പണി ചെളിവെള്ളത്തിലും കിട്ടും…, ചെളിവെള്ളം തെറിപ്പിച്ച കാറിന് സ്‌കൂട്ടര്‍ യാത്രികന്റെ ‘പ്രതികാരം’

പണി ചെളിവെള്ളത്തിലും കിട്ടും…, ചെളിവെള്ളം തെറിപ്പിച്ച കാറിന് സ്‌കൂട്ടര്‍ യാത്രികന്റെ ‘പ്രതികാരം’

കൊച്ചി: മഴക്കാലത്ത് മറ്റുള്ളവരുടെ ദേഹത്ത് ചെളി തെറിപ്പിക്കാതെ വാഹനം ഓടിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ്. അത്തരത്തില്‍ ചെളി തെറിപ്പിച്ച കാര്‍ ഡ്രൈവര്‍ക്ക് പണി കൊടുത്ത സ്‌കൂട്ടര്‍ യാത്രക്കാരന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഉയരപ്പാത നിര്‍മ്മാണം നടക്കുന്ന അരൂര്‍- തുറവൂര്‍ പാതയില്‍ ചന്തിരൂര്‍ ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. നിലവിലെ ദേശീയപാതയില്‍ പടിഞ്ഞാറുവശത്തുകൂടി സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളുടെ ശരീരത്തില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ചെളിയില്‍ കുളിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറിന് പിന്നാലെ വിട്ടു. ഒടുവില്‍ കാറിനെ മറികടന്ന് സ്‌കൂട്ടര്‍ വട്ടംവെച്ചു. ഇതോടെ കാര്‍ പാതയോരത്തേയ്ക്ക് ഒതുക്കി. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇറങ്ങിവന്ന് റോഡിലെ ചെളിവെള്ളം കൈകൊണ്ട് കോരി കാറിന്റെ മുകള്‍ഭാഗത്തടക്കം ഒഴിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല.

ഇതില്‍ പ്രതികരിക്കാതെ കാറുകാരന്‍ അല്‍പ്പനിമിഷത്തിനുള്ളില്‍ തന്നെ കാര്‍ പിന്നോട്ടെടുത്ത് പിന്നീട് മുന്നോട്ട് പോകുന്നതും പരിസരവാസികള്‍ അന്തംവിട്ട് നില്‍ക്കുന്നതും 33 സെക്കന്‍ഡ് വിഡിയോയില്‍ കാണാം. ഈ സമയം അതുവഴി കാറില്‍ കടന്നുപോയ വ്യക്തി വിഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ‘പ്രതികാര’ വിഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. സ്‌കൂട്ടര്‍ യാത്രികനെ ന്യായീകരിച്ചും അഭിനന്ദിച്ചുമൊക്കെ കമന്റുകള്‍ കുന്നുകൂടുന്നുണ്ട്. അതേസമയം ചെയ്തത് അല്‍പ്പം കടന്നുപോയെന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്.

സദാനന്ദപുരം അവധൂത ആശ്രമത്തിൽ നവരാത്രി മഹോത്സവത്തിനു തുടക്കമായി

സദാനന്ദപുരം അവധൂത ആശ്രമത്തിൽ നവരാത്രി മഹോത്സവത്തിനു തുടക്കമായി

സദാനന്ദപുരം അവധൂത ആശ്രമത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2വരെ നടക്കും. അവധൂത ആശ്രമം മഠാധിപതി സ്വാമി ചിതാനന്ദ ഭാരതി, സ്വാമി ആനന്ദ വനം ഭാരതി ജി മഹാരാജ്, സ്വാമി സൽസ്വരൂപാനന്ദ സരസ്വതി, മുൻ എംപി പീതാംബരക്കുറുപ്പ്, പ്രൊഫസർ ആർ ഗോപിനാഥൻ, എന്നിവർ വിദ്യാരംഭം കുറിക്കും ഡോക്ടർ ബി എസ് പ്രദീപ്, സ്വാമി അമൃതാനന്ദ ഭാരതി, ഡോക്ടർ മീര ആർ നായർ, എന്നിവർ വിദ്യാരംഭം കുറിക്കും.

ഇഎംഐയായി തുക തിരിച്ചടയ്ക്കാം; യുപിഐയില്‍ പുതിയ ഫീച്ചര്‍ വരുന്നു, വിശദാംശങ്ങള്‍

ഇഎംഐയായി തുക തിരിച്ചടയ്ക്കാം; യുപിഐയില്‍ പുതിയ ഫീച്ചര്‍ വരുന്നു, വിശദാംശങ്ങള്‍

ഡല്‍ഹി: ക്രെഡിറ്റ് ലൈനിന് പിന്നാലെ യുപിഐയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്റ് ഇഎംഐ ആക്കിമാറ്റാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) ആലോചിക്കുന്നത്.

