ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപെട്ടു

ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപെട്ടു

കടയ്ക്കൽ കുമ്മിൾ തുളസി മുക്കിൽ ബൈക്കും പിക്കപ്പും തമ്മിൽ നടന്ന ആക്സിഡൻ്റിൽ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന ഭരതന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി താഴെ പാങ്ങോട് ദാറുൽ ഹുദയിൽ ഷാജി / നാസില ദമ്പതികളുടെ മകൻ ഇർഫാൻ (17) മരണപ്പെട്ടു.

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി, രൂപയ്ക്കും നേട്ടം

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി, രൂപയ്ക്കും നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25,100 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി.

ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള ശുഭാപ്തി വിശ്വാസവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും വിപണിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇതിന് പുറമേ രൂപ ശക്തിയാര്‍ജിച്ചതും ഏഷ്യന്‍ വിപണിയുടെ മുന്നേറ്റവും ഇന്ത്യന്‍ നിക്ഷേപകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഏകദേശം ഈ ഓഹരികള്‍ രണ്ടുശതമാനം വരെയാണ് ഉയര്‍ന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

ഡോളറിനെതിരെ മൂല്യത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. നിലവില്‍ 88.04 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.

പത്താം ക്ലാസുകാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പത്താം ക്ലാസുകാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)ആണ് മരിച്ചത്. കന്യാസ്ത്രീയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട കന്യാസ്ത്രീയെ മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട കന്യാസ്ത്രീയെ മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി

കൊല്ലം കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ആര്യൻകാവ് സ്വദേശി
സൂര്യയ്ക്കാണ് ആണ് പരിക്കേറ്റത്. വിജയാസ് ആശുപത്രിയുടെ ചുറ്റു മതിലാണ് തകർന്നത്. പുലർച്ചെ 2:45 നായിരുന്നു അപകടം. ഫയർ ഫോഴ്‌സ് എത്തിയാണ് സൂര്യയെ പുറത്തെടുത്തത്. ഡ്രൈർ ഉറങ്ങിയതാണ് അപകടകാരണം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

നിലമേൽ സ്കൂൾ ബസ് മറിഞ്ഞു പരിക്കേറ്റ വിദ്യാർത്ഥികളെ എം എൽ എ സന്ദർശിച്ചു

നിലമേൽ സ്കൂൾ ബസ് മറിഞ്ഞു പരിക്കേറ്റ വിദ്യാർത്ഥികളെ എം എൽ എ സന്ദർശിച്ചു

കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസ് നിലമേൽ വേക്കലിൽ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടവരെ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ചർച്ച നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.