വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മലയാളി യുവാവ് മരിച്ചു

വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മലയാളി യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മലയാളി യുവാവ് മരിച്ചു.

തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ.

വിമാനം പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ, വിമാനത്തിന്റെ പിൻഭാഗത്ത് ഇരുന്ന അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ വിമാനത്തിൽ ഡോക്ടർമാരുണ്ടോയെന്ന് അന്വേഷിച്ച് അനൗൺസ്മെന്റ് നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു. കൊച്ചിയിൽ എത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ നിർണായക തീരുമാനം എടുത്തത്.
കണ്ണൂരിൽ വിമാനം ഇറങ്ങിയതോടെ അഖിലിന്റെ ഭാര്യയെയും ആറുവയസ്സുള്ള മകളെയും ആശങ്കാജനകമായ അവസ്ഥയിൽ അധികൃതർ വിമാനത്തിൽ നിന്നും പുറത്തിറക്കി.

കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനും അഖിലിന്റെ സുഹൃത്തും ‘സോപാനം’ ഗ്രൂപ്പ് അംഗവുമായ ശരത്ത് കൂടെ ഇറങ്ങി. പിന്നീട് വിമാനം വീണ്ടും കൊച്ചിയിലേക്കുള്ള യാത്ര തുടർന്നു. കൊച്ചിയിൽ വിമാനം എത്തിയതിന് പിന്നാലെയാണ് അഖിലിന്റെ മരണം സ്ഥിരീകരിച്ചതായി സഹയാത്രികർക്ക് അറിയിപ്പ് ലഭിച്ചത്. യാത്രയ്ക്കിടയിൽ നടന്ന ഈ ദാരുണ സംഭവം വിമാനത്തിലെ യാത്രക്കാരെ മുഴുവൻ നിശബ്ദരാക്കി.

വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ബൈക്ക് യാത്രികനാണ് മരണപ്പെട്ടത്.

ബസ് ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള കടയ്ക്കകത്തേക്ക് ഇടിച്ചു കയറി.

വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരണപ്പെട്ടത്.

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഡ്രൈവിംഗ് സ്കൂളിന്റെ സഹായം ആവശ്യമില്ല

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഡ്രൈവിംഗ് സ്കൂളിന്റെ സഹായം ആവശ്യമില്ല

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഡ്രൈവിംഗ് സ്കൂളിന്റെ സഹായം ആവശ്യമില്ല,
ഡ്രൈവിംഗ് അറിയുകയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതിരിക്കുകയും
ആയ ആളുകൾക്ക് വളരെ ഉപകാരപ്പെട്ട ഒരു ഉത്തരവാണ് സർക്കാരിന്റെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച ഉത്തരവ്.

ഉയർന്ന ഫീസും, തൊഴിൽ സമയ പരമായ സൗകര്യക്കുറവും അടക്കം പല കാരണങ്ങളാൽ ഡ്രൈവിംഗ് സ്കൂളിൽ പോകാൻ സാധിക്കാത്ത ആളുകൾക്ക് ഇത് വലിയ അവസരമാണ് സൃഷ്ടിക്കുന്നത്.

ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. ഡ്രൈവിംഗ് അറിയുന്ന ആളുകൾക്ക് നേരിട്ടും അല്ലാത്ത ആളുകൾക്ക് സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ടുള്ള ടെസ്റ്റിംഗ് വ്യവസ്ഥകള്‍ പുതുക്കിയ ഉത്തരവ് ഇറക്കിറക്കിയിരിക്കുകയാണ് സർക്കാർ.
സ്വന്തമായി വാഹനം ഇല്ലാത്ത ആളുകൾക്ക് അനുമതി പത്രത്തോടെ മറ്റൊരാളുടെ വാഹനം ഉപയോഗിച്ചും ടെസ്റ്റ് പാസ്സാവാം.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ ഡ്രൈവിംഗ് സ്‌കൂളുകാരും ജീവനക്കാരും പ്രധാന സംഘടനകളും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ : –

