by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആര്യനാട് പള്ളിവേട്ട പത്മവിലാസത്തില്‍ ഗോപന്റെയും സജിതാ റാണിയുടെയും മകന്‍ അതുല്‍ കൃഷ്ണന്‍(21) ആണ് മരിച്ചത്.അമ്മ ആശയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ നക്രാംചിറയ്ക്കടുത്തുള്ള വളവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ അതുലിന്റെ അമ്മയ്ക്ക് നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അമ്മയുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അതുല്‍. പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

പ്രതിയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇന്ന് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സി സി ടി വി ദൃശ്യങ്ങളിലോ ബസിൽ ഉണ്ടായിരുന്ന മറ്റുള്ളവരുടെ മൊഴികളിലോ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകള്‍ ചിത്രീകരിച്ചു. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരം.
ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്‍റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

by Midhun HP News | Feb 9, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വര്‍ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും 12 വയസ്സുകാരനായ മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ഗൃഹനാഥനും കുട്ടിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
തിരുവനന്തപുരം വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും 12 വയസ്സുകാരനായ മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ഗൃഹനാഥനും കുട്ടിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചുവരുന്നു
by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത.
ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചോദിക്കുന്നു.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാന്‍ മടിക്കാത്തവരാണ് നെല്‍കര്‍ഷകനു നല്‍കുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉല്‍പാദന വര്‍ധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് കര്‍ഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്. നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായത്തില്‍ കേന്ദ്ര വിഹിതം യഥാസമയം നല്‍കാതെയാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.


by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
ന്യൂനപക്ഷ മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ആയി ടൈറ്റസ് ഗോമസ് ആർ നെ തെരഞ്ഞെടുത്തു.
Recent Comments