by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്.
കേസിലെ ഒന്നാംപ്രതിയായ ഹരികുമാര്‍ ശ്രീതുവിനെതിരേ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്ന് ബാലരാമപുരം പൊലീസ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണം എവരെയും ഞെട്ടിക്കുന്നതായിരുന്നു.


ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ടബന്ധം തെളിഞ്ഞത്. ഹരികുമാര്‍ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. എന്നാല്‍, വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്.
by Midhun HP News | Sep 27, 2025 | Latest News, കേരളം
കൊച്ചി: രണ്ടു ദിവസം ഇടിവു പ്രകടിപ്പിച്ചതിനു ശേഷം തിരിച്ചു വന്ന സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 440 രൂപ കൂടി 84,680ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 55 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,585 രൂപ.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.
ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ പിന്നീട് രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
by Midhun HP News | Sep 27, 2025 | Latest News, കേരളം
തൊടുപുഴ: മോഷണക്കേസുകളിൽ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടർന്നതോടെ കാറിൽ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളിൽ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച എട്ടരയോടെ എസ്ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി. ജീപ്പ് കണ്ടയുടൻ ഊടുവഴിയിലൂടെ ശ്രീജിത്ത് കാറുമായി പാഞ്ഞു. ഇയാളുടെ രണ്ട് മക്കളും കാറിലുണ്ടായിരുന്നു. വഴി തീർന്നയിടത്ത് കുട്ടികളെ കാറിൽ പൂട്ടിയിട്ട ശേഷം താക്കോലുമായി ഓടിപ്പോകുകയായിരുന്നു.
പിന്നാലെയെത്തിയ പൊലീസ് കാറിലിരുന്നു നിലവിളിക്കുന്ന കൊച്ചു കുട്ടികളെയാണ് കണ്ടത്. ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ച് കാർ തുറന്നു കുട്ടികളെ പുറത്തെത്തിച്ചു.
by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
അയിലം പാലത്തിൽ നിന്നും ആന്മഹത്യക്ക് ശ്രമിച്ച യുവാവിനെ തന്ത്രപരമായി രക്ഷിച്ച ആറ്റിങ്ങൽ സബ് ഇൻസ്പക്റ്റർ ജിഷ്ണുവിനും അഡീഷണൽ സബ് ഇൻസ്പക്റ്റർ മുരളീധരൻ പിള്ളേയേയും അവനവഞ്ചേരി എൻ എസ് എസ് കരയോഗം ആദരിച്ചു. കരയോഗം പ്രസിഡന്റ് ജി ഭുവനചന്ദ്രൻ നായർ, സെക്രട്ടറി എസ് രാജീവ്, കമ്മിറ്റി അംഗങ്ങളായ റ്റി പ്രഭൻ, അനിൽ,മോഹനൻ, ഡിങ്കിരി അനിൽ എന്നിവർ പങ്കെടുത്തു.



by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
പ്രണയ നൈരാശ്യം മൂലം അയിലം പാലത്തിൽ കയറി നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിഷ്ണുവിനും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരളീധരൻപിള്ളയ്ക്കും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ് ഐ പി എസ് ഉപഹാരം നൽകി ആദരിച്ചു.



by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസിൽ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്.ഇരുവരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നതു വ്യക്തമല്ല.



Recent Comments