ഉയര്‍ന്ന മൂല്യമുള്ള യുപിഐ പേയ്മെന്റുകള്‍ ഇഎംഐകളാക്കി മാറ്റാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് പുതിയ ഫീച്ചര്‍. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് യുപിഐ വഴി പര്‍ച്ചെയ്‌സ് നടത്തിയ ശേഷം, ഉപയോക്താക്കള്‍ക്ക് പ്രതിമാസ തവണകളായി തുക തിരിച്ചടയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.

ഇതിനായി യുപിഐയുമായി ഇഎംഐ പേയ്മെന്റ് ഓപ്ഷനെ സംയോജിപ്പിക്കാന്‍ ഫിന്‍ടെക് സ്ഥാപനങ്ങളെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുവദിച്ചേക്കും. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ പേയ്മെന്റുകള്‍ തല്‍ക്ഷണം ഇഎംഐകളാക്കി മാറ്റാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുപിഐ പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് ഇഎംഐ തിരിച്ചടവ് ഉടനടി തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. യുപിഐ നെറ്റ്വര്‍ക്കില്‍ ക്രെഡിറ്റ് ഇടപാടുകള്‍ വര്‍ദ്ധിക്കാന്‍ ഇതു സഹായകമാകുമെന്നും എന്‍പിസിഐ കരുതുന്നു.

പോയിന്റ്-ഓഫ്-സെയില്‍ കാര്‍ഡ് ഇടപാടുകളോട് സമാനമായിരിക്കും ഇത്തരം ഇടപാടുകള്‍. കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഇഎംഐ ആക്കി മാറ്റാന്‍ കഴിയുന്നവിധമാണ് സംവിധാനം വരുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ (ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി) പേയ്മെന്റുകള്‍ ഇഎംഐകളായി മാറ്റാന്‍ ഉപഭോക്താവിനെ അനുവദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

എന്‍ എം വിജയന്റെ കുടിശിക തീര്‍ത്ത് കെപിസിസി; ബാങ്കില്‍ 63 ലക്ഷം രൂപ അടച്ചു

എന്‍ എം വിജയന്റെ കുടിശിക തീര്‍ത്ത് കെപിസിസി; ബാങ്കില്‍ 63 ലക്ഷം രൂപ അടച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്.

എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എന്‍ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്‍ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീര്‍ത്തത്.

വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹം ഇരിക്കും എന്ന് വരെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് ആണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇവിടെ വിജയന്റെ പേരില്‍ എത്ര രൂപയുടെ കടം ഉണ്ടെന്ന് കഴിഞ്ഞദിവസം കെപിസിസി അന്വേഷിച്ച് വ്യക്തത വരുത്തിയിരുന്നു. 2007ല്‍ 40 ലക്ഷത്തോളം രൂപമാണ് വിജയന്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്. ഇത് പലതവണ പുതുക്കിയിരുന്നു. പിന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്. സെറ്റില്‍മെന്റ് എന്ന നിലയില്‍ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചുതീര്‍ത്തത്.

‘ഓർമ്മക്കൂട്’ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി

‘ഓർമ്മക്കൂട്’ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി

ഡോക്ടർ എപിജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മത്സരത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നമ്മൾ നാടകക്കാർ തീയേറ്റർ ഗ്രൂപ്പിന്റെ ‘ഓർമ്മക്കൂട്’ എന്ന നാടകത്തിന് ലഭിച്ചു. സ്വന്തം സുഖങ്ങൾ ത്യജിച്ച് കുടുംബത്തെ പോറ്റാനും കുടുംബാംഗങ്ങളുടെ സുഖസൗകര്യങ്ങൾ സംരക്ഷിക്കാനും ജീവിതം
ഉഴിഞ്ഞുവെക്കുന്ന പ്രവാസികളുടെ ജീവിതം വരച്ചുകാട്ടുന്ന ജീവിത ഗന്ധിയായ ഓർമ്മ കൂടിന്റെ രചന നിർവഹിച്ചിരിക്കുന്നത് വി ആർ സുരേന്ദ്രനും സംവിധാനം അനിൽ ആറ്റിങ്ങലുമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

തദ്ദേശ തെരഞ്ഞെടുപ്പ് സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംവരണവാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ.
ഗ്രാമപഞ്ചായത്തുകളിൽ 13 മുതൽ 16 വരെയും, ബ്ലോക്ക് പഞ്ചായത്തിൽ 18നും ജില്ലാപഞ്ചായത്തിൽ 21നും,
16ന് മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപ്നങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തും. മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി വിളിച്ചു ചേർത്ത കലക്ടർമാരുടെ യോഗത്തിലാണ് സംസ്ഥാനപ്പ് കമീഷണർ
എ ഷാജഹാൻ ഇക്കാര്യം അറിയിച്ചത്.