ഡ്രൈവിംഗ് സ്കൂളുകളുടെ സഹായമില്ലാതെ സ്വയം ആർക്കും ഓൺലൈനായി ലേണേഴ്സ് ലൈസൻസിനും ശേഷം പെർമനന്റ് ലൈസൻസിനും അപേക്ഷിക്കാം. സർക്കാർ സംവിധാനമായ Parivahan portal വഴി ആധാർ അധിഷ്ഠിത സേവനങ്ങൾ ഉപയോഗിച്ച് ലേണേഴ്സ് ടെസ്റ്റ് സൗകര്യപ്രദമായ തീയതി തിരഞ്ഞെടുത്ത് വീട്ടിലിരുന്ന് എഴുതാം. തുടർന്ന്, സ്വന്തം വാഹനം ഉപയോഗിച്ചോ, അനുമതി പത്രത്തോടെ മറ്റൊരാളുടെ വാഹനം ഉപയോഗിച്ചോ ടെസ്റ്റ് ദിവസം ഹാജരായി. ഡ്രൈവിംഗ് ടെസ്റ്റ് പാസായി ആർടിഓയിൽ (RTO) ലൈസൻസ് സ്വന്തമാക്കാം.

ലൈസൻസ് സ്വന്തമായി എടുക്കുന്നതിനുള്ള ഘട്ടങ്ങൾ:-

1. ലേണേഴ്സ് ലൈസൻസ് (Learner’s License – LL)
Parivahan website സന്ദർശിച്ച് ‘Apply for Learner License’ തിരഞ്ഞെടുത്തതിന് ശേഷം ആധാർ കാർഡ് ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കുക. ശരിയായി പരീക്ഷ എഴുതി ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് (LL Test) പാസാവുക. LL ലഭിച്ചുകഴിഞ്ഞാൽ, 30 ദിവസത്തിന് ശേഷം പെർമനന്റ് ലൈസൻസിന് അപേക്ഷിക്കാം.

2. പെർമനന്റ് ലൈസൻസിന് അപേക്ഷിക്കൽ (Permanent License):-
Parivahan-ൽ ‘Apply for Driving License’ തിരഞ്ഞെടുക്കുക.
ലേണേഴ്സ് ലൈസൻസ് നമ്പറും ആധാർ വിവരങ്ങളും നൽകുക.
ഫീസ് ഓൺലൈനായി അടച്ച് ടെസ്റ്റ് സ്ലോട്ട് അഥവാ തീയതി ബുക്ക് ചെയ്യുക.

ബുക്ക് ചെയ്ത തീയതിയിൽ RTO ഓഫീസിൽ സ്വന്തം വാഹനം (ടൂ വീലർ ആണെങ്കിൽ ടൂ വീലർ, കാർ ആണെങ്കിൽ കാർ) സഹിതം എത്തുക.
അവശ്യ രേഖകളായ വാഹനത്തിൻ്റെ ആർസി (RC), ഇൻഷുറൻസ്, ലേണേഴ്സ് ലൈസൻസ്, ആധാർ കാർഡ് എന്നിവ കൈവശം കരുതുക.
ടെസ്റ്റ് പാസായാൽ ലൈസൻസ് വീട്ടിലേക്ക് പോസ്റ്റ് വഴി എത്തും.
ശ്രദ്ധിക്കുക: സ്വന്തം വാഹനം കൊണ്ടുപോകുമ്പോൾ എൽ (L) ബോർഡ് പ്രദർശിപ്പിക്കേണ്ടതും കൂടെ പെർമനന്റ് ലൈസൻസുള്ള ഒരാൾ ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്.

