by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടകേസിൽ പൊലീസ് വീഴ്ചയിൽ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 11.30യ്ക്കാണ് ട്രിവാന്‍ഡ്രം ക്ലബിലെ ഗേറ്റിറങ്ങി മീഡിയന് അപ്പുറം എതിര് ദിശയിലേ റോഡിലേയ്ക്ക് കടക്കവേയാണ് മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാറും ബൈക്കുമായി ഇടിച്ചത്. രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. അപകടമുണ്ടായെങ്കിലും കാര്‍ നിര്‍ത്താതെ പോയി.

വ്യാഴാഴ്ച രാത്രി തന്ന രാജുവിനെയും കസ്റ്റഡിയിലെടുക്കാത്തത് മുതൽ പൊലീസ് വീഴ്ചയിൽ വലിയ വിമര്‍ശനം ഉയര്‍ന്നു. കാറും കസ്റ്റഡിയിലെടുത്തില്ല. ഇതോടെയാണ്അന്വേഷണത്തിന് ഡിസിപിയെ ചുമതലപ്പെടുത്തിയത്. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നൽകിയ മൊഴി. പുലര്‍ച്ചെ ഒരു മണിക്കാണ് നടപടി തുടങ്ങിയത്. കാർ കണ്ടെത്താൻ കഴിയാഞ്ഞത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. അപകടം നടന്നെന്ന വിവരം ലഭിച്ചതുമുതൽ പൊലിസ് നടത്തിയ നീക്കങ്ങല്ലാം ഡിസിപി പരിശോധിക്കും. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുനുണ്ട്.
തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പൊലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാര്‍ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. ഇന്നലെയും രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു. പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. ഇനി കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് ശോഭന(61) ആണ് മരിച്ചത്. കോട്ടുകാല്‍ക്കോണത്തെ വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ശോഭനയുടെ ഭര്‍ത്താവ് പ്രാര്‍ത്ഥന ചടങ്ങിന് പോയ സമയത്തായിരുന്നു സംഭവം. ശോഭന ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്ഐടിയുടെ ചോദ്യംചെയ്യലില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ തന്നെ ട്രെയിനില്‍ കയറി ഇവിടെ എത്തിയത്. അതിനിടെയാണ് ചില കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് എസ്ഐടി പറഞ്ഞത്. ഇതനുസരിച്ച് രാവിലെ തന്നെ പോയി. എസ്ഐടി ചോദിച്ച കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞു. മറുപടി പറഞ്ഞത് അനുസരിച്ച് അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കും. അതിനപ്പുറത്തേയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറയാനില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം ഞാന്‍ ഉത്തരം നല്കി. പോറ്റിയെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആ പങ്ക് വെച്ച വിവരങ്ങളെല്ലാം അവര്‍ രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചിട്ടില്ല. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂ. അദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഇരുത്തിയല്ല ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഒരു അസ്വാഭാവികതയുമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

by Midhun HP News | Feb 7, 2026 | Latest News, കായികം
കൊളംബോ: ടി20 ലോകകപ്പിലെ ആദ്യ പോരിനായി ഒരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത അടിയായി ടീമില്‍ ഉള്‍പ്പെടുത്തിയ പേസര്‍ ഇഷാന് മലിംഗയുടെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിലാണ് താരത്തിനു തോളിനു പരിക്കേറ്റത്.
ലോകകപ്പ് മത്സരങ്ങള്‍ ആകുമ്പോഴേക്കും താരം പരിക്കു മാറി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സമയം വേണമെന്നു വ്യക്തമായ സാഹചര്യത്തില്‍ മലിംഗയെ ടീമില്‍ നിന്നു ഒഴിവാക്കി. മലിംഗയ്ക്കു പകരം പ്രമോദ് മധുഷന് ടീമിലെത്തും. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, ഒമാന്‍, സിംബാബ്വെ ടീമുകള്‍ക്കെതിരെയാണ് പ്രാഥമിക ഘട്ടത്തില്‍ ലങ്കയുടെ മത്സരങ്ങള്‍. നാളെ ആദ്യ മത്സരത്തില്‍ അവര്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും.
ശ്രീലങ്ക ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസ്സങ്ക, കാമില്‍ മിശ്ര, കുശാല്‍ മെന്‍ഡിസ്, കാമിന്ദു മെന്‍ഡിസ്, കുശാല്‍ പെരേര, ചരിത് അസലങ്ക, ജനിത് ലിയനാഗെ, പവന് രത്നായകെ, വാനിന്ദു ഹസരംഗ, ദുനിത് വെള്ളാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരന, പ്രമോദ് മധുഷന്.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റായി അഡ്വ എസ് ഫിറോസ് ലാലിനെ സംസ്ഥാന പ്രസിഡന്റ് അഡ്വ മാത്യു ടി തോമസ് എം എൽ എ നിയമിച്ചു.
ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്, എൽ ഡി എഫ് ജില്ലാ കൺവീനറുമായി പ്രവർത്തിച്ചു വരികയാണ്. ജനതാദൾ ദേശീയ തലത്തിൽ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതോടെ കേരള ഘടകം ദേശീയ ബന്ധം വിച്ചേദിച്ചു ഇടതുപക്ഷ ജനാതിപത്യമുന്നണിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.
വിദ്യാർത്ഥി ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി, അഖിലേന്ത്യ അച്ചടക്ക സമിതി ചെയർമാൻ, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ്, ജനതാദൾ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ടു തവണ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനായും, കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറിയായി ടി വിജു തെരഞ്ഞെടുക്കപ്പെട്ടു
Recent Comments