പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കോളടിച്ച് കെഎസ്ആര്‍ടിസി; ലാഭം ഒരു കോടിയിലേക്ക്

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കോളടിച്ച് കെഎസ്ആര്‍ടിസി; ലാഭം ഒരു കോടിയിലേക്ക്

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്. കോടിയിലേക്ക് എത്തുന്നത്.

കെഎസ്ആര്‍ടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോള്‍നിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ ഉയര്‍ത്തിയിരുന്നു. പാലിയേക്കര വഴി കടന്നുപോകണമെങ്കില്‍ ഒരു ബസിനു മാസം 7310 രൂപ ടോള്‍ അടയ്ക്കണം.

ടോള്‍ നല്‍കാതെ പ്രതിദിനം ശരാശരി 800 ബസുകള്‍വീതം കടന്നുപോകാന്‍ തുടങ്ങിയിട്ട് 50 ദിവസങ്ങളാകുന്നു. പ്രതിദിനം കടന്നുപോകുന്ന ബസുകളില്‍ 20 ശതമാനത്തില്‍ത്താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോള്‍ഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കില്‍ രണ്ടാംപ്രവേശനം മുതല്‍ പാതിയാണ് ടോള്‍നിരക്ക്. 800 ബസ് 7310 രൂപ വീതം ഒരു മാസം ലാഭിക്കുന്ന ഇനത്തില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് 55.5 ലക്ഷം ലാഭമുണ്ട്. ഇത് 50 ദിവസത്തിലേക്കെത്തുമ്പോള്‍ 90 ലക്ഷത്തിന് അടുത്തെത്തുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ചരിത്രത്തിലാദ്യമായി ആവേശത്തിന്റെ തുഴയെറിഞ്ഞ് ഭാരതപ്പുഴയിലും വള്ളംകളി!

ചരിത്രത്തിലാദ്യമായി ആവേശത്തിന്റെ തുഴയെറിഞ്ഞ് ഭാരതപ്പുഴയിലും വള്ളംകളി!

തൃശൂർ: ചരിത്രത്തിലാദ്യമായി ആവേശത്തിന്റെ തുഴയെറിഞ്ഞ് ഭാരതപ്പുഴയിലും വള്ളംകളി! നിള ബോട്ട് ക്ലബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വള്ളം കളി സംഘടിപ്പിച്ചത്. കയാക്കിങ് മത്സരവും, ചെറുവള്ളങ്ങളുടെ മത്സരവുമാണ് അരങ്ങേറിയത്.

നൂറുകണക്കിന് ആളുകളാണ് നിളയുടെ ഇരുകരകളിലും കൊച്ചിന്‍ പാലത്തിന് മുകളിലുമായി കാഴ്ചക്കാരായി നിരന്നത്. തുഴയുടെ താളത്തിനൊത്ത് കൈയടിച്ചും ആര്‍പ്പ് വിളിച്ചും കാഴ്ചക്കാർ വള്ളം കളി ആസ്വദിച്ചു. കയാക്കിങിന് 17 ടീമുകളും ചെറുവള്ളം കളിക്ക് എട്ട് ടീമുമാണ് പങ്കെടുത്തത്.

കയാക്കിങ് മത്സരത്തിന് കണ്ണൂരില്‍ നിന്നുമെത്തിയ സ്വാലിഹ വനിതാ സാന്നിധ്യമായി. കയാക്കിങ് വള്ളം കളിയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അമര്‍ സിങ് ഒന്നാം സ്ഥാനവും അര്‍ജുന്‍ സിങ് രണ്ടാം സ്ഥാനവും നേടി. എറണാകുളത്ത് നിന്നെത്തിയ ആന്റണി മൂന്നാം സ്ഥാനം നേടി.

ചെറു വള്ളങ്ങളുടെ മത്സരത്തില്‍ കല്ലുകടവ് ജിബി തട്ടകന്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. കറുകമാട് ഫജിനി കമാന്‍ഡോസ് രണ്ടാം സ്ഥാനവും, തൈക്കാവ് ചെറിയ പണ്ഡിതന്‍ ബോട്ട് ക്ലബ് മൂന്ന് സ്ഥാനവും നേടി.

ഓപ്പറേഷന്‍ നുംകൂര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന

ഓപ്പറേഷന്‍ നുംകൂര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന

കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി.

ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു.

ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. അതില്‍ 20 എണ്ണം കേരളത്തിലാണ്. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.

