പതിയെ വിശ്രമിക്കാൻ തുടങ്ങും. ശ്വസിക്കുമ്പോൾ തോളും കൈകളും അയച്ചിടാൻ ശ്രദ്ധിക്കണം. ശരീരത്തിലെ സമ്മർദം ക്രമേണ കുറയാൻ ഇത് സഹായിക്കും.

സങ്കല്‍പ്പിക്കുക: മൂന്നാം ഘട്ടം മനസിനെ ശാന്തമാക്കുകയാണ്. അതിനായി ശാന്തമായ അന്തരീക്ഷത്തിലാണ് താന്‍ ഉള്ളതെന്ന് സങ്കല്‍പ്പിക്കുക. ഇത് മനസിനെ ശാന്തമാക്കാനുള്ള ഒരു ടെക്‌നിക്കാണ്. മനസിൽ നിന്ന് നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കാനും നല്ല ഉറക്കത്തിലേക്ക് നയിക്കാനും ഇത് സഹായിക്കുമെന്നാണ്.

എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ ലോകത്തിലെ സൈന്യങ്ങള്‍ അവരുടെ സ്ലീപ്പിങ് ടെക്‌നിക്കുകള്‍ ഒരു ഓപ്പണ്‍ ആക്‌സസ് ജേണലില്‍ പ്രസിദ്ധീകരിക്കണമെന്നില്ല. അതിനാല്‍ തന്നെ, മുഖ്യധാരാ ശാസ്ത്രത്തില്‍ മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്കിന് പ്രത്യേക സ്ഥിരീകരണങ്ങളൊന്നുമില്ല. ഇനി, ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയുമായി മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ചില സാമ്യങ്ങള്‍ കാണാം.

ഇവ രണ്ടും ഉറക്കത്തെ തടസപ്പെടുത്തുന്ന ചിന്തകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മിലിറ്ററി സ്ലീപ്പിങ് ടെക്നിക്കില്‍ ഉറക്ക ശുചിത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍

ഡല്‍ഹി: ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങിയത്. വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ വിഭാഗത്തിലാണ് തുടരുന്നത്. ദീപാവലിക്കിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കാന്‍ പ്രധാന കാരണം.

മലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഈ മാസം 24, 26 തീയതികളിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ പദ്ധതി. അതേസമയം, ആരോഗ്യ വകുപ്പ് എല്ലാവരും മാസ്‌ക് ധരിക്കണമെന്നും, രോഗികള്‍ വീട്ടില്‍ കഴിയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി മുമ്പ് ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പല സ്ഥലങ്ങളിലും പാലിക്കപ്പെട്ടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും പടക്ക വിപണികള്‍ സജീവമായിരുന്നു, കുട്ടികള്‍ക്കായുള്ള പടക്കങ്ങളില്‍ നിന്ന് വിദേശ നിര്‍മ്മിത വെറൈറ്റികളുവരെ എളുപ്പത്തില്‍ ലഭ്യമായിരുന്നു. ഇതിന് അധികാരികളുടെ നിരാലസതയാണെന്ന് വിമര്‍ശനം ഉയരുന്നു.

വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് പോലെ, മോശം വായുവില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ശ്വാസകോശശേഷി കുറയ്ക്കുകയും, ദീര്‍ഘകാല ശ്വസന സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, ചുമ, തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്: പുറത്തേക്ക് പോകുമ്പോള്‍ എന്‍95 അല്ലെങ്കില്‍ എന്‍99 മാസ്‌ക് ധരിക്കണം, അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ഉപദേശിച്ചു.

കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

തൃശൂര്‍: തൃശൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി നേരിട്ടിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ.

ഗുരുവായൂരില്‍ ഫാന്‍സി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ. കട നടത്താന്‍ വേണ്ടിയാണ് മുസ്തഫ കടം വാങ്ങിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് വാങ്ങിയെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒന്നരവര്‍ഷത്തിനിടെയാണ് 40 ലക്ഷം രൂപ മുസ്തഫ തിരികെ നല്‍കിയത്. പലിശ കൊടുക്കാന്‍ വേണ്ടി പലരില്‍ നിന്ന് മുസ്തഫക്ക് കടം വാങ്ങേണ്ടി വന്നിരുന്നു. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു.

പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. പലിശക്ക് പണം നല്‍കിയ പ്രഹ്‌ളേഷ്,വിവേക് എന്നിവര്‍ മുസ്തഫയെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മര്‍ദിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ മതിപ്പുകാട്ടിയാണെന്നും കുടുംബം പറയുന്നു. ഭാര്യയുടെ പേരിലുള്ള ചെക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി സമര്‍പ്പിക്കുമെന്നും അവിടെ കേസ് കൊടുക്കുമെന്നും കൊള്ളപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു.

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി രാഷ്ട്രപതി സന്നിധാനത്ത്: പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി രാഷ്ട്രപതി സന്നിധാനത്ത്: പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. രാഷ്ട്രപതി പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ആണ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്.

ഇന്ന് രാവിലെ പമ്പയിലെത്തിയ രാഷ്ട്രപതി 11.45നാണ് പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് രാഷ്ട്രപതിക്കൊപ്പം ദേവസ്വം മന്ത്രി വി എന്‍ വാസവനും ഉണ്ടായിരുന്നു. പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ സ്‌നാനത്തിന് ശേഷം പമ്പയില്‍ വച്ച് തന്നെയാണ് കെട്ടുനിറച്ചത്. തുടര്‍ന്ന് പമ്പാ ഗണപതിയെ തൊഴുത് വണങ്ങിയ ശേഷമാണ് സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത്. ഉപദേവതകളെയും വാവരു സ്വാമി നടയിലും തൊഴുത ശേഷം വൈകീട്ട് വരെ സന്നിധാനത്ത് വിശ്രമിച്ച ശേഷമാണ് രാഷ്ട്രപതി മല ഇറങ്ങുക.

ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും. –

ഇടപാടില്‍ എന്തെങ്കിലും സംശയം ഉണ്ടോ?, ഉടന്‍ എഐ സഹായം; എന്താണ് യുപിഐ ഹെല്‍പ്പ്?

ഇടപാടില്‍ എന്തെങ്കിലും സംശയം ഉണ്ടോ?, ഉടന്‍ എഐ സഹായം; എന്താണ് യുപിഐ ഹെല്‍പ്പ്?

ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അടുത്തിടെയാണ് യുപിഐ ഹെല്‍പ്പ് എന്ന എഐ അധിഷ്ഠിത അസിസ്റ്റന്റ് പുറത്തിറക്കിയത്. സംഭാഷണത്തിലൂടെ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എഐ അധിഷ്ഠിത അസിസ്റ്റന്റിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

ഉപയോക്താക്കള്‍ക്ക് ലഭ്യമായ സേവനങ്ങള്‍
1. ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്‍കും. ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഉപയോക്തൃ ചോദ്യങ്ങള്‍ക്ക് അസിസ്റ്റന്റ് ഉത്തരം നല്‍കും. ഇത് വിവിധ പേയ്മെന്റ് ഫീച്ചറുകളെ കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നു.

2. യുപിഐ ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ട്രാക്ക് ചെയ്യാനും കഴിയും.

തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ഭാഗമായി, തീരുമാനമെടുക്കല്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ബാങ്കുകള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ കൈമാറും. അപൂര്‍ണ്ണമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും മെര്‍ച്ചന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നതിനും ഈ രീതി ഉപയോഗപ്രദമാകും.

ഉപയോക്താക്കള്‍ക്ക് ലഭ്യമായ സേവനങ്ങള്‍
1. ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്‍കും. ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഉപയോക്തൃ ചോദ്യങ്ങള്‍ക്ക് അസിസ്റ്റന്റ് ഉത്തരം നല്‍കും. ഇത് വിവിധ പേയ്മെന്റ് ഫീച്ചറുകളെ കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നു.

2. യുപിഐ ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ട്രാക്ക് ചെയ്യാനും കഴിയും.

തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ഭാഗമായി, തീരുമാനമെടുക്കല്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ബാങ്കുകള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ കൈമാറും. അപൂര്‍ണ്ണമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും മെര്‍ച്ചന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നതിനും ഈ രീതി ഉപയോഗപ്രദമാകും.