ഐ എൻ സി ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഐ എൻ സി ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപാളി കവർച്ചക്കെതിരെയും, ഇതിന് ഉത്തരവാദികളായ ദേവസ്വം മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ഡി സി സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ബൂത്ത്, വാർഡ് പ്രസിഡന്റ്മാർ, പോഷക സംഘടന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.

തിയറ്ററുകൾ ഇളക്കി മറിച്ച് രാവണപ്രഭു റീ റിലീസ്

തിയറ്ററുകൾ ഇളക്കി മറിച്ച് രാവണപ്രഭു റീ റിലീസ്

മം​ഗലശേരി നീലകണ്ഠന്റെ രണ്ടാം വരവ് ആഘോഷമാക്കി മലയാളികൾ. പഞ്ച് ഡയലോഗിൻ്റെ അകമ്പടിയോടെ പ്രേക്ഷകമനസിനെ കോരിത്തരിപ്പിക്കാൻ ആ അച്ഛനും, അച്ഛനോളം പോന്ന മകനും വീണ്ടുമെത്തിയപ്പോൾ അക്ഷരാർഥത്തിൽ തിയറ്ററുകൾ പൂരപറമ്പായി. മോഹൻലാലിന്റെ രാവണപ്രഭു റീ റിലീസിനെ ഇരുകയ്യും നീട്ടി മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം കാണാൻ കഴിയുന്നത്.

നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. ഫാൻസ് ഷോയ്ക്കും മികച്ച പ്രതികരണമാണ് ഇന്നലെ ലഭിച്ചത്. തിയറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വിഡിയോയും തിയറ്ററിൽ പ്രദർശിപ്പിച്ചു. സരയു, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളും ഈ ഷോയിൽ പങ്കെടുത്തിരുന്നു.

ഇന്ന് രാവിലെ 7.30 മുതൽ ആണ് രാവണപ്രഭുവിന്റെ ഷോകൾ എല്ലായിടത്തും ആരംഭിച്ചിരിക്കുന്നത്. മികച്ച അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ശബരിമല സ്വര്‍ണപ്പാളി: ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

ശബരിമല സ്വര്‍ണപ്പാളി: ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് വന്നത് ചെമ്പു പാളിയാണെന്നും,സ്വര്‍ണ്ണം പൂശിയതിലും പൊതിഞ്ഞതിലും തങ്ങള്‍ വീണ്ടും അറ്റകുറ്റപ്പണി ചെയ്യാറില്ലെന്നും നേരത്തെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

2019 ല്‍ വിജയ് മല്യ സംഭാവന ചെയ്ത സ്വര്‍ണം കൊണ്ട് പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളും പിന്നീട് സ്വര്‍ണം പൂശിയ വിഗ്രഹങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ അടക്കം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ശബരിമലയിലെ സ്വത്തുവകകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തുന്ന രജിസ്റ്ററുകളില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എസ്പി എസ് ശശിധരനാണ് അന്വേഷണ ചുമതല. രണ്ട് എസ്എച്ച്ഒമാര്‍, സൈബര്‍ വിദഗ്ധന്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സ്വര്‍ണ മോഷണത്തില്‍ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ ശനിയാഴ്ച സന്നിധാനത്തെത്തും.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം 90,000 കടന്ന് പവന്‍ വില 91,040 എത്തിയിരുന്നു. പിന്നീട് ഒറ്റയടിക്കാണ്‌ 1000 ലേറെ രൂപയുടെ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍. ശബരിമല യിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് നോട്ടീസ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി അറിയിച്ചു.

ശബരമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നു വിഡി സതീശന്‍ ആരോപിച്ചത്. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

സതീശന്റെ ആരോപണത്തിനെതിരെ കടകംപള്ളി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് മാനസിക നില തെറ്റിയ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് എന്ത് നുണയും പരസ്യമായി വിളിച്ചു പറയുന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് അധഃപതിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന് തന്റേടം ഉണ്ടെങ്കില്‍ അഭിമാനം ഉണ്ടെങ്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുവാന്‍ വെല്ലുവിളിക്കുന്നു. ഇല്ലെങ്കില്‍ അദ്ദേഹം രാഷ്ട്രീയ വനവാസത്തിനു പോകാന്‍ തയ്യാറാവണമെന്നും കടകംപള്ളി പറഞ്ഞു.

ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍; മുഹമ്മദ് റിയാസ്

ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍; മുഹമ്മദ് റിയാസ്

ഡല്‍ഹി: ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്‍എച്ച് 66 കേരളത്തില്‍ 450 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും പൂര്‍ത്തികരിച്ച ഭാഗം ജനുവരില്‍ ഉദ്ഘാടനം ചെയ്യുമെന്നും ഡല്‍ഹിയില്‍ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരം ദേശീയപാത 66 ന്റെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചോടെ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.