എന്താണ് ബൊമ്മക്കൊലു? എങ്ങനെ ഒരുക്കും?, അറിയാം, അഗ്രഹാരങ്ങളിലെ നവരാത്രി ആഘോഷം

എന്താണ് ബൊമ്മക്കൊലു? എങ്ങനെ ഒരുക്കും?, അറിയാം, അഗ്രഹാരങ്ങളിലെ നവരാത്രി ആഘോഷം

തൃശൂര്‍: സീതാരാമനും ഹനൂമാനും പുരാണകഥാപാത്രങ്ങളും ജീവന്‍തുടിക്കുന്ന കൊച്ചുകൊച്ചുബൊമ്മകളായി കണ്‍മുന്നില്‍. വര്‍ണ്ണങ്ങളുടെ നിറക്കാഴ്ചയായി ബൊമ്മക്കൊലു ഒരുങ്ങി. നവരാത്രിക്കാലത്ത് തമിഴ് ബ്രാഹ്മണഗൃഹങ്ങളില്‍ ഒരുക്കുന്ന ബൊമ്മക്കൊലു വിശ്വാസത്തിന്റെ കൂടി ഭാഗമാണ്.

ഒമ്പതുദിവസവും ബൊമ്മകള്‍ക്ക് പൂജയുണ്ട്. കാണാനെത്തുന്നവര്‍ക്ക് പ്രസാദവും സമ്മാനങ്ങളും നല്‍കും. ഓരോ വീടുകളിലും ബൊമ്മക്കൊലു ഒരുക്കിയിരുന്നു. പില്‍ക്കാലത്ത് അസൗകര്യങ്ങളുണ്ടായപ്പോള്‍ സമൂഹബൊമ്മക്കൊലുവിലേയ്ക്ക് മാറി. അഗ്രഹാരങ്ങളില്‍ ആഘോഷങ്ങളുടെ കാലമാണിത്. തൃശൂര്‍നഗരത്തില്‍ പഴയനടക്കാവ് പാണ്ടിസമൂഹമഠത്തിലും പുഷ്പഗിരി അഗ്രഹാരത്തിലും ഒരുക്കുന്ന സമൂഹബൊമ്മക്കൊലുകാണാന്‍ ജനത്തിരക്കേറേയാണ്. സമൂഹബൊമ്മക്കൊലു പ്രദര്‍ശനം വിജയദശമി വരെ തുടരും. പൂജയെടുപ്പിന് പൂജിച്ച ബൊമ്മകള്‍ ഭക്തര്‍ക്ക് നല്‍കും. ഇത് വീടുകളില്‍ വെക്കുന്നത് ഐശ്വര്യം നിറക്കുമെന്നാണ് വിശ്വാസം.

ആറ്റിങ്ങലിൽ 49 കുപ്പി അന്തർസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ

ആറ്റിങ്ങലിൽ 49 കുപ്പി അന്തർസംസ്ഥാന മദ്യവുമായി ഒരാൾ പിടിയിൽ

ചിറയിൻകീഴ് അഴൂരിൽ ബാബു (44) എന്ന ആളെയാണ് ആറ്റിങ്ങൽ എക്സൈസ് പിടികൂടി അറസ്റ്റ് ചെയ്തത്. കൊറോണ കാലഘട്ടത്തിൽ വാറ്റുചാരായം വില്പന നടത്തിയതിനു ഇയാളെ ആലപ്പുഴ ജില്ലയിൽ വച്ച് മുൻപ് പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

ശ്രീ നാരായണഗുരു സമാധി ദിനത്തിനോടനുബന്ധിച്ചുള്ള ഡ്രൈഡേ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഓഫീസിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ രചന സിയും പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ KL 22 B 2061 നമ്പർ ഹോണ്ട ഏവിയേറ്റർ വാഹനത്തിൽ വില്പനയ്ക്കായി കൊണ്ടുവന്ന 49 കുപ്പി മദ്യവും(36.750 ലിറ്റർ), മദ്യം വിറ്റ് കിട്ടിയ പണവും ഇയാളുടെ കൈയിൽ നിന്നും പിടികൂടിയിട്ടുണ്ട്.

‘കിഡ്സ് അത്‌ലറ്റിക്സ് ”- സ്പോർട്സ് കിറ്റ് വിതരണം നടന്നു

‘കിഡ്സ് അത്‌ലറ്റിക്സ് ”- സ്പോർട്സ് കിറ്റ് വിതരണം നടന്നു

കിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്ര ശിക്ഷ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കിളിമാനൂർ ബി ആർ സി പരിധിയിലെ 52 ഗവൺമെന്റ്, എയ്ഡഡ് – പ്രൈമറി വിദ്യാലയങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് വിതരണം കിളിമാനൂർ ബി ആർ സി ഹാളിൽ വച്ച് നടന്നു. ബി പി സി നവാസ്. കെ അധ്യക്ഷത വഹിച്ച ചടങ്ങ് ആറ്റിങ്ങൽ എം എൽ എ ഒ.എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.