by Midhun HP News | Oct 20, 2025 | Latest News, കേരളം
കൊച്ചി: മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി. സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിലാണ്, അമ്മയെ കുറ്റവിമുക്തയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
മാസങ്ങൾക്ക് മുമ്പാണ് പിതാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻകൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി വിമർശിച്ചിരുന്നു.
വിചിത്ര പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. മാസങ്ങൾക്ക് മുമ്പാണ് പിതാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻകൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി വിമർശിച്ചിരുന്നു.
വിചിത്ര പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.


by Midhun HP News | Oct 20, 2025 | Latest News, കേരളം
തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


by Midhun HP News | Oct 20, 2025 | Latest News, കേരളം
ചടയമംഗലത്ത് ഇന്നലെ രാത്രി എട്ടര മണി യോടുകൂടി നടന്ന അപകടത്തിൽ ഇളമ്പഴന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഇളമ്പഴന്നൂർ സൗദാ മൻസിലിൽ അബ്ദുൽ കരീം റംല ബീവി എന്നിവരുടെ മകനായ അസ്കർ (45) ആണ് മരണപ്പെട്ടത്.
രാത്രിയോടുകൂടി ജംഗ്ഷനിൽ ആട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സ് ഇടിച്ചാണ് മരണം സംഭവിച്ചത്. ഉടൻതന്നെ ആംബുലൻസിൽ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.


by Midhun HP News | Oct 20, 2025 | Latest News, ദേശീയ വാർത്ത
പനജി: സേനയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിച്ചില്ല. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ആദ്യമായി നാവിക സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനിക വേഷത്തിലെത്തിയ മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു.
ഗോവ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലാണ് നാവിക സേനാംഗങ്ങള്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചത്. ഇന്നലെ രാത്രി വിക്രാന്തിലാണ് മോദി ചെലവഴിച്ചത്. നാവിക സേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന മോദി, അവരോടൊപ്പം വിശുദ്ധ ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു.
‘ഇന്ന് ഒരു അത്ഭുതകരമായ ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ട്,’- അദ്ദേഹം പറഞ്ഞു.’ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളമുണ്ട്. അനന്തമായ ആകാശമുണ്ട്, മറുവശത്ത് അനന്തമായ ശക്തികളെ ഉള്‍ക്കൊള്ളുന്ന ഭീമന്‍ ഐഎന്‍എസ് വിക്രാന്ത് എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികര്‍ കത്തിച്ച ദീപാവലി വിളക്കുകള്‍ പോലെയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Oct 20, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. സര്‍വകാല റെക്കോഡില്‍നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,262.59 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 9905 രൂപയാണ് വില. 14 കാരറ്റിന് 7680 രൂപയും ഒമ്പത് കാരറ്റിന് 4970 രൂപയുമായി കുറഞ്ഞു. വെള്ളിവില ഗ്രാമിന് 14 രൂപ കുറഞ്ഞ് 180 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്. ഒരു ലക്ഷം കടക്കാന്‍ വെറും 2640 രൂപ മാത്രം ബാക്കിനില്‍ക്കെയാണ് സ്വര്‍ണ വില കൂപ്പുകുത്തിയത്.
വെള്ളിയാഴ്ചയാണ് സ്വര്‍ണം സര്‍വകാല റെക്കോഡില്‍ എത്തിയത്. ഗ്രാമിന് 305 രൂപയും പവന് 2440 രൂപയുമാണ് അന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് വില 12,170 രൂപയായും പവന് 97360 രൂപയുമായിരുന്നു.


by Midhun HP News | Oct 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം തമ്പാനൂരിൽ ബൈക്ക് യാത്രികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കുറവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാർ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇന്നലെയാണ് സംഭവം. തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം കാറുമായി ഇറങ്ങിയപ്പോഴാണ് ബൈക്കിൽ ഇടിച്ചത്. തുടർന്ന് തർക്കമായി.
ബൈക്ക് യാത്രികനെ പിന്തുണച്ച് ഓട്ടോ ഡ്രൈവർമാരടക്കം രംഗത്തുവന്നു. സ്ഥലത്ത് ആള് കൂടിയതോടെ റോബിൻ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Recent Comments