മുൻപത്തെ പോലെ ഫീസും കൊടുത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ സമയക്രമവും സൗകര്യവും അനുസരിച്ച് ഡ്രൈവിംഗ് പഠിച്ച് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന കടമ്പ മാറികിട്ടിയത് വളരെ ഉപകാരപ്രദവും സന്തോഷകരവുമായ ഒരു നടപടിയാണ് എന്നത് വാസ്തവമാണ്…

ഉപ്പയുടെയും മകളുടെയും അപകട വിയോഗം ഒരു നാടിന്റെ വിങ്ങലാകുന്നു

ഉപ്പയുടെയും മകളുടെയും അപകട വിയോഗം ഒരു നാടിന്റെ വിങ്ങലാകുന്നു

പുറക്കാട്ടിരി: പുറക്കാട്ടിരി ഫാത്തിമ മഹലിൽ റാഫിയും (57) മകൾ ഫാത്തിമ നേഹയും (19) വെള്ളിമാടുകുന്ന് എൻജിഒ ക്വട്ടേഴ്സിന് സമീപമുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടു. JDT കോളജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ നേഹയുടെ അകാലവിയോഗം പ്രദേശത്തെ മുഴുവൻ ജനതയെയും ആഴത്തിലുള്ള ദുഃഖത്തിലും ഞെട്ടലിലുമാഴ്ത്തിയിരിക്കുകയാണ്.

പ്രദേശത്ത് ഇതുപോലൊരു മരണസംഭവം മുൻപുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ തന്നെ ഈ വാർത്ത വലിയ ഞെട്ടലോടെയാണ് പുറക്കാട്ടിരിയും പരിസര പ്രദേശങ്ങളും ഏറ്റുവാങ്ങുന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം.

ഭാര്യ: ജിസാറ
മക്കൾ: റഫ്ന, റസൽ(മലേഷ്യ)
മരുമകൻ: ആദിൽ കക്കോടി(കുവൈത്ത്)

മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന വാദം തള്ളി പൊലീസ്

മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന വാദം തള്ളി പൊലീസ്

തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടകേസിൽ പൊലീസ് വീഴ്ചയിൽ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11.30യ്ക്കാണ് ട്രിവാന്‍ഡ്രം ക്ലബിലെ ഗേറ്റിറങ്ങി മീഡിയന് അപ്പുറം എതിര്‍ ദിശയിലേ റോഡിലേയ്ക്ക് കടക്കവേയാണ് മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാറും ബൈക്കുമായി ഇടിച്ചത്. രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. അപകടമുണ്ടായെങ്കിലും കാര്‍ നിര്‍ത്താതെ പോയി.

വ്യാഴാഴ്ച രാത്രി തന്ന രാജുവിനെയും കസ്റ്റഡിയിലെടുക്കാത്തത് മുതൽ പൊലീസ് വീഴ്ചയിൽ വലിയ വിമര്‍ശനം ഉയര്‍ന്നു. കാറും കസ്റ്റഡിയിലെടുത്തില്ല. ഇതോടെയാണ്അന്വേഷണത്തിന് ഡിസിപിയെ ചുമതലപ്പെടുത്തിയത്. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നൽകിയ മൊഴി. പുലര്‍ച്ചെ ഒരു മണിക്കാണ് നടപടി തുടങ്ങിയത്. കാർ കണ്ടെത്താൻ കഴിയാഞ്ഞത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. അപകടം നടന്നെന്ന വിവരം ലഭിച്ചതുമുതൽ പൊലിസ് നടത്തിയ നീക്കങ്ങല്ലാം ഡിസിപി പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുനുണ്ട്.

തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പൊലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാര്‍ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. ഇന്നലെയും രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു. പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. ഇനി കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് ശോഭന(61) ആണ് മരിച്ചത്. കോട്ടുകാല്‍ക്കോണത്തെ വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ശോഭനയുടെ ഭര്‍ത്താവ് പ്രാര്‍ത്ഥന ചടങ്ങിന് പോയ സമയത്തായിരുന്നു സംഭവം. ശോഭന ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു.